കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയ്യപ്പ ഭക്തരെ കണ്ണീര് കുടിപ്പിക്കാൻ ശ്രമിച്ച മോൻസൺ; ആരുടെ ബുദ്ധിയായിരുന്നു?ആരാണ് പിന്നിൽ?..ലക്ഷ്മിപ്രിയ

Google Oneindia Malayalam News

കൊച്ചി; പുരാവസ്തു തട്ടിപ്പിന് മോൻസൺ മാവുങ്കൽ അറസ്റ്റിലായ സംഭവത്തിൽ പ്രതികരിച്ച് നടി ലക്ഷ്മി പ്രിയ. മോൻസൺ മാവുങ്കലിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ നടക്കുന്ന ചർച്ചകളിലാണ് നടിയുടെ പ്രതികരണം. മോൻസൺ പാവങ്ങളെ പറ്റിച്ചിട്ടില്ല എന്നും പറ്റിച്ചത് മുഴുവൻ പണക്കാരെ ആയിരുന്നു എന്ന തരത്തിലുള്ള വെളുപ്പിക്കൽ ക്യാമ്പെയ്ൻ നടക്കുന്നുണ്ടെന്ന് നടി പറയുന്നു.

Recommended Video

cmsvideo
Actress Lakshmi Priya against Monson Mavunkal

ലോകമെമ്പാടുമുള്ള ജാതി മത ഭേദമന്യേയുള്ള ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരെ കണ്ണ് നീര് കുടിപ്പിക്കാൻ മുന്നൂറ്റി അമ്പത്തി നാല് കൊല്ലം പഴക്കമുള്ള ' ചവരിമല ചെമ്പോല തിട്ടൂരം ' ഇറക്കാൻ മുൻ നിരയിൽ നിന്ന ആളാണ്‌ മോൻസൺ മാവുങ്കൽ. ആരൊക്കെയാണ് അയാളോടൊപ്പം ഒരു ജനതയെ മുഴുവൻ ഭിന്നിപ്പിക്കാൻ, ഈ നാടിന്റെ ക്രമ സമാധാനം തകർക്കാൻ അയാൾക്കൊപ്പം നിന്നതെന്നും ലക്ഷ്മിപ്രിയ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ചോദിക്കുന്നു. നടിയുടെ കുറിപ്പ് വായിക്കാം

1

മോൻസൺ മാവുങ്കൽ പാവങ്ങളെ പറ്റിച്ചിട്ടില്ല എന്നും പറ്റിച്ചത് മുഴുവൻ പണക്കാരെ ആയിരുന്നു എന്നും അങ്ങനെ പറ്റിച്ചു കിട്ടിയ പണം കൊണ്ട് ഒരു കോടി രൂപയുടെ പള്ളിപ്പെരുന്നാൾ വരെ നടത്തി എന്നും ആ ഇനത്തിൽ പാവപ്പെട്ടവന് മൂന്ന് ദിവസം വയറു നിറച്ച് അന്നവും പന്തല് പണിക്കാർക്ക് വരെ നിറയെ പണം കിട്ടി എന്നും തട്ടിപ്പ് തുക കൊണ്ട് ധാരാളം പാവപ്പെട്ടവരെ സഹായിച്ചു എന്നുമൊക്കെ സാമാന്തര വെളുപ്പിക്കൽ ക്യാമ്പയിൻ നടക്കുന്നു.ബുദ്ധി ഏറെ ഉള്ളവർ എന്നു ഞാൻ കരുതിയിരുന്ന എന്റെ ഒരുപാട് സുഹൃത്തുക്കളും ഈ വെളുപ്പിക്കലിൽ അറിയാതെ ഭാഗമായി കാണുന്നു.

2

പാവപ്പെട്ടവന് കൈ വയ്ക്കാവുന്ന ഒരു ഹോബിയോ ബിസിനസ്സോ അല്ല തീർച്ചയായും വിപുലമായ പുരാവസ്തു ശേഖരണം. അവന്റെ ഹോബി എപ്പോഴുo, സ്റ്റാമ്പ്, നോട്ട്, നാണയം ഇവയുടെ ശേഖരണത്തിൽ ഒതുങ്ങുന്നു. നൂറ് കൊല്ലത്തിലും അധികം പഴക്കമുള്ള വസ്തുക്കൾ ശേഖരിക്കാൻ കോടികൾ മുടക്കാൻ പ്രാപ്തിയുള്ളവൻ തീർച്ചയായും പണക്കാരൻ ആവണം.

3

ഒരുവൻ അവന്റെ ബുദ്ധിയും സമയവും ഉപയോഗിച്ച് പണം സമ്പാദിച്ചത് ഇങ്ങനെ ഉള്ളവർ കുബുദ്ധി ഉപയോഗിച്ച് പറ്റിച്ചെടുക്കുന്നത് ' ഓഹ് അവന് ഒരുപാട് ഉണ്ടല്ലോ കുറച്ച് പൊയ്ക്കോട്ടേ ' എന്ന മട്ടിൽ ന്യായീകരിക്കാൻ എനിക്ക് കഴിയില്ല. ഏതെങ്കിലും പാവപ്പെട്ടവർ ഇയാളുടെ കെണിയിൽ വീണിട്ടുണ്ടോ എന്നും നമുക്ക് നിശ്ചയം പോരാ. ധാരാളം യൂട്യൂബേഴ്‌സ് ഇയാളുടെ കള്ളത്തരങ്ങൾ വിശ്വസിച്ചു വീഡിയോകൾ ചെയ്ത് നമ്മുടെ മുന്നിൽ എത്തിച്ചിട്ടുണ്ട്.

