Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപ് കേസില്‍ ഞെട്ടിക്കുന്ന ട്വിസ്റ്റ്; വാദത്തിനിടെ കോടതിയില്‍ മറ്റൊരാള്‍!! നിര്‍ണായക നീക്കം

ആക്രമിക്കപ്പെട്ട നടിയുടെ സ്വകാര്യതയും കേസിന്റെ ഗൗരവവും കണക്കിലെടുത്തായിരുന്നു കോടതി രഹസ്യമായി വാദംകേട്ടത്. ഈ സമയമാണ് പ്രമുഖന്റെ സാന്നിധ്യം കോടതിമുറിയിലുണ്ടായിരുന്നത്.

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്റില്‍ കഴിയുന്ന ദിലീപ് പുറത്തിറങ്ങാനുള്ള വഴി നാലാം തവണയും അടഞ്ഞു. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ തള്ളി. പ്രോസിക്യൂഷന്‍ വാദം പരിഗണിച്ചാണ് തീരുമാനം. പ്രോസിക്യൂഷന്‍ വാദം ശക്തമായി ഉന്നയിക്കുന്നതിനിടെ മറ്റൊരാള്‍ കോടതി മുറിയില്‍ ഉണ്ടായിരുന്നു.

പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് ഒരു പ്രമുഖന്‍. ഇനി ഇദ്ദേഹം കേസില്‍ ഇടപെടുമോ എന്നാണ് അഭിഭാഷകര്‍ ഉറ്റുനോക്കുന്നത്. കാരണം ഇനി കളികള്‍ ദില്ലി കേന്ദ്രമായി നടക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. വാദത്തിനിടെ അങ്കമാലി കോടതിയില്‍ പ്രമുഖ അഭിഭാഷകന്റെ സാന്നിധ്യം സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരും ശ്രദ്ധിച്ചിട്ടുണ്ട്.

രണ്ടാംതവണ അതായത് നാലാംതവണ

രണ്ടാംതവണ അതായത് നാലാംതവണ

ദിലീപ് രണ്ടാം തവണയാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെ ജാമ്യം തേടി സമീപിച്ചത്. നേരത്തെ അറസ്റ്റിലായ ഉടനെയായിരുന്നു ജാമ്യം തേടിയതെങ്കില്‍ ഇത്തവണ അല്‍പ്പം കാത്തിരുന്ന ശേഷമാണ്.

 ജില്ലാകോടതിയെ സമീപിക്കാതെ

ജില്ലാകോടതിയെ സമീപിക്കാതെ

ആദ്യം മജിസ്‌ട്രേറ്റ് കോടതി തള്ളിയ ഉടനെ ദിലീപ് ജില്ലാ സെഷന്‍സ് കോടതിയെ സമീപിക്കുമെന്നായിരുന്നു സൂചന. എന്നാല്‍ അദ്ദേഹം ഹൈക്കോടതിയെ ആണ് സമീപിച്ചത്. ഒന്നല്ല രണ്ടു തവണ.

60 ദിവസം പിന്നിട്ടില്ലേ?

60 ദിവസം പിന്നിട്ടില്ലേ?

രണ്ടുതവണയും ഹൈക്കോടതി തള്ളിയ പശ്ചാത്തലത്തിലാണ് ജാമ്യത്തിനായി വീണ്ടും മജിസ്‌ട്രേറ്റ് കോടതിയിലെത്തിയത്. ഇതിനിടെ രണ്ടുമാസം പിന്നിട്ടു. ഇത്രയും ദിവസങ്ങള്‍ ജയിലില്‍ കിടന്ന കാര്യവും ദിലീപ് കോടതിയെ ബോധിപ്പിച്ചു.

ഫോട്ടോ എടുക്കല്‍ മാത്രമല്ല

ഫോട്ടോ എടുക്കല്‍ മാത്രമല്ല

എന്നാല്‍ ജാമ്യഹര്‍ജിയില്‍ കഴിഞ്ഞ ശനിയാഴ്ച വാദം തുടങ്ങിയപ്പോള്‍ ശക്തമായ കാര്യങ്ങളാണ് പ്രോസിക്യൂഷന്‍ ബോധിപ്പിച്ചത്. നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനിക്ക് ദിലീപ് കൃത്യമായ വിവരങ്ങള്‍ നല്‍കിയിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ദിലീപ് പറഞ്ഞ പോലെ വെറും ഫോട്ടോ എടുക്കല്‍ മാത്രമല്ല നിര്‍ദേശിച്ചതെന്നും പോലീസ് ചൂണ്ടിക്കാട്ടി.

