കൊച്ചിയില്‍ നടിക്കുണ്ടായത് തനിക്കും സംഭവിച്ചെന്ന് പാര്‍വ്വതി ! സിനിമാക്കാര്‍ ലൈംഗികമായി ഉപദ്രവിച്ചു!

  • By: അനാമിക
Subscribe to Oneindia Malayalam

കോഴിക്കോട്:മലയാള സിനിമയിലെ ഞെട്ടിക്കുന്ന ചില പ്രവണതകളെക്കുറിച്ച് നേരത്തെയും സ്‌ഫോടനാത്മകമായ തുറന്നുപറച്ചിലുകള്‍ നടത്തിയിട്ടുണ്ട് മലയാളികളുടെ പ്രിയനായിക പാര്‍വ്വതി. മലയാള സിനിമയില്‍ സ്ത്രീകള്‍ക്ക് നേരിടേണ്ടി വരുന്ന ലൈംഗിക ഉപദ്രവങ്ങളും വിവേചനങ്ങളും പാര്‍വ്വതിയിലൂടെയാണ് ഇത്ര ധൈര്യപൂര്‍വ്വം കേരളം കേട്ടത്. താന്‍ സഹപ്രവര്‍ത്തകരാല്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് എന്ന് തുറന്ന് പറയുകയാണ് പാര്‍വ്വതി.

തുറന്ന് പറഞ്ഞ് പാർവ്വതി

ന്യൂസ് 18 ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വ്വതി താന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും തന്നെ ഉപദ്രവിച്ചത് സിനിമയിലെ തന്നെ സഹപ്രവര്‍ത്തകരാണെന്നും വെളിപ്പെടുത്തിയത്. എന്നാല്‍ തന്നെ ഉപദ്രവിച്ചവരുടെ വിവരങ്ങള്‍ പാര്‍വ്വതി വെളിപ്പെടുത്തിയില്ല.

താനും പീഡിപ്പിക്കപ്പെട്ടവൾ

പ്രമുഖ നടി കൊച്ചിയില്‍ കാറില്‍വെച്ച് ആക്രമിക്കപ്പെട്ടതിന് സമാനമായാണ് താനും ആക്രമിക്കപ്പെട്ടത്. ആ വാര്‍ത്ത കേള്‍ക്കുമ്പോള്‍ താനൊരു ഷൂട്ടിംഗ് ലൊക്കേഷനിലായിരുന്നു. സന്തോഷകരമായ ഒരു സീനായിരുന്നു തനിക്ക് ഷൂട്ട് ചെയ്യേണ്ടിയിരുന്നത്.

ആ അനുഭവം തനിക്കുമറിയാം

പക്ഷേ തനിക്കതിന് കഴിഞ്ഞില്ല. എന്തെന്നാല്‍ അത്തരമൊരു അവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ ഉണ്ടാകുന്ന വിഷമങ്ങള്‍ തനിക്കറിയാം. താന്‍ അത്തരമൊരു അവസ്ഥയിലൂടെ കടന്നുപോയിട്ടുള്ള ആളാണ്.നമ്മുടെ ദേഹം ചൂഷണം ചെയ്യപ്പെടുകയെന്നത് എന്താണെന്ന് തനിക്കറിയാം.

ആരെയും ശിക്ഷിക്കാനില്ല

തന്നെ ഉപദ്രവിച്ചവരുടെ പേരുകള്‍ തുറന്ന് പറഞ്ഞ് ആരെയും ശിക്ഷിക്കണമെന്ന് തനിക്ക് ഉദ്ദേശമില്ല. പക്ഷേ ഇങ്ങനെയുള്ള സംഭവങ്ങള്‍ സാധാരണമാണെന്നും എപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും സ്ത്രീകളെ അറിയേക്കണ്ട ബാധ്യത തനിക്കുണ്ടെന്നും പാര്‍വ്വതി പറയുന്നു.

താനൊരു ഇരയല്ല

താന്‍ ഒരു ഇരയല്ല. മറിച്ച് തന്നെ ഉപദ്രവിച്ചവര്‍ ക്രിമിനലുകളാണ്. താനാ അനുഭവത്തെ അതിജീവിച്ചു കഴിഞ്ഞു. പീഡനത്തിന് ഇരകളാക്കപ്പെട്ട സ്ത്രീകള്‍ക്ക് ആത്മവിശ്വാസം നല്‍കാനാണ് താനിക്കാര്യം തുറന്ന് പറയുന്നത് എന്നും പാര്‍വ്വതി വ്യക്തമാക്കി.

അവർ ന്യൂനപക്ഷമല്ല

ഇങ്ങനെയുള്ള വിഷയങ്ങള്‍ തുറന്ന് പറയുന്നത് വ്യക്തിപരമായ സ്വാതന്ത്ര്യമാണ്. പക്ഷേ പീഡിപ്പിക്കപ്പെട്ട സ്ത്രീകളോട് നിങ്ങള്‍ ന്യൂനപക്ഷമല്ല എന്ന് ഓര്‍മ്മിപ്പിക്കാനാണ് താന്‍ തന്റെ അനുഭവം പങ്കുവെയ്ക്കുന്നതെന്നും പാര്‍വ്വതി പറയുന്നു

സിനിമയിലെ വർണവിവേചനം

മലയാളസിനിമയിലെ വര്‍ണവിവേചനത്തെക്കുറിച്ചും പാര്‍വ്വതി തുറന്നടിച്ചു. ഹോളിവുഡിലെ വംശീയതയെക്കുറിച്ച് സംസാരിക്കുന്നവര്‍ മലയാള സിനിമയെ എന്തുകൊണ്ട് കാണുന്നില്ല. മലയാളത്തിലെ സവര്‍ണ മനോഭാവം കാരണമാണ് കമ്മട്ടിപ്പാടത്തില്‍ വിനായകന്‍ ചെയ്തത് പോലുള്ള സ്ത്രീകഥാപാത്രങ്ങള്‍ ഉണ്ടാവാത്തത്.

മലയാളത്തിൽ കാസ്റ്റിംഗ് കൌച്ച്

സിനിമയ്ക്ക് അകത്ത് ലൈംഗികത അവകാശം പോലെ ചോദിക്കുന്നവരുണ്ടെന്ന് നേരത്തെ പാര്‍വ്വതി വെളിപ്പെടുത്തിയിരുന്നു. തന്നോട് പലരും ചോദിച്ചിട്ടുണ്ട്. മലയാളത്തില്‍ അവസരത്തിന് വേണ്ടി കിടപ്പറ പങ്കിടേണ്ട അവസ്ഥയുണ്ടെന്നും പാര്‍വ്വതി തുറന്നടിച്ചിരുന്നു.

English summary
Parvathy reveals that she was sexually abused by her collegues in Cinema
Please Wait while comments are loading...