Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപ് കേസില്‍ പോലീസ് നീക്കം ദുര്‍ബലമാകുന്നു; എല്ലാത്തിനും കാരണം ഇതാണ്... ദിലീപ് മലപ്പുറത്ത്

ദിലീപിന്റെ ഓരോ നീക്കങ്ങളും നിരീക്ഷിക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. ദിലീപ് ജാമ്യവ്യവസ്ഥകള്‍ ലംഘിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ വേണ്ടിയാണിത്.

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരേ പോലീസ് കണ്ടെത്തിയ ശക്തമായ തെളിവുകള്‍ക്ക് ബലം കുറയുന്നു. ദിലീപിനെതിരേ നിര്‍ണായക തെളിവെന്ന് കാണിച്ച് പോലീസ് ഉയര്‍ത്തിക്കാട്ടിയ പലതും ദുര്‍ബലമാകുന്ന കാഴ്ചയാണിപ്പോള്‍. ദിലീപിന്റെ ഭാര്യ കാവ്യയുടെ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരന്‍ മുമ്പ് നല്‍കിയ മൊഴി മാറ്റിപ്പറഞ്ഞിരിക്കുന്നു.

ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജുവാര്യര്‍ കേസില്‍ സാക്ഷിയാകില്ലെന്ന് നിലപാട് വ്യക്തമാക്കി. പോലീസ് ഹാജരാക്കിയ പല തെളിവുകളും ഉരുകി ഇല്ലാതാവുകയാണോ? ഇതിനെല്ലാം കാരണം എന്താണ്. ദിലീപിന്റെ വിശ്വാസമാണ്, പ്രാര്‍ഥനയാണ് ഇപ്പോഴത്തെ വിജയത്തിന് കാരണമെന്ന് ദിലീപുമായി അടുപ്പമുള്ളവര്‍ പറയുന്നു.

ജാമ്യത്തില്‍ ഇറങ്ങിയ ശേഷം

ജാമ്യത്തില്‍ ഇറങ്ങിയ ശേഷം

ദിലീപ് ജാമ്യത്തില്‍ ഇറങ്ങിയ ശേഷം തീര്‍ഥാടനവും വഴിപാടുമായി കഴിയുകയാണ്. എറണാകുളത്തെ ക്രിസ്തീയ ദേവാലയത്തിലും നിരവധി ക്ഷേത്രത്തിലും ഇതിനകം അദ്ദേഹം ദര്‍ശനം നടത്തി. ഒടുവില്‍ മലപ്പുറത്തും എത്തി.

ആലത്തിയൂര്‍ ഹനുമാന്‍ കാവില്‍

ആലത്തിയൂര്‍ ഹനുമാന്‍ കാവില്‍

മലപ്പുറം തിരൂരിനടുത്തുള്ള ആലത്തിയൂര്‍ ക്ഷേത്രത്തിലും ദിലീപ് സന്ദര്‍ശനം നടത്തിയെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. ഏറെ പ്രശസ്തമാണ് ആലത്തിയൂര്‍ ഹനുമാന്‍ കാവ് ക്ഷേത്രം. മുന്‍ ശ്രീലങ്കന്‍ പ്രസിഡന്റും മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുമുള്‍പ്പെടെ നിരവധി പ്രമുഖര്‍ സന്ദര്‍ശിച്ച ക്ഷേത്രമാണിത്.

ഹനുമാന് സ്വര്‍ണക്കിരീടം

ഹനുമാന് സ്വര്‍ണക്കിരീടം

അഴിമതിക്കേസില്‍ വെറുതെവിട്ട ഉടനെയാണ് ജയലളിത ഹനുമാന്‍ കാവിലെത്തിയത്. ഹനുമാന് സ്വര്‍ണക്കിരീടം വഴിപാട് സമര്‍പ്പിച്ചാണ് അന്ന് ജയലളിത മടങ്ങിയത്. ഇതോടെയാണ് ആലത്തിയൂര്‍ ക്ഷേത്രം ശ്രദ്ധേയമായത്.