4

ലോകമെമ്പാടുമുള്ള ജാതി മത ഭേദമന്യേയുള്ള ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരെ കണ്ണ് നീര് കുടിപ്പിക്കാൻ മുന്നൂറ്റി അമ്പത്തി നാല് കൊല്ലം പഴക്കമുള്ള ' ചവരിമല ചെമ്പോല തിട്ടൂരം ' ഇറക്കാൻ മുൻ നിരയിൽ നിന്ന ആളാണ്‌ ഈ പറഞ്ഞ മോൻസൺ മാവുങ്കൽ. ആരൊക്കെയാണ് അയാളോടൊപ്പം ഒരു ജനതയെ മുഴുവൻ ഭിന്നിപ്പിക്കാൻ, ഈ നാടിന്റെ ക്രമ സമാധാനം തകർക്കാൻ അയാൾക്കൊപ്പം നിന്നത്?

5

ആരുടെ ബുദ്ധി? മതേതരം എന്നത് കേവലം പേപ്പറിൽ ഒതുങ്ങുന്ന വെറുമൊരു വാക്കാണ് എന്നു വരുത്തി തീർക്കാൻ കൂട്ടുനിന്ന ടിയാൻ പറ്റിയ്ക്കാൻ നോക്കിയത് ഒരു ചെറിയ സമൂഹത്തെ മാത്രമല്ല എന്ന് ഓർമ്മിപ്പിച്ചു കൊണ്ട് നിർത്തുന്നു.

ഹൻസുവിന് 16... സ്വീറ്റ് ബ്യൂട്ടിഫുൾ സിൻഡ്രേല പോലെ ഹൻസിക..താരപുത്രിയുടെ പിറന്നാൾ ആഘോഷം വൈറൽ

6

അതേസമയം ശബരിമലയുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ നിറഞ്ഞ ചെമ്പോലതിട്ടൂരം വ്യാജമാണെന്ന് നേരത്തേ പന്തളം കൊട്ടാരം വ്യാജമാണെന്ന് പന്തളം കൊട്ടാരം ആരോപിച്ചിരുന്നു. പന്തളം കൊട്ടാരത്തിന്റെ രാജമുദ്രയുള്‍പ്പെടെ രേഖപ്പെടുത്തിയിട്ടുള്ള ചെമ്പോലയുടെ ആധികാരികത പുരാവസ്തു വകുപ്പ് അന്വേഷിക്കണമെന്നും പന്തളം കൊട്ടാരം ആവശ്യപ്പെട്ടുരുന്നു. നേരത്തേ ശബരില യുവതി പ്രവേശനവുമായി ബന്ധപ്പെട്ടായിരുന്നു ചെമ്പോല തിട്ടൂരം വാർത്തകളിൽ ഇടംപിടിച്ചത്. ശബരിമല മൂന്നര നൂറ്റാണ്ട് മുൻപ് ദ്രാവിഡ ആരാധന കേന്ദ്രമായിരുന്നുവെന്നും അവിടെ വൈദിക ചടങ്ങുകളോ അനുഷ്ഠാനങ്ങളോ ഉണ്ടായിരുന്നില്ലെന്നും വ്യക്തമാക്കുന്ന പന്തളം കൊട്ടാരം രേഖ കണ്ടെത്തിയെന്ന് ചൂണ്ടിക്കാട്ടി ദേശാഭിമാനിയായിരുന്നു മോന്‍സന്റെ കയ്യിലുള്ള രേഖ ഉദ്ധരിച്ച് വാര്‍ത്ത നല്‍കിയത്.

കോൺഗ്രസിന് മേഘാലയയിലും തിരിച്ചടി; മുൻ മുഖ്യമന്ത്രിയും 13 എംഎൽഎമാരും പാർട്ടി വിടും?മമതയുടെ തൃണമൂലിലേക്ക്കോൺഗ്രസിന് മേഘാലയയിലും തിരിച്ചടി; മുൻ മുഖ്യമന്ത്രിയും 13 എംഎൽഎമാരും പാർട്ടി വിടും?മമതയുടെ തൃണമൂലിലേക്ക്

ജയ്ഹിന്ദ്, വീക്ഷണം ചെയർമാൻ സ്ഥാനം രാജിവെച്ച് ചെന്നിത്തല; പിന്നാലെ സ്ഥാപനങ്ങളിൽ ഓഡിറ്റിംഗ് നടത്താൻ കോൺഗ്രസ്ജയ്ഹിന്ദ്, വീക്ഷണം ചെയർമാൻ സ്ഥാനം രാജിവെച്ച് ചെന്നിത്തല; പിന്നാലെ സ്ഥാപനങ്ങളിൽ ഓഡിറ്റിംഗ് നടത്താൻ കോൺഗ്രസ്

English summary
Actress lakshmi Priya against monson mavungal; asks who helped him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X