മഞ്ജുവാര്യരെ അപമാനിച്ചവര്‍ക്ക് പണികിട്ടി: എന്നിട്ടും തീര്‍ന്നില്ല, താരത്തിന് ഇനിയും എന്തോ പറയാനുണ്ട്
തൃശ്ശൂര്‍: സമൂഹത്തിന്റെ സുരക്ഷയ്ക്ക് നിയുക്തമായ സിവില്‍ പോലീസ് ഉദ്യോഗസ്ഥന്‍ തന്നെ സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ പെരുമാറിയതുകൊണ്ടാണ് താന്‍ പരാതി നല്‍കിയതെന്ന് നടി മഞ്ജുവാര്യര്‍. താന്‍ നല്‍കിയത് വ്യക്തിപരമായ പരാമര്‍ശത്തിന്റെ പേരിലുള്ള പരാതിയല്ല. സ്ത്രീകളെ ആര്‍ക്കും എന്തും പറയാം എന്ന പൊതുധാരണയ്‌ക്കെതിരായ പ്രതിഷേധമാണ്. സമൂഹമാധ്യമങ്ങളില്‍ അപമാനിക്കപ്പെടുന്ന മുഴുവന്‍ സ്ത്രീകള്‍ക്കും വേണ്ടിയാണ് ഡിജിപിയെ സമീപിച്ചതെന്നും മഞ്ജു വാര്യര്‍ പറയുന്നു.
ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയ്ക്ക് സ്ത്രീകള്‍ക്ക് അപമാനകരമാകുന്ന വിധത്തില്‍ പോസ്റ്റു ചെയ്ത പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തതു പിന്നാലെയാണ് മഞ്ജുവിന്റെ വിശദീകരണം.

പോലീസ് ഉദ്യോഗസ്ഥനെതിരെ മഞ്ജു
ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയ്ക്ക് സ്ത്രീകള്‍ക്ക് അപമാനകരമാകുന്ന വിധത്തില്‍ പോസ്റ്റു ചെയ്ത പോലീസ് ഉദ്യോഗസ്ഥനെതിരെയാണ് മഞ്ജു വാര്യര്‍ പരാതി നല്‍കിയത്. ഇയാളെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

പരാതി നല്‍കിയത്
സമൂഹത്തിന്റെ സുരക്ഷയ്ക്ക് നിയുക്തമായ സിവില്‍ പോലീസ് ഉദ്യോഗസ്ഥന്‍ തന്നെ സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ പെരുമാറിയതുകൊണ്ടാണ് താന്‍ പരാതി നല്‍കിയതെന്ന് നടി മഞ്ജുവാര്യര്‍.

പ്രതിഷേധം
താന്‍ നല്‍കിയത് വ്യക്തിപരമായ പരാമര്‍ശത്തിന്റെ പേരിലുള്ള പരാതിയല്ല. സ്ത്രീകളെ ആര്‍ക്കും എന്തും പറയാം എന്ന പൊതുധാരണയ്‌ക്കെതിരായ പ്രതിഷേധമാണ്. സമൂഹമാധ്യമങ്ങളില്‍ അപമാനിക്കപ്പെടുന്ന മുഴുവന്‍ സ്ത്രീകള്‍ക്കും വേണ്ടിയാണ് ഡിജിപിയെ സമീപിച്ചതെന്നും മഞ്ജു വാര്യര്‍ പറയുന്നു.

ധാരാളം കമന്റുകള്‍
തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ അപമാനകരമായ ധാരാളം കമന്റുകള്‍ കാണാറുണ്ട്. എന്തു പോസ്റ്റു ചെയ്താലും മോശപ്പെട്ട വാക്കുകള്‍ കൊണ്ട് ആക്രമിച്ചും വ്യക്തിപരമായ പരാമര്‍ശങ്ങളിലൂടെയും വേദനിപ്പിച്ചു പ്രതികരിക്കുന്ന ചിലരുണ്ട്.

സഹതാപം തോന്നുന്നു
എന്തു പോസ്റ്റിട്ടാലും കമന്റ് ചെയ്ത് വേദനിപ്പിക്കുന്ന ചിലരുണ്ട്. അത് അവരുടെ സംസ്‌കാരവും മനോവൈകൃതവുമാണെന്നാണ് താന്‍ കരുതുന്നത്. വ്യാജ സന്ദേശങ്ങളും നുണക്കഥകളുണ്ടാക്കി പ്രചരിപ്പിച്ചിട്ടുപോലും തനിക്ക് അത്തരക്കാരോട് സഹതാപമേ തോന്നിയിട്ടുള്ളൂ.

പോലീസ് ഉദ്യോഗസ്ഥനില്‍ നിന്ന് പ്രതീക്ഷിക്കുന്നത്
മോശമായ കമന്റുകള്‍ ചെയ്യുന്ന നിരവധി പേരുണ്ട്. എന്നാല്‍ ഉത്തരവാദിത്തപ്പെട്ട സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗമായ ഒരാള്‍ അങ്ങനെയാകരുത്. താനുള്‍പ്പെടെയുള്ള പൊതുജനം പോലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് പ്രതീക്ഷിക്കുന്നത് ഇത്തരം നിലവാരമില്ലാത്ത പെരുമാറ്റമല്ല,

സ്ത്രീകള്‍ക്ക് എവിടെയാണ് സുരക്ഷിതത്വം
ഒരു പരാതി ഉണ്ടായാല്‍ സ്ത്രീകള്‍ ആദ്യം പോകുന്നത് സിവില്‍ പോലീ് ഓഫീസര്‍മാരുടെ മുന്നിലേക്കാണ്. അവരുടെ മനോഭാവം ഇതാണെങ്കില്‍ പിന്നെ സ്ത്രീകള്‍ക്ക് എവിടെയാണ് സുരക്ഷിതത്വം എന്നും മഞ്ജു ചോദിക്കുന്നു.

നിയമപരമായ അംഗീകാരം
സ്ത്രീത്വത്തെ അപമാനിക്കുന്നതിന് നിയമപരമായ അംഗീകാരമാണ് കിട്ടിയത്. അതുകൊണ്ടു തന്നെയാ്ണ് ഡിജിപിയെ വിളിച്ച് വിവരം പറഞ്ഞത്. ഒരാള്‍ക്ക് ശിക്ഷ വാങ്ങി കൊടുക്കാനല്ല മറിച്ച് സ്ത്രീകളുളെ സുരക്ഷിതത്വ ബോധം വീണ്ടെടുക്കാനുള്ള ശ്രമമാണിതെന്നും താരം പറയുന്നു.

പോലീസ് യൂണിഫോമിട്ട ചിത്രം
പോലീസ് യൂണിഫോമില്‍ നില്‍ക്കുന്ന ഫോട്ടായാണ് പ്രൊഫൈല്‍ ചിത്രമായി നല്‍കിരിക്കുന്നയാളാണ് താരത്തിനെതിരെ പോസ്റ്റിട്ടത്. ഇതുമൂലം പോലീസ് ഉദ്യോഗസ്ഥനായ കൊച്ചി സിറ്റി എ ആര്‍ ക്യാംപി സി പി ഒ കെ എം രഞ്ജു മോനെയാണ് സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്.

കമന്റ് ചെയ്തത്
മഞ്ജുവും മറ്റൊരു നടനും ചേര്‍ന്നു നില്‍ക്കുന്ന ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തിരുന്നു. ഈ ഫോട്ടോയ്ക്കാണ് പോലീസ് ഉദ്യോഗസ്ഥന്‍ മോശമായ രീതിയില്‍ കമന്റ് ചെയ്തത്.












Click it and Unblock the Notifications