അവില്‍ നിവേദ്യം സമര്‍പ്പിച്ചു

അവില്‍ നിവേദ്യം സമര്‍പ്പിച്ചു

ഇവിടെ ദര്‍ശനം നടത്തിയ ദിലീപ് പ്രധാന വഴിപാടായ അവില്‍ നിവേദ്യം സമര്‍പ്പിച്ചു. മേല്‍ശാന്തിയില്‍ നിന്ന് പ്രസാദം സ്വീകരിച്ച ശേഷം ഒരു മണിക്കൂറോളം ദിലീപ് ക്ഷേത്രത്തില്‍ ചെലവഴിച്ചു. അദ്ദേഹത്തോടൊപ്പം ചില അടുപ്പക്കാരുമുണ്ടായിരുന്നു.

ആലത്തിയൂരില്‍ വരാന്‍ കാരണം

ആലത്തിയൂരില്‍ വരാന്‍ കാരണം

ജയില്‍മോചിതനായ ദിലീപ് നേര്‍ച്ചകള്‍ ഓരോന്നായി വീട്ടുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ജയില്‍മോചനത്തിന് വേണ്ടിയും സമയദോഷം തീരുന്നതിന് വേണ്ടിയും നിരവധി നേര്‍ച്ചകള്‍ ദിലീപും കുടുംബവും നേര്‍ന്നിരുന്നു. അതിന്റെ ഭാഗമായിട്ടാണ് ആലത്തിയൂര്‍ ഹനുമാന്‍ കാവിലെത്തിയതും.

ചൂണ്ടിയിലെ പള്ളിയില്‍

ചൂണ്ടിയിലെ പള്ളിയില്‍

ജയിലില്‍ നിന്നിറങ്ങിയ ശേഷം ആദ്യം ദിലീപ് ആലുവ ചൂണ്ടിയിലെ പള്ളിയില്‍ നടന്ന പ്രത്യേക കുര്‍ബാനയില്‍ പങ്കെടുത്തതു വാര്‍ത്തയായിരുന്നു. ദിലീപിനൊപ്പം നഗരസഭാ കൗണ്‍സിലറുമുണ്ടായിരുന്നു. ഇനിയും ദിലീപ് കൂടുതല്‍ പ്രാര്‍ഥനകള്‍ക്കായി യാത്ര തിരിക്കുമെന്നാണ് വിവരം.

എട്ടേക്കര്‍ പള്ളിയില്‍

എട്ടേക്കര്‍ പള്ളിയില്‍

ഈ മാസം അഞ്ചിന് രാവിലെ ആറ് മണിക്ക് ചൂണ്ടിയിലെ ഏട്ടേക്കര്‍ പള്ളിയില്‍ എത്തിയ ദിലീപ് എട്ട് മണിവരെ പ്രാര്‍ഥനയിലായിരുന്നു. പള്ളിയുടെ പ്രവേശ കവാടത്തിലെ തിരുസ്വരൂപത്തില്‍ മെഴുകുതിരി കത്തിച്ച് പ്രാര്‍ഥിച്ച ശേഷമാണ് പള്ളിയില്‍ കടന്നത്. മെഴുകുതിരി കത്തിച്ച് പ്രാര്‍ഥന നടത്തിയ ദിലീപിനൊപ്പം ആലുവ നഗരസഭാ കൗണ്‍സിലര്‍ ജെറോം മൈക്കിള്‍, സുഹൃത്ത് ശരത്ത്, മിമിക്രി ആര്‍ട്ടിസ്റ്റ് ഏലൂര്‍ ജോര്‍ജ് എന്നിവരുമുണ്ടായിരുന്നു.

വികാരി മൈക്കിള്‍ ഡിസൂസ

വികാരി മൈക്കിള്‍ ഡിസൂസ

നൊവേനയും കുര്‍ബാനയും കഴിഞ്ഞ് പള്ളി ഓഫീസിലെത്തി വഴിപാടുകള്‍ക്കുള്ള പണം അടച്ചു. വികാരി മൈക്കിള്‍ ഡിസൂസയെ കണ്ട് അനുഗ്രഹം വാങ്ങി. ദിലീപിന്റെ ജയില്‍മോചനത്തിന് നിരവധി പേര്‍ കുര്‍ബാന കഴിപ്പിക്കാന്‍ ഇവിടെ എത്തിയിരുന്നുവെന്ന് വികാരി പറഞ്ഞു. നേര്‍ച്ച കഞ്ഞി കുടിച്ച ശേഷമാണ് ദിലീപ് മടങ്ങിയത്.

