Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയറാമില്‍ നിന്നില്ല; ഗണേഷ് കുമാറും ആലുവ ജയിലില്‍, ദിലീപിന് ആശ്വാസം പകര്‍ന്ന് താരങ്ങളുടെ പട

അച്ഛന്‍ ശ്രാദ്ധ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ദിലീപിന് അങ്കമാലി കോടതി അനുമതി നല്‍കിയിട്ടുണ്ട്. നാല് മണിക്കൂറാണ് അനുവദിച്ചിട്ടുള്ളത്.

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിനോടുള്ള അകല്‍ച്ച സഹപ്രവര്‍ത്തകര്‍ക്ക് കുറയുന്നു. സിനിമാ മേഖലയില്‍ നിന്നുള്ള നിരവധി പ്രമുഖരാണ് ദിലീപിനെ കാണാന്‍ ആലുവ സബ് ജയിലില്‍ എത്തുന്നത്. ബുധനാഴ്ച രാവിലെ ദിലീപ് നാല് മണിക്കൂര്‍ പരോളില്‍ ഇറങ്ങാനിരിക്കവെയാണ് ഗണേഷ് കുമാര്‍ എംഎല്‍എയുടെ വരവ്.

ഇനിയും കൂടുതല്‍ പേര്‍ ദിലീപിനെ കാണാന്‍ ജയിലില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ദിലീപിനൊപ്പം നിരവധി സിനിമകളില്‍ ഒന്നിച്ചഭിനയിച്ച് സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച ഹരിശ്രീ അശോകന്‍ ജയിലില്‍ വന്നിരുന്നു. അതിന് പുറമെയാണ് രാഷ്ട്രീയ-സിനിമാ മേഖലയില്‍ സജീവ സാന്നിധ്യമായ ഗണേഷ് കുമാറിന്റെ വരവ്. ദിലീപിനെ ജയിലില്‍ കാണില്ലെന്ന് നിലപാടുമായി ഒരാള്‍ രംഗത്തെത്തിയിട്ടുണ്ട്.

ഉറച്ചുനിന്ന് ഗണേഷ്

ഉറച്ചുനിന്ന് ഗണേഷ്

ഉച്ചയ്ക്ക് 12.30ഓടെയാണ് ഗണേഷ് കുമാര്‍ ആലുവ ജയിലിലെത്തിയത്. 15 മിനുറ്റോളം സംസാരിച്ച ശേഷം അദ്ദേഹം മടങ്ങി. നേരത്തെ ദിലീപിന് വേണ്ടി ശക്തമായി ഉറച്ചുനിന്ന വ്യക്തിയായിരുന്നു ഗണേഷ്.

അന്നും ഗണേഷ് തന്നെ

അന്നും ഗണേഷ് തന്നെ

ദിലീപ് അറസ്റ്റിലാകും മുമ്പ് നടന്ന അമ്മ യോഗത്തില്‍ ദിലീപ് പക്ഷത്തുനിന്ന് ഗണേഷ് സംസാരിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ എല്ലാ ചോദ്യങ്ങള്‍ക്കും പ്രധാനമായും മറുപടി നല്‍കിയതും ഗണേഷായിരുന്നു.

തള്ളിയവരും ഇപ്പോള്‍ മാറുന്നു

തള്ളിയവരും ഇപ്പോള്‍ മാറുന്നു

കഴിഞ്ഞദിവസങ്ങളില്‍ നിരവധി പ്രമുഖരാണ് ദിലീപിനെ കാണാന്‍ ജയിലില്‍ വന്നത്. ആദ്യം ദിലീപിനെ അനുകൂലിക്കുകയും അറസ്റ്റിലായ ശേഷം തള്ളിപ്പറയുകയും ചെയ്ത താരങ്ങള്‍ ഇപ്പോള്‍ ദിലീപുമായി അടുക്കുന്ന കാഴ്ചയാണ്.

