നടിക്കെതിരായ പരാമര്‍ശം; പ്രസ് ക്ലബ്ബില്‍ തെളിവെടുപ്പ്

  • By: വിശ്വനാഥന്‍
Subscribe to Oneindia Malayalam

ആലപ്പുഴ: ആക്രമണത്തിനിരയായ നടിയെ പിസി ജോര്‍ജ് എംഎല്‍എ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പ്രസ്താവന നടത്തിയ കേസില്‍ തെളിവെടുപ്പ്. ആലപ്പുഴ പ്രസ്‌ക്ലബ്ബില്‍ പോലീസ് തെളിവെടുത്തു. ഇവിടെ വച്ച് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് പിസി ജോര്‍ജ് നടിയെ കുറിച്ച് മോശമായി സംസാരിച്ചത്.

ആലപ്പുഴയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുമ്പോഴായിരുന്നു പിസി ജോര്‍ജിന്റെ വിവാദ പരാമര്‍ശം. പ്രസ് ക്ലബ് ഭാരവാഹികളുടെ മൊഴി പോലീസ് രേഖപ്പെടുത്തി.

21

പ്രാദേശിക ചാനല്‍ റെക്കോര്‍ഡ് ചെയ്ത നാല് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ദൃശ്യം പോലീസ് പരിശോധിച്ചു. നെടുമ്പാശേരി സിഐ പിഎം ബൈജുവിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടന്നത്.

പിസി ജോര്‍ജിന്റെ വാക്കുകള്‍ തന്നെ സമൂഹത്തില്‍ മോശമാക്കി ചിത്രീകരിക്കുന്നതാണെന്ന് കാണിച്ച് നടി നെടുമ്പാശേരി പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം നടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തുകയും ചെയ്തു. തൊട്ടുപിന്നാലെയാണ് പ്രസ് ക്ലബ്ബിലെ തെളിവെടുപ്പ്.

ആക്രമണത്തിനരയായ നടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടെങ്കില്‍ തൊട്ടടുത്ത ദിവസം തന്നെ അവര്‍ എങ്ങനെ അഭിനയിക്കാന്‍ പോയി എന്നായിരുന്നു പിസി ജോര്‍ജ് എംഎല്‍എയുടെ വിവാദ വാക്കുകള്‍. എന്നാല്‍ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ താന്‍ പോലീസ് വാദത്തെ വിമര്‍ശിക്കാനാണ് ഇങ്ങനെ പറഞ്ഞതെന്ന് പിസി ജോര്‍ജ് എംഎല്‍എ വിശദീകരിച്ചിരുന്നു.

English summary
Actress Attack case: Police at Press club over PC George controversial comment
Please Wait while comments are loading...