അടച്ചിട്ട കോടതി മുറിയില്‍

അടച്ചിട്ട കോടതി മുറിയില്‍

അടച്ചിട്ട കോടതി മുറിയിലാണ് ജാമ്യഹര്‍ജിയില്‍ വാദം കേട്ടത്. ആക്രമിക്കപ്പെട്ട നടിയുടെ സ്വകാര്യതയും കേസിന്റെ ഗൗരവവും കണക്കിലെടുത്തായിരുന്നു കോടതി രഹസ്യമായി വാദംകേട്ടത്. ഈ സമയമാണ് പ്രമുഖന്റെ സാന്നിധ്യം കോടതിമുറിയിലുണ്ടായിരുന്നത്.

പ്രമുഖ അഭിഭാഷകന്‍

പ്രമുഖ അഭിഭാഷകന്‍

സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകനാണ് അങ്കമാലി കോടതിയില്‍ വാദം നടക്കുന്നതിനിടെ ഉണ്ടായിരുന്നത്. പ്രോസിക്യൂഷന്‍ ഉന്നയിച്ച കാര്യങ്ങള്‍ അദ്ദേഹം കേട്ടിരുന്നു. അതിന് ശേഷമാണ് അദ്ദേഹം മടങ്ങിയത്.

സംശയം ഉണര്‍ത്തുന്നു

സംശയം ഉണര്‍ത്തുന്നു

അങ്കമാലി കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ ഇനി ദിലീപ് മേല്‍ക്കോടതിയില്‍ പോകാനുള്ള സാധ്യതയുണ്ട്. എന്നാല്‍ അടുത്ത നീക്കം സുപ്രീംകോടതിയെ സമീപിക്കുക എന്നതാകുമോ എന്ന സംശയമുണര്‍ത്തുന്നതാണ് സുപ്രീംകോടതി അഭിഭാഷകന്റെ സാന്നിധ്യം.

 ഇനി സുപ്രീംകോടതിയിലേക്കോ

ഇനി സുപ്രീംകോടതിയിലേക്കോ

സുപ്രീംകോടതി അഭിഭാഷകന്‍ അങ്കമാലി കോടതിയിലെത്തിയ കാര്യം പോലീസും ശ്രദ്ധിച്ചിട്ടുണ്ട്. പ്രോസിക്യൂഷന്‍ വാദം കേട്ട ശേഷമാണ് അദ്ദേഹം മടങ്ങിയത്. അതുകൊണ്ടു തന്നെ ദിലീപ് ജാമ്യാപേക്ഷയുമായി ദില്ലിയിലേക്ക് പോകുമെന്നാണ് സൂചന.

 എങ്ങനെയെല്ലാം ആക്രമിക്കണം

എങ്ങനെയെല്ലാം ആക്രമിക്കണം

ചിത്രങ്ങള്‍ എടുത്തു നല്‍കണം എന്നതിനപ്പുറം ദിലീപ് മറ്റു പല കാര്യങ്ങളും ആവശ്യപ്പെട്ടുവെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. എങ്ങനെയെല്ലാം നടിയെ ആക്രമിക്കണം എന്നതും ദിലീപ് നിര്‍ദേശിച്ചുവെന്നാണ് പോലീസ് നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്.

ദിലീപിന് കനത്ത തിരിച്ചടി

ദിലീപിന് കനത്ത തിരിച്ചടി

ഏതൊക്കെ രീതിയില്‍ നടിയെ ആക്രമിക്കണം, ഫോട്ടോ എടുക്കണം എന്നീ കാര്യങ്ങളും ദിലീപ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യമാണ് പോലീസ് കോടതിയെ ബോധിപ്പിച്ചത്. ദിലീപിന് കനത്ത തിരിച്ചടി നല്‍കുന്നതായിരുന്നു പോലീസ് നടപടി. ഈ വാദം അംഗീകരിച്ചാണ് മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയത്.

റിമാന്റ് 14 ദിവസം കൂടി നീട്ടി

റിമാന്റ് 14 ദിവസം കൂടി നീട്ടി

ദിലീപിന്റെ റിമാന്റ് കാലാവധി ശനിയാഴ്ച പൂര്‍ത്തിയായിരുന്നു. തുടര്‍ന്നാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാക്കാന്‍ പോലീസ് തീരുമാനിച്ചത്. എന്നാല്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായ ഉടനെ തന്നെ റിമാന്റ് കാലാവധി 14 ദിവസം കൂടി നീട്ടി കോടതി ഉത്തരവിടുകയായിരുന്നു.

പത്ത് വര്‍ഷത്തില്‍ താഴെ

പത്ത് വര്‍ഷത്തില്‍ താഴെ

പത്ത് വര്‍ഷത്തില്‍ താഴെ മാത്രം ശിക്ഷ കിട്ടാവുന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്. കഴിഞ്ഞ 65 ദിവസമായി കേസില്‍ ജയിലില്‍ കഴിയുന്നു. ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നാണ് ദിലീപ് അപേക്ഷയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന പതിവ് പരാമര്‍ശവും പ്രോസിക്യൂഷന്‍ നടത്തുകയുണ്ടായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+