ഡബ്ല്യുസിസി ചെയ്യുന്ന കാര്യങ്ങളുടെ ഗുണം ഇന്ന് മനസ്സിലാകണമെന്നില്ല: നിഖില വിമല്‍
കോഴിക്കോട്: സിനിമയിലെ വനിത കൂട്ടായ്മയായ വിമൻ ഇൻ സിനിമ കലക്ടീവ് ഉന്നയിക്കുന്ന വിഷയങ്ങൾ പ്രസക്തമാണെന്ന് നടി നിഖില വിമല്‍. ഡബ്ല്യൂസിസി പോലുള്ള മൂവ്മെന്റുകള്‍ എനിക്ക് വളരെ ഇഷ്ടമാണ്. സ്ത്രീകള്‍ക്ക് വേണ്ടി സ്ത്രീകള്‍ സംസാരിക്കു എന്നുള്ളതൊക്കെ പ്രധാനമാണ്. ഡബ്ല്യൂസിസി പോലുള്ള ഒരു സംഘടനയെ പുറത്ത് നിന്ന് ഒരാള്‍ ജഡ്ജ് ചെയ്യുന്നത് അവരുടെ പ്രോഗ്രസ് കാണാത്തത് കൊണ്ടാണ്.
പുറത്ത് നിന്നുള്ള ഒരാള്‍ നോക്കുമ്പോള്‍ സോഷ്യല്‍ മീഡയയിലൂടെ അഭിപ്രായങ്ങള്‍ പറയുന്ന ഒരു സംഘടനമാത്രമായിട്ടായിരിക്കും ഡബ്ല്യൂസിസിയെ തോന്നുക. എന്നാല്‍ അവർ അതിന് പുറകില്‍ ഒരുപാട് വർക്ക് ചെയ്യുന്നുണ്ടെന്നും അവർ പറയുന്നു. വണ്ടർവാൾ മീഡിയയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവർ.

ആ സംഘടനയുടെ ഗുണം ഈ പറയുന്ന ആളുകള്‍ക്ക് ഇന്ന് മനസ്സിലായില്ലെങ്കിലും നാളെ അത് മനസ്സിലാവും. അങ്ങനെ വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. എന്തെങ്കിലും കാര്യം ഫേസ്ബുക്കില്‍ ഇടാന്‍ വേണ്ടി മാത്രം പ്രവർത്തിക്കുന്ന ബുദ്ധിയില്ലാത്ത ആളുകളല്ല അതിലുള്ളത്. എല്ലാവരും തന്നെ ക്രിയേറ്റിവ് മേഖലയിലും മറ്റുമായി പ്രവർത്തിക്കുന്നവരാണ്. പലർക്കും ഒരുപാട് വർഷത്തെ പ്രവർത്തന പരിചയവുമുണ്ടെന്നും നിഖില വിമല്‍ ചൂണ്ടിക്കാണിക്കുന്നു.
ആ കിരീടം ശാശ്വതമാണ്: സനൂഷയുടെ പുത്തന്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകർ

അവർ പറയുന്ന ഒരുപാട് കാര്യങ്ങള്‍ ഈ മേഖലയില്‍ നിലനില്‍ക്കുന്നുണ്ട്. അത് നമുക്ക് ഇല്ലാന്ന് പറയാന്‍ സാധിക്കില്ല. അത് ഓരോരുത്തരുടേയും അനുഭവം അനുസരിച്ചിരിക്കും. എനിക്ക് ഈ മേഖലയില്‍ നിന്നും അങ്ങനെ ഒരു അനുഭവം നേരിടേണ്ടി വന്നില്ല എന്നുള്ളതുകൊണ്ട് വേറെ ഒരാള്‍ക്ക് അതുണ്ടായിട്ടില്ല എന്ന് പറയാന്‍ സാധിക്കില്ല. ഞാന്‍ ആള്‍ക്കാരെ ഡീല്‍ ചെയ്യുന്നത് പോലെയോ, എന്നോട് ഡീല്‍ ചെയ്യുന്നത് പോലെയോ ആയിരിക്കില്ല വേറെ ആള്‍ക്കാരോട് ഡീല്‍ ചെയ്യുന്നത്.

