തനിക്ക് സ്‌കോട്ട്‌ലാന്‍ഡ്‌യാഡ് പരിശീലനം ലഭിച്ചിട്ടില്ല; പിടി തോമസിന് പി രാജീവിന്റെ മറുപടി

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവിനെതിരെ പിടി തോമസ് എംഎല്‍എ ഉന്നയിച്ച ആരോപണത്തിന് മറുപടിയുമായി രാജീവ് രംഗത്തെത്തി. സംഭവം അറിഞ്ഞയുടന്‍ താന്‍ സ്ഥലത്തെത്തിയെന്നും എന്നാല്‍ പി രാജീവ് സിനിമ കണ്ടിരിക്കുകയായിരുന്നെന്നുമായിരുന്നു പിടി തോമസിന്റെ ആരോപണം.

എന്നാല്‍, സംഭവമറിഞ്ഞയുടനെ അവിടെ ഓടിയെത്താന്‍ തനിയ്ക്ക് പി.ടി. തോമസിനെ പോലെ സ്‌കോട്ലന്‍ഡ്യാഡിലൊന്നും പരിശീലനം ലഭിച്ചിട്ടില്ലെന്ന് രാജീവ് പരിഹസിച്ചു. സംഭവമറിഞ്ഞപ്പോള്‍ താന്‍ വേണ്ടവിധം ഇടപെട്ടിരുന്നു. പോലീസ് ഉദ്യോഗസ്ഥരെയും കമ്മീഷണറെയും വിളിച്ച് സംസാരിച്ചു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയെയും വിളിച്ചതായും രാജീവ് പറഞ്ഞു.

p-rajeev

അറിഞ്ഞയുടനെ അവിടെ എത്തുക എന്നതിനെക്കാള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കുകയാണ് പ്രധാനം. ഉടന്‍ അവിടെയെത്തി അന്വേഷണം നടത്താന്‍ പി.ടി. തോമസിനെ പോലെ നമുക്ക് സ്‌കോട്ലന്‍ഡ്യാഡിലെ പരിശീലനമൊന്നും ലഭിച്ചിട്ടില്ല. രണ്‍ജി പണിക്കര്‍ വിളിക്കുമ്പോള്‍ സിനിമ കാണുകയായിരുന്നെന്ന ആരോപണത്തിന് രാജീവിന് മറുപടിയുണ്ട്.

സംഭവം നടക്കുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ സിനിമ കാണില്ലായിരുന്നു. ഒരു മണിയോടെ താന്‍ സംഭവസ്ഥലത്ത് എത്തി. അപ്പോള്‍ പി.ടി. തോമസ് ഉള്‍പ്പെടെയുള്ളവര്‍ അവിടെ ഇല്ലായിരുന്നെന്നും സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു. സിബിഐ അന്വേഷണത്തേക്കാള്‍ പി.ടി.യെ അന്വേഷണം ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെടുന്നതാകും നല്ലതെന്നു രാജീവ് പരിഹസിച്ചു.


English summary
Actress attack case; P Rajeev against PT Thomas
Please Wait while comments are loading...