കാവ്യയെ കുടുക്കിയത് ഭരണകക്ഷി നേതാവിന്റെ മകന്‍; ആരോപണവുമായി നടി, കോടിയേരിയുടെ മറുപടി

  • Posted By: വിശ്വനാഥന്‍
Subscribe to Oneindia Malayalam

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം അന്തിമഘട്ടത്തിലെത്തി നില്‍ക്കുന്നു. പോലീസ് നിര്‍ദേശ പ്രകാരം ദിലീപിന്റെ സുഹൃത്ത് നാദിര്‍ഷ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. എന്നാല്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ സര്‍ക്കാരിനും സിപിഎമ്മിനും എന്താണ് ബന്ധം.

ബന്ധമുണ്ടെന്നാണ് കാവ്യാമാധവന്‍ പറയുന്നത്. ഭരണകക്ഷിയിലെ പ്രമുഖ നേതാവിന്റെ മകന്‍ ദിലീപിനെയും തന്നെയും കുടുക്കാന്‍ ശ്രമിക്കുന്നുവെന്നാണ് കാവ്യാമാധവന്‍ ആരോപണം. ദിലീപിനെതിരേ സര്‍ക്കാരും പോലീസും മനപ്പൂര്‍വം കരുക്കള്‍ നീക്കുന്നുവെന്ന ആരോപണമാണ് ഇതിലൂടെ ഉയരുന്നത്.

 അറസ്റ്റ് ചെയ്യപ്പെടാന്‍ സാധ്യത

അറസ്റ്റ് ചെയ്യപ്പെടാന്‍ സാധ്യത

കേസില്‍ ഏത് സമയവും അറസ്റ്റ് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് കാവ്യാമാധവന്റെ ഭയം. ഈ ഭയം മൂലമാണ് അവര്‍ ശനിയാഴ്ച ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

നേതാവിന്റെ മകന്‍ ആര്?

നേതാവിന്റെ മകന്‍ ആര്?

മുന്‍കൂര്‍ ജാമ്യം തേടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കാവ്യയുടെ പ്രധാന ആരോപണം. ഭരണകക്ഷിയിലെ പ്രധാന നേതാവിന്റെ മകനാണ് തന്നെ കുടുക്കാന്‍ നോക്കുന്നതെന്ന് കാവ്യ ആരോപിക്കുന്നു.

 പേര് വ്യക്തമാക്കുന്നില്ല

പേര് വ്യക്തമാക്കുന്നില്ല

എന്നാല്‍ കാവ്യാമാധവന്‍ പേര് വ്യക്തമാക്കുന്നില്ല. സിനിമാ മേഖലയിലുള്ള എല്ലാവര്‍ക്കും വ്യക്തിയെ കുറിച്ച് അറിയാമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇതിനെതിരേ രംഗത്തെത്തി.

കോടിയേരി പറയുന്നത്

കോടിയേരി പറയുന്നത്

ആരോപണം കേസിന്റെ ഗതി തിരിച്ചുവിടാനാണെന്ന് കോടിയേരി പറഞ്ഞു. ഏത് സിപിഎം നേതാവിന്റെ മകനാണ് പിന്നില്‍ കളിക്കുന്നതെന്ന് കാവ്യ വ്യക്തമായി പറയണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

ചിലര്‍ ഇപ്പോഴും വേട്ടക്കാര്‍ക്കൊപ്പം

ചിലര്‍ ഇപ്പോഴും വേട്ടക്കാര്‍ക്കൊപ്പം

നടി ആക്രമിക്കപ്പെട്ട കേസില്‍ ചിലര്‍ ഇപ്പോഴും വേട്ടക്കാര്‍ക്കൊപ്പമാണെന്നും കോടിയേരി പറഞ്ഞു. ഭരണകക്ഷി നേതാവിന്റെ മകനെതിരേ മാത്രമല്ല കാവ്യയുടെ ആരോപണം. മറ്റു പല പ്രമുഖര്‍ക്കെതിരേയും ആരോപണമുന്നയിച്ചിട്ടുണ്ട്.

എഡിജിപി സന്ധ്യയും ശ്രീകുമാറും

എഡിജിപി സന്ധ്യയും ശ്രീകുമാറും

കേസ് അന്വേഷണത്തിന് മേല്‍ന്നോട്ടം വഹിക്കുന്ന എഡിജിപി സന്ധ്യ, പരസ്യസംവിധായകന്‍ ശ്രീകുമാര്‍ എന്നിവര്‍ക്കെതിരേയും കാവ്യയുടെ ഹര്‍ജിയില്‍ ആരോപണങ്ങളുണ്ട്.

 ഇവര്‍ക്കെല്ലാം പക

ഇവര്‍ക്കെല്ലാം പക

ദിലീപിനോട് ഇവര്‍ക്കെല്ലാം പകയുണ്ടെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജുവാര്യരുമായി അടുത്ത സുഹൃത്താണ് പരസ്യസംവിധായകനായ ശ്രീകുമാര്‍. ഈ സാഹചര്യത്തില്‍ കാവ്യയുടെ ആരോപണം ഗൗരവമുള്ളതാണ്.