ചില ആള്‍ക്കാർ വന്ന് ഫെമിനിസ്റ്റാണോ എന്ന് ചോദിക്കാറുണ്ട്. ആ ചോദ്യം കേള്‍ക്കുമ്പോള്‍ തന്നെ അറിയാം അവർക്ക് വേണ്ട ഉത്തരം വേറെയാണെന്ന്. അപ്പോള്‍ അതിനുള്ള ഉത്തരം കൊടുക്കും. എന്നോട് എങ്ങനെ ചോദ്യം ചോദിക്കുന്നുവോ അതിനുള്ള ഉത്തരമേ ഞാന്‍ കൊടുക്കാറുള്ളു. ഒരാള്‍ വന്ന് തമാശയായി സംസാരിക്കുകയാണെങ്കില്‍ അതേ രീതിയില്‍ തന്നെ സംസാരിക്കും. കുത്തുകയാണെങ്കില്‍ തിരിച്ചും കുത്തും. കൃത്യമായ ചോദ്യം ചോദിക്കുകയാണെങ്കില്‍ അതിനുള്ള മറുപടി നല്‍കുമെന്നും നിഖല വിമല്‍ പറയുന്നു.

ഞാനൊരു ആറാം ക്ലാസിലൊക്കെ പഠിക്കുമ്പോഴാണ് അപകടത്തില്‍പ്പെട്ട് അച്ഛന് വയ്യാണ്ടാവുന്നത്. തുടർന്ന് പത്ത് പതിനെട്ട് വർഷത്തോളം ഞാന്‍ കണ്ടിട്ടുള്ളത് കുറച്ച് കൂടെ ക്ഷീണമുള്ള അച്ഛനെയാണ്. ആക്ടിവായുട്ടുള്ള അച്ഛനെ ഞാന്‍ വളരെ ചെറിയ പ്രായത്തിലാണ് കണ്ടത്. ഉള്ളില്‍ ഭയങ്കരമായി ഫെമിനിസം ഉള്ള ആളായിരുന്നു അച്ഛന്‍. അച്ഛനാണ് അമ്മയെ ഇന്‍ഡിപെന്‍ഡന്റ് ആക്കിയത്.

അമ്മയെ പരിപാടികള്‍ക്കായി എല്ലാ സ്ഥലത്തും കൊണ്ടു പോവും. അമ്മയെ ലോകം അറിയുന്ന ഒരാളാക്കണം എന്നതായിരുന്നു അച്ഛന്റെ ആഗ്രഹം. അതിന് വേണ്ടി അച്ഛന്‍ എല്ലാ കാര്യങ്ങളും ചെയ്യുമായിരുന്നു. അമ്മ ഡാന്‍സ് ക്ലാസ് എടുക്കാന്‍ പോവുമ്പോള്‍ വീട്ടില്‍ കുക്ക് ചെയ്തിരുന്നത് അച്ഛനാണ്. അക്കാര്യത്തിലൊക്കെ അച്ഛന്‍ ഭയങ്കര സ്ട്രോങ് ആയിരുന്നു. അമ്മയെ എന്തിന് ജോലിക്ക് വിടുന്നു എന്നൊന്നും അച്ഛനോടും ആരും ചോദിക്കില്ലായിരുന്നു.

ഏതെങ്കിലും ഒരാള്‍ വന്ന് അത് ചെയ്യരുത് ഇത് ചെയ്യരുതെന്ന് പറഞ്ഞാല്‍ ഞാന്‍ കേള്‍ക്കാന്‍ നില്‍ക്കാറില്ല. കാരണം എന്റെ അച്ഛന്‍ എന്നോട് അത് പറഞ്ഞിട്ടില്ല. എപ്പോഴും ആലോച്ചിച്ച് നോക്കീട്ട് ചെയ്യൂ എന്നാണ് അച്ഛന്‍ പറഞ്ഞിരുന്നത്. അതുപോലെ തന്നെ പാരന്‍സിങ്ങിന്റേതായ ചില കാര്യങ്ങള്‍ അച്ഛനുമുണ്ടായിരുന്നു. മക്കള്‍ കല്യാണം കഴിപ്പിക്കണം എന്നൊക്കെ പറയുമായിരുന്നു. പക്ഷെ നമ്മള്‍ ഇപ്പോള്‍ വേണ്ടെന്ന് കണ്‍വീന്‍സിങ് ചെയ്താല്‍ അച്ഛന്‍ അതേകുറിച്ച് സംസാരിക്കില്ലെന്നും നിഖില വിമല്‍ പറയുന്നു.












Click it and Unblock the Notifications