Get Updates
Get notified of breaking news, exclusive insights, and must-see stories!

നടിയെ തട്ടിക്കൊണ്ടുപോയതിന്റെ നിര്‍ണായക ദൃശ്യങ്ങള്‍ പോലീസിന്റെ കയ്യില്‍..! ഞെട്ടിക്കുന്ന വഴിത്തിരിവ്!

കൊച്ചി: പ്രശസ്ത നടിയെ രാത്രി കാറില്‍ കടത്തിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നിര്‍ണായക വഴിത്തിരിവ്. പള്‍സര്‍ സുനി അടക്കമുള്ള പ്രതികള്‍ നടിയെ തട്ടിക്കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ അന്വേഷക സംഘത്തിന് ലഭിച്ചു.

Read Also: ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജു വാര്യരുടെ ആദ്യ പ്രതികരണമെന്ന പേരിൽ വീഡിയോ വൈറല്‍..!!

പള്‍സര്‍ സുനിയും സംഘവും നടിയെ വാഹനത്തില്‍ പിന്തുടരുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. ഈ വാഹനമാണ് നടിയുടെ കാറില്‍ പ്രതികള്‍ ഇടിപ്പിച്ചത്.

പിന്തുടരുന്ന ദൃശ്യങ്ങൾ

നടി സഞ്ചരിച്ചിരുന്ന കാറിനെ പ്രതികള്‍ ടെമ്പോ ട്രാവലറില്‍ പിന്തുടരുന്നതിന്റെ ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. മാത്രമല്ല പ്രതികള്‍ വെങ്കലയിലെ ഒരു കടയില്‍ നിന്നും വെള്ളം വാങ്ങിക്കുടിക്കുന്ന ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്.

സിസിടിവി തെളിവ്

കടയ്ക്ക് സമീപം സ്ഥാപിച്ചിരിക്കുന്ന സിസിടിവിയില്‍ പതിഞ്ഞിരിക്കുന്നതാണ് ഈ ദൃശ്യങ്ങള്‍. ഹൈവേയിലെ മുഴുവന്‍ സിസിടിവി ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങളും പോലീസ് അന്വേഷണത്തിനായി ശേഖരിച്ചിട്ടുണ്ട്.

മുഴുവൻ ദൃശ്യങ്ങളും ശേഖരിച്ചു

ഹൈവേയിലെ കൂടാതെ സംഭവം നടന്നതിന് സമീപത്തുള്ള സ്ഥാപനങ്ങളിലേയും സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. മാത്രമല്ല ഗോശ്രീ പാലത്തിന് സമീപത്തുള്ള ഫ്‌ളാറ്റുകളിലേയും സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

കേസിൽ നിർണായകം

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ഈ ദൃശ്യങ്ങള്‍ നിര്‍ണായകമായ തെളിവുകളാണെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം നടിയുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ പോലീസിന് ഇനിയും കണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല.

ഫോൺ കായലിൽ

ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ ഗോശ്രീ പാലത്തില്‍ നിന്നും കായലിലേക്ക് വലിച്ചറിഞ്ഞു എന്നാണ് സുനി പോലീസിന് നല്‍കിയ മൊഴി. ഇത് പ്രകാരമാണ് ഗോശ്രീ പാലത്തിന് സമീപത്തുള്ള ഫ്‌ളാറ്റുകളിലേയും സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചത്.

മുങ്ങിത്തപ്പിയിട്ടും കിട്ടിയില്ല

ഫോണിനായി നാവികസേനയുടെ സഹായവും പൊലീസ് തേടിയിരുന്നു. നാവികസേനയുടെ മുങ്ങല്‍ വിദഗ്ദര്‍ കായലില്‍ മുങ്ങിത്തപ്പി തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

ഫോൺ കാട്ടിലോ ?

വാഗമണ്ണിലേക്ക് പോകുന്നതിന് മുന്‍പ് ഫോണ്‍ കാട്ടില്‍ ഉപേക്ഷിച്ചുവെന്നാണ് പള്‍സര്‍ സുനി അവസാനമായി പൊലീസിന് നല്‍കിയ മൊഴി. ഇത് പ്രകാരം കാട്ടില്‍ തിരച്ചില്‍ നടത്താനും അന്വേഷണ സംഘം നീക്കം നടത്തുന്നുണ്ട്.

പൊലീസിന് അനുമതിയില്ല

അതേസമയം പള്‍സര്‍ സുനിയേയും കൂട്ടാളികളേയും ശാസ്ത്രീയമായി ചോദ്യം ചെയ്യാന്‍ പോലീസിന് അനുമതിയില്ല. പോലീസ് മുറയില്‍ സുനിയെ ചോദ്യം ചെയ്യരുതെന്നാണ് ഉന്നത തല നിര്‍ദേശം.

പൊലീസ് കുഴപ്പത്തിൽ

ഡിജിപി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശം ഇക്കാര്യത്തില്‍ വന്നതോടെ പോലീസ് ഉദ്യോഗസ്ഥര്‍ കുഴപ്പത്തിലായിരിക്കുകയാണ്. ഇത് അന്വേഷണത്തിന്റെ മുന്നോട്ട് പോക്കിനെ ബാധിച്ചേക്കാം.

മൊഴി മാറ്റി സുനി

മാത്രമല്ല മൊഴി മാറ്റി മാറ്റിപ്പറഞ്ഞ് പള്‍സര്‍ സുനി പോലീസിനെ കുഴപ്പിക്കുന്നുമുണ്ട്. നടിയുടെ ദൃശ്യങ്ങളടങ്ങിയ ഫോണ്‍ ഓടയില്‍ വലിച്ചെറിഞ്ഞുവെന്നായിരുന്നു സുനിയുടെ ആദ്യ മൊഴി. പിന്നീടത് പലതവണ ഇയാള്‍ മാറ്റിപ്പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+