പോകില്ലെന്ന് വിനയന്‍

പോകില്ലെന്ന് വിനയന്‍

അതിനിടെ, പലരും ദിലീപിനെ ജയിലില്‍ സന്ദര്‍ശിക്കുന്നുണ്ടെങ്കിലും താന്‍ പോകില്ലെന്ന് സംവിധായകന്‍ വിനയന്‍ പ്രതികരിച്ചു. തന്റെ സ്വന്തക്കാരാണ് ഇത്തരം കേസുകളില്‍ പെടുന്നതെങ്കിലും താന്‍ ഇതേ നിലപാട് തന്നെയായിരിക്കും സ്വീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

സഹപ്രവര്‍ത്തകരില്‍ പ്രമുഖര്‍

സഹപ്രവര്‍ത്തകരില്‍ പ്രമുഖര്‍

ശനിയാഴ്ച മുതല്‍ ആലുവ ജയിലിലേക്ക് പ്രമുഖരുടെ ഒഴുക്കാണ്. ഗണേഷ് കുമാറിന് മുമ്പ് ദിലീപിനെ കാണാന്‍ ജയിലില്‍ വന്നത് നടന്‍ ജയറാമാണ്. അതിന് മുമ്പ് ദിലീപിന്റെ ഉറ്റ സുഹൃത്തായ ഹരിശ്രീ അശോകനും മറ്റു പലരുമെത്തി.

വിവാഹ ശേഷമുള്ള ആദ്യ ഓണം

വിവാഹ ശേഷമുള്ള ആദ്യ ഓണം

കാവ്യയെ വിവാഹം കഴിച്ച ശേഷമുള്ള ആദ്യ ഓണമായിരുന്നു ദിലീപിന്. ജാമ്യം ലഭിക്കുമെന്നാണ് നേരത്തെ ദിലീപും അദ്ദേഹത്തിന്റെ ആരാധകരും കരുതിയിരുന്നതെങ്കിലും ഹൈക്കോടതി കനിഞ്ഞില്ല. ഇനിയും ഹൈക്കോടതിയെ സമീപിക്കാന്‍ ദിലീപ് തീരുമാനിച്ചിട്ടുണ്ട്.

ദിലീപിന് അനുകൂല തരംഗം

ദിലീപിന് അനുകൂല തരംഗം

ജാമ്യം ലഭിക്കില്ലെന്നായതോടെയാണ് ദിലീപിന്റെ ഓണം ജയിലിലാകുമെന്ന് സഹപ്രവര്‍ത്തകര്‍ ഉറപ്പിച്ചത്. ദിലീപിനെ ആദ്യം തള്ളിപ്പറഞ്ഞവര്‍ ഇപ്പോള്‍ സ്വരം മാറ്റിത്തുടങ്ങിയിരിക്കുന്നു. പലരും നേരിട്ട് ജയിലിലെത്തി. മറ്റു പലരും ദിലീപിനെ താരസംഘടന അമ്മയില്‍ നിന്നു പുറത്താക്കിയത് ശരിയായില്ല എന്ന അഭിപ്രായം രഹസ്യമായി പ്രകടിപ്പിക്കാന്‍ തുടങ്ങി.

ജയറാം വന്നത് ഉച്ചകഴിഞ്ഞ്

ജയറാം വന്നത് ഉച്ചകഴിഞ്ഞ്

തിരുവോണ ദിവസം ദിലീപിനെ ജയിലില്‍ കാണാന്‍ വന്നത് നടന്‍ ജയറാമാണ്. ഉച്ചകഴിഞ്ഞാണ് ജയറാം ജയിലിലെത്തിയത്. പത്ത് മിനുറ്റോളം സംസാരിച്ച ശേഷം ജയറാം മടങ്ങി. ദിലീപിന് ഓണക്കോടിയും അദ്ദേഹം കൈമാറി. ഇത്തരമൊരു പതിവ് വര്‍ഷങ്ങളായി തുടരുന്നുണ്ടെന്ന് ജയറാം പറഞ്ഞു.

അമ്മ ഭാരവാഹിയും

അമ്മ ഭാരവാഹിയും

ഉത്രാട ദിനമായ ഞായറാഴ്ചയാണ് കൂടുതല്‍ പേര്‍ വന്നത്. ഞയാറാഴ്ച ആദ്യം വന്നത് കലാഭവന്‍ ഷാജോണ്‍ ആണ്. ഇദ്ദേഹം പത്ത് മിനുറ്റോളം ദിലീപുമായി സംസാരിച്ചു. പിന്നീട് മാധ്യമങ്ങളെ കണ്ട ഷാജോണ്‍ കാര്യമായി ഒന്നും സംസാരിക്കാന്‍ സാധിച്ചില്ല എന്നാണ് പ്രതികരിച്ചത്. അമ്മ എക്‌സിക്യുട്ടീവ് അംഗമാണ് ഷാജോണ്‍.

