Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിന് ജാമ്യം കിട്ടാന്‍ കാരണം? കോടതി പരിഗണിച്ച കാര്യങ്ങള്‍, പ്രോസിക്യൂഷന്റെ എതിര്‍പ്പ് തള്ളി

കേസ് അന്വേഷണത്തിന്റെ പ്രധാന ഘട്ടങ്ങള്‍ പൂര്‍ത്തിയായി. മൊഴിയെടുക്കലുകള്‍ ഏറെ കുറേ തീര്‍ന്നു. 21 പേരുടെ രഹസ്യമൊഴി അന്വേഷണ സംഘം എടുത്തിട്ടുണ്ട്.

Recommended Video

cmsvideo
    ദിലീപിന് എന്തുകൊണ്ട് ജാമ്യം കിട്ടി | Oneindia Malayalam

    കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ 86 ദിവസം ജയിലില്‍ കഴിഞ്ഞ ശേഷമാണ് ദിലീപിന് പുറത്തേക്ക് വഴി തെളിഞ്ഞത്. അഞ്ചാം തവണ ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ഹൈക്കോടതി അനുകൂല നിലപാട് സ്വീകരിക്കുകയായിരുന്നു. ദിലീപിന് ജാമ്യം നല്‍കരുതെന്ന് പതിവ് പോലെ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. പക്ഷേ, എല്ലാം കോടതി തള്ളി.

    കേസിന്റെ ഇതുവരെയുള്ള അന്വേഷണവും കോടതി നടപടികളും പരിശോധിച്ചാല്‍ ദിലീപിന് ജാമ്യം നല്‍കാതിരിക്കാന്‍ കാരണമില്ലെന്നാണ് നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കാരണം കേസിന്റെ അന്വേഷണം ഏറെ കുറേ കഴിഞ്ഞതാണ്. കൂടുതല്‍ വിശദീകരിക്കാം...

    അന്വേഷണം ഏറെകുറേ

    അന്വേഷണം ഏറെകുറേ

    നടിയെ ലൈംഗികമായി ആക്രമിച്ചുവെന്ന കേസില്‍ ഗൂഢാലോചന നടത്തിയെന്നാണ് ദിലീപിനെതിരേയുള്ള ആരോപണം. കേസിന്റെ അന്വേഷണം ഏറെകുറേ പൂര്‍ത്തിയായിട്ടുണ്ട്.

    മൊഴിയെടുക്കലുകള്‍

    മൊഴിയെടുക്കലുകള്‍

    കേസ് അന്വേഷണത്തിന്റെ പ്രധാന ഘട്ടങ്ങള്‍ പൂര്‍ത്തിയായി. മൊഴിയെടുക്കലുകള്‍ ഏറെ കുറേ തീര്‍ന്നു. 21 പേരുടെ രഹസ്യമൊഴി അന്വേഷണ സംഘം എടുത്തിട്ടുണ്ട്.

    റിമി ടോമിയും മൂന്നു പേരും

    റിമി ടോമിയും മൂന്നു പേരും

    ഇനി റിമി ടോമി ഉള്‍പ്പെടെയുള്ള നാല് പേരുടെ മൊഴികളാണ് എടുക്കാനുള്ളത്. അത് ഏത് സമയവും എടുക്കാന്‍ സാധിക്കും. ഇക്കാര്യത്തിന് കോടതി അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്.

    ഇനി നാല് ദിവസം കൂടി

    ഇനി നാല് ദിവസം കൂടി

    ചട്ടപ്രകാരം ജാമ്യം ലഭിക്കുന്നതിന് ഇനി നാല് ദിവസം കൂടി ബാക്കിയുണ്ട്. അറസ്റ്റിലായി 90 ദിവസത്തിനകം പ്രതിക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടാകും.

    തെളിവുകള്‍ കോര്‍ത്തിണക്കുന്നു

    തെളിവുകള്‍ കോര്‍ത്തിണക്കുന്നു

    ദിലീപിന്റെ കേസില്‍ അന്വേഷണം പൂര്‍ത്തിയായി. അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. തെളിവുകള്‍ കോര്‍ത്തിണക്കുന്ന നടപടികളിലാണ് അന്വേഷണ സംഘം.

