മഞ്ജുവാര്യര്‍ പോയപ്പോള്‍ ദിലീപ് ചിരിച്ചു, മിഥുനത്തിലെ ആങ്ങളയുടെ ചിരി, ബോണസായി മോളും!!

  • By: വിശ്വനാഥന്‍
Subscribe to Oneindia Malayalam

കൊച്ചി: പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന നടന്‍ ദീലിപിനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ കഴമ്പില്ലെന്ന് വിമര്‍ശനം. ദിലീപിനെതിരേ പോലീസ് നിരത്തിയ തെളിവുകള്‍ ദുര്‍ബലപ്പെടുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് സംവിധായകന്‍ സജീവന്‍ അന്തിക്കാട് പറയുന്നു. ഇതിന് തെളിവായി സംവിധായകന്‍ മുന്നോട്ട് വയ്ക്കുന്ന സൂചനകളില്‍ പ്രസക്തിയുണ്ടെന്ന് വേണം കരുതാന്‍.

ദിലീപ് അറസ്റ്റിലായെങ്കിലും അദ്ദേഹത്തിന് വേണ്ടി സംസാരിക്കുന്ന പ്രമുഖര്‍ വര്‍ധിച്ചുവരികയാണ്. നേരത്തെ ദിലീപിന് വേണ്ടി പല തവണ സംസാരിച്ച പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജിനെതിരേ കേസെടുക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. എന്നാല്‍ സജീവന്‍ അന്തിക്കാടിന്റെ ഫേസ്ബുക്ക് പ്രതികരണം വ്യത്യസ്തമാണ്. പോലീസ് ഉന്നയിക്കുന്ന വാദങ്ങൡ കഴമ്പ് കുറവാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

ദിലീപ് കേസില്‍ ഹൈക്കോടതി പറഞ്ഞത്

ദിലീപ് കേസില്‍ ഹൈക്കോടതി പറഞ്ഞത്

ദിലീപ് ജാമ്യം തേടി ആദ്യം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെ ആണ് സമീപിച്ചത്. പിന്നീട് ഹൈക്കോടതിയിലും ഹര്‍ജി സമര്‍പ്പിച്ചു. ജാമ്യം നിഷേധിച്ച് ഹൈക്കോടതി പറഞ്ഞ കാര്യങ്ങളാണ് സജീവനും സൂചിപ്പിക്കുന്നത്.

വിധിയുടെ മൂന്നാം പാരഗ്രാഫ്

വിധിയുടെ മൂന്നാം പാരഗ്രാഫ്

ഹൈക്കോടതി വിധിയുടെ മൂന്നാം പാരഗ്രാഫില്‍ ജാമ്യം നിഷേധിക്കാനുള്ള കാരണം വിശദീകരിക്കുന്നു. അതില്‍ പറയുന്നത് ആദ്യഭാര്യയുമായുള്ള വിവാഹ ബന്ധം തകര്‍ത്തത് ആക്രമണത്തിനിരയായ നടിയാണെന്ന് പ്രതി വിശ്വസിച്ചിരുന്നുവെന്നും അതിലുള്ള വൈരാഗ്യമാണ് കുറ്റകൃത്യത്തിന് കാരണമായതെന്നുമാണ്.

കേസ് നിലനില്‍ക്കില്ല

കേസ് നിലനില്‍ക്കില്ല

ഈ പാരഗ്രാഫിലെ കോടതിയുടെ പരാമര്‍ശങ്ങളില്‍ ഊന്നിയാണ് സജീവന്റെ വിലയിരുത്തല്‍. കേസില്‍ ദിലീപ് എളുപ്പത്തില്‍ ഊരിപ്പോരുമെന്നും കേസ് നിലനില്‍ക്കാന്‍ സാധ്യതയില്ലെന്നുമാണ് അദ്ദേഹത്തിന്റെ നിഗമനം.

വൈരാഗ്യം തോന്നണമെങ്കില്‍

വൈരാഗ്യം തോന്നണമെങ്കില്‍

മഞ്ജുവാര്യരുമായുള്ള വിവാഹ ബന്ധം തകര്‍ന്നതില്‍ ദിലീപിന് വേദന തോന്നണം. അപ്പോഴാണ് ഇതിന് കാരണമായി എന്നു പറയുന്ന നടിയോട് ദിലീപിന് വൈരാഗ്യം വരുകയെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

നിരാശഭരിതനായി ജീവിതം തള്ളി നീക്കും

നിരാശഭരിതനായി ജീവിതം തള്ളി നീക്കും

മഞ്ജുവുമായുള്ള വിവാഹ ബന്ധം വേര്‍പ്പെട്ടതില്‍ ദിലീപിന് നിരാശയുണ്ടെങ്കില്‍ അദ്ദേഹം ആദ്യ ഭാര്യയെ ഓര്‍ത്ത് നിരാശഭരിതനായി ജീവിതം തള്ളി നീക്കുമായിരുന്നു. എന്നാല്‍ അങ്ങനെ ഒന്ന് പൊതുസമൂഹം കണ്ടിട്ടില്ലെന്നും സംവിധായകന്‍ ചൂണ്ടിക്കാട്ടുന്നു.

