ജയിലില്‍ കഴിയുന്ന ദിലീപ് ആദ്യമായി മനസ് തുറന്നു; കാവ്യയുടെ ഗര്‍ഭം, മീനാക്ഷി, കേസില്‍ നടന്നത്

  • By: വിശ്വനാഥന്‍
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിന്റെ കുടുംബത്തിന്റെ അവസ്ഥ എന്താണ്. പുറത്തുവരുന്ന വാര്‍ത്തകള്‍ എല്ലാം ശരിയാണോ? എന്താണ് യാഥാര്‍ഥ്യം. ദിലീപ് അറസ്റ്റിലായ ശേഷം നിരവധി കാര്യങ്ങളാണ് നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത്.

ദിലീപിന്റെ കുടുംബവുമായി ബന്ധപ്പെട്ട കഥകളും പുറത്തുവരുന്നു. ജയിലിലെ കഥകളുമുണ്ട് പ്രചാരണത്തില്‍. നിര്‍മാതാവ് ജി സുരേഷ് കുമാര്‍ ദിലീപിനെ ജയിലില്‍ ചെന്നു സന്ദര്‍ശിച്ചു. സുരേഷ്‌കുമാറിനോട് ദിലീപ് നെഞ്ചുതകര്‍ന്നാണ് സംസാരിച്ചത്. സുരേഷ് കുമാര്‍ മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.

പ്രത്യേക പരിഗണന ലഭിക്കുന്നു

പ്രത്യേക പരിഗണന ലഭിക്കുന്നു

ജയിലില്‍ ദിലീപിന് പ്രത്യേക പരിഗണന ലഭിക്കുന്നുവെന്നത് വ്യാജമാണ്. ദിലീപ് ശാരീരികമായി തളര്‍ന്നിരിക്കുന്നു. ഏതൊരു തടവുകാരനെയും പോലെതന്നെയാണ് ദിലീപിനും ജയിലിലെ സാഹചര്യങ്ങള്‍-സുരേഷ് കുമാര്‍ പറഞ്ഞു.

ഡിജിപിയില്‍ നിന്നു അനുമതി വാങ്ങി

ഡിജിപിയില്‍ നിന്നു അനുമതി വാങ്ങി

ഡിജിപിയില്‍ നിന്നു അനുമതി വാങ്ങിയാണ് സുരേഷ് കുമാര്‍ ആലുവ ജയിലിലെത്തിയത്. തീര്‍ത്തും വ്യക്തിപരമായ കൂടിക്കാഴ്ചയാണ് ഞങ്ങള്‍ നടത്തിയത്. മറ്റുള്ളവരെ പോലെ തന്നെ വളരെ കുറച്ച് സമയം മാത്രമേ ഞങ്ങള്‍ക്കും കിട്ടിയുള്ളൂവെന്നും സുരേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

ദിലീപിന്റെ വാക്കുകള്‍

ദിലീപിന്റെ വാക്കുകള്‍

ചേട്ടാ സത്യം എന്റെ കൂടെയാണ്. അത് എന്നായാലും ജയിക്കും. എനിക്കിപ്പോള്‍ മോശം സമയമാണ്. ചെയ്യാത്ത കുറ്റത്തിനാണ് അകത്ത് കിടക്കുന്നതെന്നും ദിലീപ് സുരേഷ് കുമാറിനോട് പറഞ്ഞു.

 എനിക്കൊരു മകളുള്ളതാണ്

എനിക്കൊരു മകളുള്ളതാണ്

സത്യം തെളിയിക്കപ്പെടും. എനിക്കൊരു മകളുള്ളതാണ്. ഒരിക്കലും ഇങ്ങനെയൊരു കുറ്റം ഞാന്‍ ചെയ്യില്ലെന്നും ദിലീപ് പറഞ്ഞെന്ന് സുരേഷ് കുമാര്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.

ദിലീപിന് തുടര്‍ച്ചായ തലകറക്കം

ദിലീപിന് തുടര്‍ച്ചായ തലകറക്കം

ദിലീപിന് തുടര്‍ച്ചായ തലകറക്കം അനുഭവപ്പെടുന്നുണ്ട്. ഇതിന് ചികില്‍സ നല്‍കിയതാണ് പ്രത്യേക പരിഗണന എന്ന് ഒരു ചാനല്‍ റിപ്പോര്‍ട്ട് ചെയ്തത്. നാല് പേര്‍ക്കൊപ്പമാണ് ദിലീപ് സെല്ലില്‍ കഴിയുന്നതെന്നും സുരേഷ് കുമാര്‍ പറഞ്ഞു.

കുടുംബത്തിന്റെ അവസ്ഥ

കുടുംബത്തിന്റെ അവസ്ഥ

ദിലീപിന്റെ കുടുംബം നിസ്സംഗരാണ്. ദിലീപിന്റെ അനിയന്‍ ഭീഷണിയുടെ സ്വരത്തില്‍ സംസാരിച്ചു, കാവ്യ ഗര്‍ഭിണിയാണ്, മീനാക്ഷി സ്‌കൂളില്‍ പോകുന്നില്ല തുടങ്ങിയ വാര്‍ത്തകളെല്ലാം നുണകളാണെന്നും സുരേഷ് കുമാര്‍ പറഞ്ഞു.