    ചില സംശയങ്ങള്‍ ഉയര്‍ന്നാല്‍

    ചില സംശയങ്ങള്‍ ഉയര്‍ന്നാല്‍

    പക്ഷേ, ഈ കോര്‍ത്തിണക്കല്‍ നടക്കുമ്പോള്‍ ചില സംശയങ്ങള്‍ ഉയര്‍ന്നാല്‍ അതില്ലാതാക്കാന്‍ അന്വേഷണ സംഘം ശ്രമിക്കും. അപ്പോള്‍ ചിലപ്പോള്‍ ചിലരെ കൂടി ചോദ്യം ചെയ്‌തേക്കും. ഈ അവസരം അന്വേഷണ സംഘത്തിന് മുമ്പില്‍ ഇപ്പോഴുമുണ്ട്.

    ആറിന് കുറ്റപത്രം

    ആറിന് കുറ്റപത്രം

    അന്വേഷണത്തിന്റെ പ്രധാന ഘട്ടങ്ങള്‍ പൂര്‍ത്തിയായത് പരിഗണിച്ചാണ് ജസ്റ്റിസ് സുനില്‍ തോമസ് ജാമ്യം നല്‍കാന്‍ തീരുമാനിച്ചത്. ഈ മാസം ആറിന് കുറ്റപത്രം സമര്‍പ്പിക്കുമെന്ന് നേരത്തെ അന്വേഷണ സംഘം അറിയിച്ചതാണ്.

     കൂടുതല്‍ സമയമുണ്ടാകും

    കൂടുതല്‍ സമയമുണ്ടാകും

    എന്നാല്‍ ഇനി അന്വേഷണ സംഘത്തിന് മുമ്പില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് കൂടുതല്‍ സമയമുണ്ടാകും. 90 ദിവസത്തിനകം സമര്‍പ്പിക്കാനിരുന്നത് ദിലീപ് പുറത്തിറങ്ങുന്നത് തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നു. അതിപ്പോള്‍ ഇല്ലാതായി. ഇനി ചിലപ്പോള്‍ കുറ്റപത്രം വൈകിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

    പുതിയ തെളിവുകള്‍

    പുതിയ തെളിവുകള്‍

    ദിലീപിനെതിരേ നിരവധി പുതിയ തെളിവുകള്‍ അന്വേഷണ സംഘം ഒടുവില്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കവെ കോടതിയില്‍ ബോധിപ്പിച്ചിരുന്നു. ദിലീപ് സുനിക്ക് കൊടുത്ത ക്വട്ടേഷനെ പറ്റിയും സുനിയുടെ സഹതടവുകാരന്റെ മൊഴിയുമെല്ലാം.

    പൂര്‍ണമായും മുഖവിലക്കെടുത്തില്ല

    പൂര്‍ണമായും മുഖവിലക്കെടുത്തില്ല

    പക്ഷേ, അതെല്ലാം കോടതി പൂര്‍ണമായും മുഖവിലക്കെടുത്തില്ലെന്ന് വേണം കരുതാന്‍. അന്വേഷണം നീണ്ടു പോകുന്നതില്‍ കോടതി നേരത്തെ രോഷം പ്രകടിപ്പിക്കുയും ചെയ്തിരുന്നു. നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് അന്വേഷണ സംഘത്തിന് കോടതി കടുത്ത താക്കീത് നല്‍കിയത്.

    മൊബൈലും മെമ്മറിയും

    മൊബൈലും മെമ്മറിയും

    മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും ഇതുവരെ കണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല. കേസിലെ നിര്‍ണായക തെളിവാണിത്. നേരത്തെ ദിലീപിന്റെ ജാമ്യഹര്‍ജിയെ എതിര്‍ത്ത് കോടതിയില്‍ അന്വേഷണ സംഘം ബോധിപ്പിച്ചതും ഇതായിരുന്നു.

    കര്‍ശന ഉപാധികള്‍ ഇതാണ്

    കര്‍ശന ഉപാധികള്‍ ഇതാണ്

    പ്രതികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, വിചാരണ തടസപ്പെടുത്തരുത്, ഒരു ലക്ഷം രൂപയുടെ ബോണ്ട കെട്ടിവയ്ക്കണം, പാസ്‌പോര്‍ട്ട് സമര്‍പ്പിക്കണം, രണ്ടു പേരുടെ ആള്‍ജാമ്യം, ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം എന്നിവയാണ് ജാമ്യഉപാധികള്‍.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+