ദിലീപിനെ വീണ്ടും സ്കൈപ്പിലൂടെ ഹാജരാക്കും!പ്രാർത്ഥനയിൽ പങ്കെടുക്കാതെ,താടിയും മുടിയും മുറിക്കാതെ നടൻ..

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അലുവ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന ദിലീപിനെ ചൊവ്വാഴ്ച വീണ്ടും വീഡിയോ കോൺഫറൻസിങ്ങിലൂടെ കോടതിയിൽ ഹാജരാക്കും. റിമാൻഡ് കാലാവധി അവസാനിക്കുന്നതിനാലാണ് ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കുന്നത്.

നരേന്ദ്രമോദിയിൽ പ്രതീക്ഷയർപ്പിച്ച് കൊല്ലത്തെ പെൺകുട്ടി!അവളുടെ സ്വപ്നം സാക്ഷാത്ക്കരിക്കാൻ മോദി കനിയണം

ദിലീപിനെ അങ്കമാലി കോടതിയിലെത്തിക്കുന്നത് സുരക്ഷാപ്രശ്നങ്ങളുണ്ടാക്കുമെന്ന് ചൂണ്ടിക്കാണിച്ച് പോലീസ് വീഡിയോ കോൺഫറൻസിങ്ങിന് നേരത്തെ അനുമതി തേടിയിരുന്നു. ഇക്കാര്യം ശരിവെച്ച കോടതി ഇനിമുതൽ ആലുവ സബ് ജയിലിൽ നിന്ന് വീഡിയോ കോൺഫറൻസിങിലൂടെ ദിലീപിനെ ഹാജരാക്കിയാൽ മതിയെന്നും നിർദേശിച്ചു. ഇതിനെ തുടർന്ന് കഴിഞ്ഞ 25ന് ദിലീപിനെ വീഡിയോ കോൺഫറൻസിങ്ങിലൂടെ കോടതിയിൽ ഹാജരാക്കിയിരുന്നു.

കോടതിയിൽ പോകേണ്ട...

കോടതിയിൽ പോകേണ്ട...

നടിയെ ആക്രമിച്ച കേസ് പരിഗണിക്കുന്ന അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ വീഡിയോ കോൺഫറൻസിങിലൂടെയാണ് ദിലീപിനെ ചൊവ്വാഴ്ച ഹാജരാക്കുന്നത്.

ആലുവ സബ് ജയിലിൽ...

ആലുവ സബ് ജയിലിൽ...

ദിലീപിനെ ഹാജരാക്കുന്നതിന് മുന്നോടിയായി ആലുവ സബ് ജയിലിൽ വീഡിയോ കോൺഫറൻസിങ്ങിനുള്ള എല്ലാ സജ്ജീകരണങ്ങളും തയ്യാറാക്കിയിരുന്നു.

സുരക്ഷാ പ്രശ്നങ്ങളാൽ...

സുരക്ഷാ പ്രശ്നങ്ങളാൽ...

നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപിനെ കോടതിയിൽ നേരിട്ട് ഹാജരാക്കുന്നത് സുരക്ഷാ പ്രശ്നങ്ങളുണ്ടാക്കുമെന്ന് ചൂണ്ടിക്കാണിച്ചാണ് പോലീസ് വീഡിയോ കോൺഫറൻസിങ്ങിന് അനുമതി വാങ്ങിയത്.

ജയിലിൽ പ്രാർത്ഥന...

ജയിലിൽ പ്രാർത്ഥന...

അതേസമയം, ദിലീപ് തടവിലുള്ളതിനാൽ നിയന്ത്രണമേർപ്പെടുത്തിയിരുന്ന ജയിലിലെ പ്രാർത്ഥന ഞായറാഴ്ച മുതൽ പുനരാരംഭിച്ചു. സെല്ലുകൾക്ക് പുറത്തുള്ള വരാന്തയിലാണ് സന്നദ്ധ സംഘടനാ പ്രവർത്തകരെത്തി പ്രാർത്ഥന സംഘടിപ്പിക്കുന്നത്.

ദിലീപ് പങ്കെടുത്തില്ലെന്ന്...

ദിലീപ് പങ്കെടുത്തില്ലെന്ന്...

ജയിലിലെ പ്രാർത്ഥനാ സദസ്സുകളിൽ ദിലീപ് പങ്കെടുത്തില്ലെന്നാണ് മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ആരോഗ്യനില തൃപ്തികരം...

ആരോഗ്യനില തൃപ്തികരം...

ദിലീപിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും, അദ്ദേഹത്തിന്റെ ചെവിയുടെ സന്തുലിതാവസ്ഥ തെറ്റി അവശനിലയിലാണെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്നും മനോരമ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ചെറിയ ജലദോഷവും കാലുവേദനയും...

ചെറിയ ജലദോഷവും കാലുവേദനയും...

ജയിലിൽ കഴിയുന്ന ദിലീപിന് ചെറിയ ജലദോഷവും കാലുവേദയും മാത്രമേയുള്ളു. ഇതിനു വൈറ്റമിൻ ഇ അടങ്ങിയ ഗുളികയും നൽകി. ഡോക്ടർ നിജി വർഗീസ് ജോഷ്വോയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് കഴിഞ്ഞ ദിവസം ദിലീപിനെ പരിശോധിച്ചത്.

മുടി വെട്ടിയിട്ടില്ല...

മുടി വെട്ടിയിട്ടില്ല...

ജയിലിലെത്തിയതിന് ശേഷം ദിലീപ് മുടി മുറിച്ചിട്ടില്ലെന്നും, താടി ക്ഷൗരം ചെയ്തിട്ടില്ലെന്നും ജയിലധികൃതർ സൂചിപ്പിച്ചതായും മനോരമ ഓൺലൈനിന്റെ റിപ്പോർട്ടിലുണ്ട്.

English summary
actress attack case;police will produce dileep in court through skype on today.
Please Wait while comments are loading...