എന്തു ചെയ്യണമെന്നറിയാതെ കാവ്യ

എന്തു ചെയ്യണമെന്നറിയാതെ കാവ്യ

കാവ്യയുമായി സംസാരിച്ചിരുന്നു. എന്തു ചെയ്യണമെന്ന് ആ കുട്ടിക്ക് അറിയില്ല. അവരുടെ ജീവിതത്തില്‍ ആദ്യമായാണ് ഇത്തരം അനുഭവം. കാവ്യയുടെ അമ്മ സാധാരണക്കാരിയാണെന്നും സുരേഷ് കുമാര്‍ വിശദീകരിച്ചു.

അമ്മയുടെ കാര്യം

അമ്മയുടെ കാര്യം

മീനാക്ഷിക്ക് സ്‌കൂള്‍ അധികൃതര്‍ വലിയ പിന്തുണയാണ് നല്‍കുന്നത്. ദിലീപിന്റെ അമ്മയുടെ കാര്യമാണ് കഷ്ടം. എപ്പോഴും കരച്ചിലിലാണ് അവര്‍. ദിലീപ് ഉടന്‍ വരുമെന്ന് പറഞ്ഞ് ആശ്വസിപ്പിച്ച് നിര്‍ത്തിയിരിക്കുകയാണ്.

 നന്നായി സംസാരിക്കാന്‍ അറിയില്ല

നന്നായി സംസാരിക്കാന്‍ അറിയില്ല

ദീലീപിന്റെ അനിയന് ഭീഷണിപ്പെടുത്താന്‍ പോയിട്ട് നന്നായി സംസാരിക്കാന്‍ പോലും അറിയില്ല. ദിലീപിനെ ഇങ്ങനെ ആക്രമിച്ചിട്ട് ചാനലുകാര്‍ക്കും മറ്റും എന്തു നേട്ടമാണുള്ളത്.

ഒരു കുറ്റവാളി പറയുന്നത്

ഒരു കുറ്റവാളി പറയുന്നത്

ഒരു കുറ്റവാളി മറ്റൊരാള്‍ക്കെതിരേ ആരോപണം ഉന്നയിച്ചാല്‍ വേഗം പിടിച്ച് ജയിലിലിടുകയാണോ വേണ്ടത്. ഞാന്‍ വിശ്വസിക്കുന്നു ദിലീപ് തെറ്റുകാരനല്ല. ചെയ്യാത്ത കുറ്റത്തിനാണ് അയാള്‍ ജയിലില്‍ കിടക്കുന്നത്.

ദിലീപുമായി നല്ല ബന്ധം

ദിലീപുമായി നല്ല ബന്ധം

ദിലീപുമായി തനിക്ക് നല്ല ബന്ധമാണ്. താന്‍ നിര്‍മിച്ച ചിത്രത്തിലൂടെയാണ് അയാള്‍ ആദ്യം സിനിമയിലെത്തുന്നത്. അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. പിന്നീട് ഏറെ മാറിയെങ്കിലും ഇപ്പോഴും നല്ല ബന്ധമാണ്. എനിക്ക് അനിയനെ പോലെയാണ് ദിലീപ്.

 പള്‍സര്‍ സുനി കുറ്റവാളി

പള്‍സര്‍ സുനി കുറ്റവാളി

2011ലും പള്‍സര്‍ സുനി ഇതേ കുറ്റം ചെയ്തിട്ടുണ്ട്. എന്റെ കുടുംബത്തിലുള്ള ആളിന് തന്നെ സംഭവിച്ചിട്ടുണ്ട്. അന്ന് ആരും ക്വട്ടേഷന്‍ കൊടുത്തതല്ല. ഇവന്‍ കുറ്റവാളിയാണ്. 2014ല്‍ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് വരെ ഇറക്കിയിരുന്നു.

റേറ്റിങ് കൂട്ടാനുള്ള മല്‍സരം

റേറ്റിങ് കൂട്ടാനുള്ള മല്‍സരം

ചാനലുകാര്‍ സത്യത്തിന്റെ കൂടെ നില്‍ക്കണം. റേറ്റിങ് കൂട്ടാനുള്ള മല്‍സരമാണ്. സിനിമാക്കാരെ മോശമായി ചിത്രീകരിക്കാനാണ് ശ്രമം നടന്നത്. എല്ലാവരും സത്യത്തില്‍ ഭയന്നിരിക്കുന്നു.

 തെളിവ് തിരയുന്ന പോലീസ്

തെളിവ് തിരയുന്ന പോലീസ്

ദിലീപിനെ അറസ്റ്റ് ചെയ്തിട്ടിപ്പോള്‍ തെളിവ് തിരയുകയല്ലേ പോലീസ് ചെയ്യുന്നത്. കേസ് അന്വേഷിച്ച ദിനേന്ദ്ര കശ്യപ് എവിടെ പോയി. അവരുടെ അഭിമുഖവും നിങ്ങള്‍ എടുക്കണം.

ദിലീപിന് 30 ലക്ഷം രൂപ ലോണ്‍

ദിലീപിന് 30 ലക്ഷം രൂപ ലോണ്‍

ദിലീപ് എങ്ങനെയാണ് ഡിസിനിമാസ് കെട്ടിപ്പൊക്കിയത്. അയാള്‍ക്ക് ഇപ്പോഴും 30 ലക്ഷം രൂപ ലോണുണ്ട്. ലോണ്‍ എടുത്താണ് ഡിസിനിമാസ് പണി കഴിപ്പിച്ചത്. ഇപ്പോള്‍ അടച്ചുപൂട്ടി. വ്യക്തി ഹത്യയാണ് ഇപ്പോള്‍ നടക്കുന്നതെന്നും സുരേഷ് കുമാര്‍ പറഞ്ഞു.

English summary
Actress Attack case: Suresh Kumar visit Dileep, He said about case
Please Wait while comments are loading...