ദിലീപ് കേസില്‍ മുകേഷിനെ വെട്ടിലാക്കി പരാതി; നടി ആക്രമിക്കപ്പെട്ട ദിവസം നടന്നത്, കുടുങ്ങും?

  • By: വിശ്വനാഥന്‍
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം അന്തിമഘട്ടത്തിലെത്തിയിരിക്കെ വിഷയത്തില്‍ രാഷ്ട്രീയ നേതാക്കളുടെ പങ്ക് ചര്‍ച്ചയാകുന്നു. ഇടതു-വലതു രാഷ്ട്രീയ നേതാക്കള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്ന ആരോപണം നേരത്തെ ഉന്നയിക്കപ്പെട്ടിരുന്നെങ്കിലും ഇപ്പോള്‍ അത് രേഖാമൂലമുള്ള പരാതി ആയിരിക്കുന്നു.

നടി ആക്രമിക്കപ്പെട്ട കേസില്‍ മുകേഷ് എംഎല്‍എയെ ചോദ്യം ചെയ്യണമെന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് കെഎസ്‌യു പോലീസില്‍ പരാതി നല്‍കി. വിഷയത്തില്‍ പോലീസ് എന്തു നടപടിയെടുക്കുമെന്നതാണ് ഇനി നിര്‍ണായകം. പള്‍സര്‍ സുനി മുകേഷിന്റെ ഡ്രൈവറായി കുറച്ചുകാലമുണ്ടായിരുന്നു.

പരാതിയിലെ ആരോപണം

പരാതിയിലെ ആരോപണം

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മുകേഷിന് പങ്കുണ്ടെന്നാണ് പരാതിയിലെ ആരോപണം. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയും മുകേഷും തമ്മിലുള്ള ബന്ധം അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

സുനിയെ പരിചയപ്പെടുത്തി

സുനിയെ പരിചയപ്പെടുത്തി

ദിലീപിന് പള്‍സര്‍ സുനിയെ പരിചയപ്പെടുത്തിയത് മുകേഷാണെന്ന് ആരോപണമുണ്ടായിരുന്നു. ഇക്കാര്യവും പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. ആരോപണങ്ങളില്‍ സത്യാവസ്ഥ എന്താണെന്ന് അന്വേഷിക്കണമെന്നും പരാതിയില്‍ പറയുന്നു.

നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടു

നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടു

നടി ആക്രമിക്കപ്പെട്ട ദിവസം ദിലീപും മുകേഷും നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും ആരോപണമുണ്ട്. ഇക്കാര്യം ദുരൂഹത ഉയര്‍ത്തുന്നതാണ്. ഈ സാഹചര്യത്തില്‍ വിഷയം ഗൗരവത്തില്‍ അന്വേഷിക്കണമെന്നാണ് പരാതിയിലെ ആവശ്യം.

വിശദീകരണം വേണം

വിശദീകരണം വേണം

ആലുവ റൂറല്‍ എസ്പി എവി ജോര്‍ജിനാണ് കെഎസ് യു പരാതി നല്‍കിയിരിക്കുന്നത്. പരിശോധിക്കാമെന്ന് പോലീസ് മറുപടി നല്‍കിയെന്ന് നേതാക്കള്‍ പറയുന്നു. സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി വിഷയത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് മുകേഷിനെ വിളിച്ചിരുന്നു.

തട്ടിക്കയറി സംസാരിച്ചു

തട്ടിക്കയറി സംസാരിച്ചു

താരസംഘടനയായ അമ്മയുടെ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുകേഷ് മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറി സംസാരിച്ചിരുന്നു. ഇതു ശരിയായില്ലെന്നാണ് പാര്‍ട്ടി നേതാക്കള്‍ പ്രതികരിച്ചത്.

പിന്നീട് നടന്നത്

പിന്നീട് നടന്നത്

വിഷയത്തില്‍ മുകേഷ് വീണ്ടും മാധ്യമങ്ങളെ കാണുകയും തന്റെ നിലപാട് വ്യക്തമാക്കുകയും ചെയ്തതാണ്. മാധ്യമങ്ങളോട് കയര്‍ത്ത് സംസാരിക്കാനുണ്ടായ സാഹചര്യവും അദ്ദേഹം വിശദീകരിച്ചു. എങ്കിലും പല ചോദ്യങ്ങളില്‍ നിന്നും മുകേഷ് ഒഴിഞ്ഞുമാറുകയായിരുന്നു.

അന്‍വര്‍ സാദത്ത് എംഎല്‍എക്കെതിരേയും

അന്‍വര്‍ സാദത്ത് എംഎല്‍എക്കെതിരേയും

അതേസമയം തന്നെയാണ് ആലുവ എംഎല്‍എ അന്‍വര്‍ സാദത്തിനെതിരേയും ആരോപണം ഉയര്‍ന്നത്. ദിലീപുമായി അടുത്ത ബന്ധമുള്ള ഇദ്ദേഹത്തെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പരാതി നല്‍കിയിട്ടുണ്ട്.

രാഷ്ട്രീയ വിരോധം

രാഷ്ട്രീയ വിരോധം

ഈ സാഹചര്യത്തിലാണ് മുകേഷിനെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് കെഎസ്‌യുവും പരാതി നല്‍കിയിരിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ വിരോധം തീര്‍ക്കാനുള്ള അവസരമായി കാണുകയാണ് നടി ആക്രമിക്കപ്പെട്ട സംഭവം.

ദിലീപുമായി അടുത്ത ബന്ധം

ദിലീപുമായി അടുത്ത ബന്ധം

ഇടതു എംഎല്‍എക്കെതിരേ ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് തനിക്കെതിരേ പരാതി എത്തിയതെന്ന് അന്‍വര്‍ സാദത്ത് എംഎല്‍എ പ്രതികരിച്ചു. തനിക്ക് ദിലീപുമായി അടുത്ത ബന്ധമുണ്ടെന്നും ആക്രമണം നടന്നതിന്റെ തൊട്ടടുത്ത ദിവസങ്ങളില്‍ ദിലീപുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിളിച്ചത് ഇതിന് വേണ്ടി

വിളിച്ചത് ഇതിന് വേണ്ടി

ഒരു ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് ദിലീപിനെ വിളിച്ചത്. കിട്ടാത്തതിനാല്‍ വീണ്ടും മറ്റൊരു ദിവസം വിളിച്ചു. ഈ സമയം നടി ആക്രമിക്കപ്പെട്ട സംഭവവും ഫോണില്‍ വിളിച്ചു. ദിലീപുമായി ബിസിനസ് ബന്ധമില്ലെന്നും എംഎല്‍എ വിശദീകരിച്ചു.

English summary
Actress attack case: Petition to quizzing Mukesh MLA
Please Wait while comments are loading...