ഇനിയുമുണ്ട്

ഇനിയുമുണ്ട്

ശബരിമലയിലും ദിലീപ് ദര്‍ശനം നടത്തിയിരുന്നു. സോപാനത്തും മാളികപ്പുറത്തും ദര്‍ശനം നടത്തി മണിക്കൂറുകള്‍ അവിടെ ചെലവഴിച്ച അദ്ദേഹം പൂജാരിമാര്‍ക്കൊപ്പം ഫോട്ടോ എടുത്ത ശേഷമാണ് തിരിച്ചത്. ഇനി കോട്ടയം ചെറുവള്ളി ദേവീക്ഷേത്രത്തിലെ ജഡ്ജി അമ്മാവന്‍ കോവിലില്‍ പ്രാര്‍ഥനയ്ക്ക് വേണ്ടി പോകുമെന്നാണ് അറിയുന്നത്. ദിലീപ് ജയിലിലായ ശേഷം അദ്ദേഹത്തിന്റെ കുടുംബം ഇവിടെ സന്ദര്‍ശിച്ച് പ്രത്യേക വഴിപാട് നടത്തിയിരുന്നു.

അനൂപ് പറഞ്ഞത്

അനൂപ് പറഞ്ഞത്

ദിലീപ് അറസ്റ്റിലായ ഉടനെയാണ് ചെറുവള്ളി ദേവീ ക്ഷേത്രത്തിലെ ജഡ്ജി അമ്മാവന്‍ കോവിലില്‍ വഴിപാട് നടന്നത്. സഹോദരന്‍ അനൂപും കുടുംബാംഗങ്ങളുമാണ് അന്ന് വന്നത്. ദിലീപ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം ഇവിടെ വരുമെന്ന് അനൂപ് പറഞ്ഞിരുന്നു. തികഞ്ഞ വിശ്വാസിയായ ദിലീപും കുടുംബവും നിരവധി നേര്‍ച്ചകള്‍ നേര്‍ന്നിട്ടുണ്ട്.

നിരീക്ഷണം ശക്തമാക്കി പോലീസ്

നിരീക്ഷണം ശക്തമാക്കി പോലീസ്

അതേസമയം, ദിലീപിന്റെ ഓരോ നീക്കങ്ങളും നിരീക്ഷിക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. ദിലീപ് ജാമ്യവ്യവസ്ഥകള്‍ ലംഘിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ വേണ്ടിയാണിത്. മാധ്യമങ്ങളോട് കേസ് സംബന്ധിച്ച് സംസാരിക്കരുതെന്ന ജാമ്യവ്യവസ്ഥയില്‍ നിബന്ധനയുണ്ട്. അതുകൊണ്ടു തന്നെ അദ്ദേഹം ജാമ്യത്തിലിറങ്ങിയ ശേഷം ഇതുവരെ മാധ്യമങ്ങളോട് സംസാരിക്കാന്‍ തയ്യാറായില്ല.

പോലീസ് നീക്കങ്ങള്‍

പോലീസ് നീക്കങ്ങള്‍

അതിനിടെ, ദിലീപിനെ കുടുക്കാനുള്ള നീക്കങ്ങളും പോലീസ് തകൃതിയാക്കിയിട്ടുണ്ട്. മൊഴി മാറ്റിയ സാക്ഷിയെ കാവ്യയുടെ ഡ്രൈവര്‍ 40ലധികം തവണ വിളിച്ചുവെന്നാണ് പോലീസ് നല്‍കുന്നവിവരം. ഇത് സ്വാധീനിക്കാന്‍ വേണ്ടി ആയിരുന്നോ എന്ന് പോലീസ് അന്വേഷിക്കുകയാണിപ്പോള്‍. മൊഴി മാറ്റിയ വ്യക്തിക്കെതിരേ കേസെടുക്കാന്‍ സാധ്യതയുണ്ടെന്നും പോലീസ് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+