പോലീസ് ശ്രമം എന്തിന്

പോലീസ് ശ്രമം എന്തിന്

എന്താണ് കേസില്‍ സംഭവിക്കുന്നതെന്ന് ഒന്നും പറയാന്‍ സാധിക്കാത്ത അവസ്ഥയാണിപ്പോള്‍. ആരെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാം. എപ്പോള്‍ വേണമെങ്കിലും അറസ്റ്റ് രേഖപ്പെടുത്താം. ഈ സാഹചര്യത്തിലാണ് കാവ്യാമാധവനും സംവിധായകന്‍ നാദിര്‍ഷയും മുന്‍കൂര്‍ ജാമ്യം തേടിയിരിക്കുന്നത്.

 പോലീസിനെ കുറ്റപ്പെടുത്തി കാവ്യ

പോലീസിനെ കുറ്റപ്പെടുത്തി കാവ്യ

പോലീസിനെ കുറ്റപ്പെടുത്തിയാണ് കാവ്യാമാധവന്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയിരിക്കുന്നത്. അന്വേഷണവുമായി പൂര്‍ണമായും സഹകരിച്ചിട്ടും കേസില്‍ കുടുക്കാന്‍ ശ്രമം നടക്കുന്നുവെന്ന് കാവ്യ പറയുന്നു.

കാവ്യ ഭയപ്പെടുന്നു

കാവ്യ ഭയപ്പെടുന്നു

ദിലീപിനെതിരേ നിലപാട് കടുപ്പിക്കുന്ന അന്വേഷണ സംഘത്തിന്റെ അടുത്ത നോട്ടം തന്റെ നേര്‍ക്കാകുമെന്ന് കാവ്യ ഭയപ്പെടുന്നു. ഈ സാഹചര്യം പ്രതിരോധിക്കുകയാണ് കാവ്യയുടെ ലക്ഷ്യം.

ഡിജിപി ഇടപെടുന്നു

ഡിജിപി ഇടപെടുന്നു

അതേസമയം, എന്താണ് അന്വേഷണ സംഘത്തിന്റെ അടുത്ത നീക്കമെന്ന് വ്യക്തമല്ല. കടുത്ത ചില നിര്‍ണായക നീക്കങ്ങള്‍ക്ക് അവര്‍ ഒരുങ്ങുന്നുവെന്നാണ് വിവരം. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുമായി അവര്‍ കൂടിക്കാഴ്ച നടത്തി.

കാവ്യയുടെ ഹര്‍ജി തിങ്കളാഴ്ച

കാവ്യയുടെ ഹര്‍ജി തിങ്കളാഴ്ച

ദിലീപ് അറസ്റ്റിലായതു മുതല്‍ കാവ്യയും സംശയ നിഴലിലാണ്. അതാണ് കാവ്യയും ഭയക്കുന്നത്. ഈ സാഹചര്യത്തിലാണ് മുന്‍കൂര്‍ ജാമ്യം തേടിയത്. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും.

മറ്റു ഹര്‍ജികളും 18ന്

മറ്റു ഹര്‍ജികളും 18ന്

നാദിര്‍ഷയും അറസ്റ്റ് ഭയന്ന് മുന്‍കൂര്‍ ജാമ്യം തേടിയിട്ടുണ്ട്. ഈ ഹര്‍ജിയും കോടതി തിങ്കളാഴ്ചയാണ് പരിഗണിക്കുന്നത്. ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ അങ്കമാലി കോടതി വിധി പറയുന്നതും തിങ്കളാഴ്ചയാണ്.

നീണ്ട വാദങ്ങള്‍

നീണ്ട വാദങ്ങള്‍

ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ അങ്കമാലി കോടതിയില്‍ പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം ഏറെ നേരം നീണ്ടുനിന്നിരുന്നു. ശനിയാഴ്ച ഉച്ചയ്ക്കാണ് വാദം തുടങ്ങിയത്. നാലരയോടെ വാദം പൂര്‍ത്തിയായി. വിധി പറയുന്നത് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി.

റിമാന്റ് 14 ദിവസം കൂടി നീട്ടി

റിമാന്റ് 14 ദിവസം കൂടി നീട്ടി

ദിലീപിന്റെ റിമാന്റ് കാലാവധി ശനിയാഴ്ച പൂര്‍ത്തിയായിരുന്നു. തുടര്‍ന്നാണ് ഇന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാക്കാന്‍ പോലീസ് തീരുമാനിച്ചത്. എന്നാല്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായ ഉടനെ തന്നെ റിമാന്റ് കാലാവധി 14 ദിവസം കൂടി നീട്ടി കോടതി ഉത്തരവിടുകയായിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Actress Attack case: Kavya allegation against CPM Leade's son

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്