തിങ്കളാഴ്ച നല്ല ദിവസമാകുമോ?അപ്പുണ്ണി പോലീസിന് മുന്നിലേക്ക്,നെഞ്ചിടിപ്പോടെ ദിലീപ് ജയിലിൽ...നിർണ്ണായകം

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിന് തിങ്കളാഴ്ച നിർണ്ണായക ദിനം. ഒളിവിൽ കഴിയുന്ന ദിലീപിന്റെ മാനേജർ അപ്പുണ്ണി തിങ്കളാഴ്ച അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അപ്പുണ്ണിയോട് തിങ്കളാഴ്ച പോലീസിന് മുന്നിൽ ഹാജരാകാൻ കോടതി നിർദേശിച്ചിരുന്നു.

തിരുവനന്തപുരത്തെ അക്രമത്തിന് കോഴിക്കോട് ഉപവാസം!വിചിത്ര കണ്ടുപിടുത്തവുമായി ചെന്നിത്തല!അടിപൊളി...

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മാനേജർ അപ്പുണ്ണി ഒളിവിൽ പോയത്. അപ്പുണ്ണിയെ ചോദ്യം ചെയ്താൽ കേസുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ പുറത്തുവരുമെന്നാണ് പോലീസിന്റെയും പ്രതീക്ഷ. അപ്പുണ്ണിക്ക് വേണ്ടി പോലീസ് പലയിടത്തും തിരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇതിനിടെയാണ് അപ്പുണ്ണി മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ അപ്പുണ്ണിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.

വഴിത്തിരിവാകും...

വഴിത്തിരിവാകും...

നടിയെ ആക്രമിച്ച കേസിൽ അപ്പുണ്ണിയെ ചോദ്യം ചെയ്യുന്നതോടെ നിർണ്ണായക വഴിത്തിരിവാകുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.

എല്ലാം അപ്പുണ്ണിക്ക് അറിയാം...

എല്ലാം അപ്പുണ്ണിക്ക് അറിയാം...

ദിലീപിന്റെ മാനേജർ എന്നതിന് പുറമേ അദ്ദേഹത്തിന്റെ മന:സാക്ഷി സൂക്ഷിപ്പുക്കാരനാണ് അപ്പുണ്ണിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.

തെളിവ് ലഭിച്ചാൽ...

തെളിവ് ലഭിച്ചാൽ...

നടിയെ ആക്രമിച്ച കേസിൽ അപ്പുണ്ണിയെ ഇതുവരെ പ്രതി ചേർത്തിട്ടില്ല. ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് തെളിവ് ലഭിച്ചാൽ അപ്പുണ്ണിയെയും കേസിൽ പ്രതി ചേർക്കും.

ദിലീപിനൊപ്പം...

ദിലീപിനൊപ്പം...

കേസിലെ മുഖ്യപ്രതിയായ പൾസർ സുനിയും ദിലീപും തമ്മിൽ കൂടിക്കാഴ്ച നടത്തിയ സന്ദർഭങ്ങളിലെല്ലാം മാനേജർ അപ്പുണ്ണിയും കൂടെയുണ്ടായിരുന്നു. ഇതാണ് അപ്പുണ്ണിയിൽ നിന്നും നിർണ്ണായക വിവരങ്ങൾ ലഭിക്കുമെന്ന് പോലീസ്
പ്രതീക്ഷിക്കാൻ കാരണം.

സുനിയെ...

സുനിയെ...

പൾസർ സുനിയെക്കുറിച്ച് അപ്പുണ്ണി എന്തു പറയുമെന്നതാണ് നിർണ്ണായകമാകുക. അപ്പുണ്ണിയും സുനിയും തമ്മിൽ ഫോൺ വിളിച്ചതിന്റെ രേഖകൾ പോലീസിന്റെ കൈവശമുണ്ടെന്നാണ് സൂചന.

താരങ്ങളിലേക്കും...

താരങ്ങളിലേക്കും...

അതേസമയം, കേസുമായി ബന്ധപ്പെട്ട് കൂടുതൽ സിനിമാ താരങ്ങളെയും ചോദ്യം ചെയ്തേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ദിലീപുമായി അടുപ്പമുള്ള താരങ്ങളെയാകും ഉടൻ ചോദ്യം ചെയ്യുകയെന്നാണ് സൂചന.

പലർക്കും അറിയാമായിരുന്നു...

പലർക്കും അറിയാമായിരുന്നു...

ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മിലുള്ള അകൽച്ച പല താരങ്ങൾക്കും നേരത്തെ അറിയാമായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം. ഇവർ തമ്മിലുള്ള പ്രശ്നങ്ങളിൽ ചില താരങ്ങൾ ഇടപെടുകയും ചെയ്തിരുന്നു.

English summary
actress attack case; police hopes dileep's manager appuni will be present on monday.
Please Wait while comments are loading...