രഞ്ജിത്ത്, സുരേഷ് കൃഷ്ണ, ഹരിശ്രീ

രഞ്ജിത്ത്, സുരേഷ് കൃഷ്ണ, ഹരിശ്രീ

12 മണിക്ക് വന്ന ഷാജോണ്‍ മടങ്ങിയ ശേഷമാണ് സംവിധായകന്‍ രഞ്ജിത്ത് ദിലീപിനെ കാണാന്‍ ജയിലില്‍ വന്നത്. പിന്നീട് നടന്‍മാരായ സുരേഷ് കൃഷ്ണയും ഹരിശ്രീ അശോകനും ഏലൂര്‍ ജോര്‍ജും വന്നു.

പ്രതികരിക്കാതെ മടക്കം

പ്രതികരിക്കാതെ മടക്കം

സന്ദര്‍ശനത്തിന് ശേഷം മടങ്ങുമ്പോള്‍ ഇവരുടെ പ്രതികരണം ആരായാന്‍ മാധ്യമപ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും ആരും കാര്യമായി ഒന്നും പറഞ്ഞില്ല. ദിലീപിനോടുള്ള അപ്രിയം സിനിമാ മേഖലയിലുള്ളവര്‍ക്ക് കുറഞ്ഞുവെന്നാണ് സന്ദര്‍ശകരുടെ എണ്ണം കൂടിയതില്‍ നിന്നു മനസിലാകുന്നത്.

 കാവ്യയുടെ വരവ്

കാവ്യയുടെ വരവ്

ശനിയാഴ്ച ദിലീപിന്റെ ഭാര്യ കാവ്യാമാധവനും മകള്‍ മീനാക്ഷിയും ദിലീപിനെ കാണാന്‍ ജയിലില്‍ വന്നിരുന്നു. കാവ്യ പിതാവ് മാധവനൊപ്പമാണ് വന്നത്. കാവ്യയും മാധ്യമങ്ങളോട് സംസാരിക്കാന്‍ തയ്യാറായില്ല.

ഉറ്റസുഹൃത്ത്

ഉറ്റസുഹൃത്ത്

അതിന് മുമ്പ് നാദിര്‍ഷ വന്ന് ദിലീപിനെ കണ്ടിരുന്നു. കാവ്യയും മകളും വരുന്നുണ്ടെന്ന് ദിലീപിനെ അറിയിച്ചത് നാദിര്‍ഷയാണ്. നാദിര്‍ഷ മടങ്ങിയ ഉടനെയാണ് കാവ്യ എത്തിയത്.

കോടതിയുടെ കനിവ്

കോടതിയുടെ കനിവ്

അച്ഛന്‍ ശ്രാദ്ധ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ദിലീപിന് അങ്കമാലി കോടതി അനുമതി നല്‍കിയിട്ടുണ്ട്. നാല് മണിക്കൂറാണ് അനുവദിച്ചിട്ടുള്ളത്. ഈ വേളയില്‍ മാധ്യമങ്ങളോട് സംസാരിക്കരുതെന്നും മൊബൈല്‍ ഉപയോഗിക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട് കോടതി.

ബുധനാഴ്ച നിര്‍ണായകം

ബുധനാഴ്ച നിര്‍ണായകം

ആറാം തിയ്യതി രാവിലെ ഏഴ് മുതല്‍ 11 മണി വരെയാണ് ചടങ്ങുകള്‍. വീട്ടിലും ആലുവ മണപ്പുറത്തുമാണ് ചടങ്ങ്. ഇതിന് വേണ്ടിയാണ് ദിലീപ് എത്തുക. ചടങ്ങ് കഴിഞ്ഞാലുടന്‍ ദിലീപ് ജയിലിലേക്ക് മടങ്ങും.

ശക്തമായ പോലീസ് സന്നാഹം

ശക്തമായ പോലീസ് സന്നാഹം

ദിലീപിനൊപ്പം ശക്തമായ പോലീസ് സന്നാഹവും നിലയുറപ്പിക്കും. ആരാധകര്‍ നടനെ കാണാന്‍ എത്തുമെന്നാണ് പോലീസ് കരുതുന്നത്. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ സുരക്ഷ ശക്തമാക്കുമെന്ന് പോലീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+