നടിയെ ആക്രമിച്ച കേസ്; നിർണ്ണായക സാക്ഷി വിസ്താരം വെള്ളിയാഴ്ച, ദൃശ്യങ്ങൾ കോടതിയിൽ സാക്ഷിയെ കാണിക്കും!!
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ നിർണ്ണായകമായ സാക്ഷി വിസ്താരം വെള്ളിയാഴ്ച നടക്കും. ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ 104-ാം സാക്ഷിയും പള്‍സര്‍ സുനിയുടെ സുഹൃത്തുമായ അമ്പലപ്പുഴ സ്വദേശി മനുവിനെയാണ് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി വിസ്തരിക്കുന്നത്. നടിയെ ആക്രമിച്ച വാഹനത്തില്‍ വെച്ച് പ്രതികള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പള്‍സര്‍ സുനി മനുവിനെ കാണിച്ചെന്നാണ് പ്രോസിക്യൂഷന്റെ വാദം.
ഇക്കാര്യം സ്ഥിരീകരിക്കാനാണ് വിസ്തരിക്കുന്നത്. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിൽ വിസ്തരിക്കുന്നത്. കണ്ട ദൃശ്യങ്ങൾ ഉറപ്പു വരുത്താൻ ദൃശ്യങ്ങൾ കോടതിയിൽ സാക്ഷിയെ കാണിക്കും. നടിയെ ആക്രമിച്ചതിന് ശേഷം അമ്പലപ്പുഴയിലെ വീട്ടിലെത്തിയപ്പോൾ മനുവിനെ സുനി ദൃശ്യങ്ങൾ കാണിക്കുകയായിരുന്നു. മനുവിന്റെ ഭാര്യയേയും തമ്മനത്തുള്ള പൾസർ സുനിയുടെ സുഹൃത്തിനേയും വ്യാഴാഴ്ച വിസ്തരിച്ചിരുന്നു.

ലാലിനെയും കുടുംബത്തേയും വിസ്തരിച്ചു
നടിയെ ആക്രമിച്ച കേസിൽ നടൻ ലാലിനെയും കുടുംബത്തേയും നടി രമ്യാനമ്പീശനേയും കഴിഞ്ഞ ദിവസങ്ങളിൽ കോടതി വിസ്തരിച്ചിരുന്നു. ലാലിന്റെ മകൻ സംവിധാനം ചെയ്ത സിനിമയിൽ അഭിനയിക്കുന്നതിനിടെയാണ് നടി ആക്രമിക്കപ്പെട്ടത്. ലാലിന്റെ ബന്ധുവിന്റെ കാറിലായിരുന്നു നടി സഞ്ചരിച്ചിരുന്നതും. ആക്രമണത്തിനു ശേഷം നടി ആദ്യമെത്തിയതും ലാലിന്റെ വീട്ടിലേക്കാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് കുടുംബത്തിന്റെ അടക്കം മൊഴി കോടതി രേഖപ്പെടുത്തിയത്.

അങ്കമാലിയിലെ തട്ടുകടക്കാരൻ
അങ്കമാലിയിലെ തട്ടുകടക്കാരനെയും കഴിഞ്ഞ ദിവസം വിസ്തരിച്ചിരുന്നു. നടിയെ ആക്രമിച്ച് തട്ടിക്കൊണ്ട് പോകുന്നതിന് മുമ്പ് അങ്കമാലി കുറുക്കുറ്റിയിലെ തട്ടുകടയിൽ നിന്നാണ് പ്രതികളായ പൾസർ സുനി അടക്കമുള്ളവർ ഭക്ഷണം കഴിച്ചത്. ഇതേ തുടർന്നാണ് തട്ടുകട ഉടമയെ വിസ്തരിച്ചത്. കേസിൽ സിനിമാ മേഖലയിൽ നിന്നടക്കം 136 സാക്ഷികളെ ആദ്യ ഘട്ടത്തിൽ വിസ്തരിക്കുന്നത്.

പ്രതികൾ എല്ലാ ദിവസവും കോടതിയിൽ
കേസിലെ ഒന്നാം സാക്ഷിയായ നടിയുടെ വിസ്താരം ആദ്യ ദിവസം പൂർത്തിയായിരുന്നു. നടിയുടെ ഭർത്താവിനെയും വിസ്തരിച്ചിരുന്നു. ആനാരോഗ്യം കാരണം നടിയുടെ അമ്മയുടെ വിസ്താരം ആദ്യ ദിവസം മാറ്റിവെച്ചിരുന്നു. ഫോറൻസിക് പരിശോധനാ ഫലങ്ങൾ ലഭിച്ച ശേഷം നടിയുടെ ക്രോസ് വിസ്താരം ആരംഭിക്കും. ദീലീപടക്കമുള്ള പ്രതികള്‍ സാക്ഷി വിസ്താരത്തിനായി ദിവസവും കോടതിയില്‍ ഹാജരാകുന്നുണ്ട്.

വാഹനത്തിൽ ഇടിച്ച ശേഷം അക്രമം നടത്തി
2017 ഫെബ്രുവരി 17ന് തൃശൂരിലെ സിനിമ ലൊക്കേഷനില്‍ നിന്ന് ലാല്‍ ക്രിയേഷന്‍സ് വിട്ടുനല്‍കിയ വാഹനത്തിലാണ് നടി എറണാകുളത്തേക്ക് വന്നത്. സുനില്‍കുമാര്‍(പള്‍സര്‍ സുനി) ഉള്‍പ്പെടെയുള്ള പ്രതികള്‍ മറ്റൊരുവാഹനത്തില്‍ എത്തി ഈ വാഹനത്തില്‍ ഇടിപ്പിച്ച ശേഷമാണ് അക്രമം നടത്തി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്.












Click it and Unblock the Notifications