വീണത് വിദ്യയാക്കുന്ന ദിലീപ്

വീണത് വിദ്യയാക്കുന്ന ദിലീപ്

മറിച്ച് പൊതുസമൂഹം കണ്ടത് വീണത് വിദ്യയാക്കുന്ന ദിലീപിനെയാണ്. കാവ്യ എന്ന മറ്റൊരു നടിയെ ദിലീപ് വിവാഹം ചെയ്തു. കാവ്യയെ വിവാഹം ചയ്യാന്‍ ദിലീപ് കണ്ടെത്തിയ മാര്‍ഗമാണ് വിവാഹമോചനമെന്ന് ആളുകള്‍ വിശ്വസിക്കുന്നുണ്ടെന്നും പോസ്റ്റില്‍ പറയുന്നു.

നടന്റെ ജനപ്രീതി ഇടിയാന്‍ കാരണം

നടന്റെ ജനപ്രീതി ഇടിയാന്‍ കാരണം

ആളുകള്‍ക്കിടയില്‍ ഇത്തരം വിശ്വാസം വന്നതോടെയാണ് ജനപ്രിയ നടന്റെ ജനപ്രീതി ആദ്യം ഇടിഞ്ഞതെന്നും സജീവന്‍ അന്തിക്കാട് അഭിപ്രായപ്പെടുന്നു. ചുരുക്കിപ്പറഞ്ഞാല്‍ മഞ്ജുവാര്യര്‍ പോയപ്പോള്‍ ദിലീപിന് വേദനയുണ്ടായില്ല. ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹം മറ്റൊരു വിവാഹത്തിന് തയ്യാറാകില്ലായിരുന്നുവെന്നാണ് പോസ്റ്റിന്റെ സാരാംശം.

മിഥുനത്തിലെ രംഗങ്ങള്‍

മിഥുനത്തിലെ രംഗങ്ങള്‍

കല്യാണച്ചെലവില്‍ നിന്നൊഴിവാകാന്‍ വേണ്ടി പെങ്ങളുടെ പ്രേമബന്ധത്തെ എതിര്‍ക്കുന്ന ആങ്ങളയുണ്ട്, മിഥുനം എന്ന സിനിമയില്‍. പ്രിയദര്‍ശന്റെ ആ സിനിമയിലെ ആങ്ങളയോടാണ് ദിലീപിനെ സംവിധായകന്‍ സജീവന്‍ താരതമ്യം ചെയ്യുന്നത്.

ആങ്ങളുടെയുടെ കുലുങ്ങിയുള്ള ചിരി

ആങ്ങളുടെയുടെ കുലുങ്ങിയുള്ള ചിരി

പെങ്ങളെ കാമുകന്‍ പായയില്‍ പൊതിഞ്ഞു കൊണ്ടുപോകുമ്പോള്‍ രക്ഷപ്പെട്ടുവെന്ന് സമാധാനിച്ച് ആങ്ങളുടെയുടെ കുലുങ്ങിയുള്ള ഒരുചിരിയുണ്ട്. ആ ചിരിയാണ് മഞ്ജുപോയപ്പോള്‍ ദിലീപിനുണ്ടായതെന്ന് സജീവന്‍ അന്തിക്കാട് പറയുന്നു.

വൈരാഗ്യമുണ്ടാകേണ്ടത് മഞ്ജുവിന്

വൈരാഗ്യമുണ്ടാകേണ്ടത് മഞ്ജുവിന്

മഞ്ജുപോയി. ബോണസായി മകളെ കൂടെ കിട്ടി. ഈ വിവാഹമോചനത്തില്‍ എന്തെങ്കിലും വൈരാഗ്യത്തിന് സ്‌പോപ്പുണ്ടോ. വൈരാഗ്യമുണ്ടാകേണ്ടത് മഞ്ജുവിനല്ലേ എന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു. അതുകൊണ്ട് തന്നെ ദിലീപ് വൈരാഗ്യം മൂത്ത് ചെയ്തതാണെന്ന വാദം നിലനില്‍ക്കില്ലെന്നാണ് സജീവന്‍ അന്തിക്കാടിന്റെ വിലയിരുത്തല്‍.

English summary
Actress Attack case: Sajeevan Anthikad Response on Dileep issue
Please Wait while comments are loading...