വളരെ മോശം സമീപനം നേരിടേണ്ടി വന്നിട്ടുണ്ട്, സിനിമയിലെ ദുരനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞ് അഭിനേത്രി

  • By: Nihara
Subscribe to Oneindia Malayalam

കൊച്ചി : കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ യുവനടി ആക്രമണത്തിനിരയായ സംഭവം സിനിമാ മേഖലയെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. സംഭവമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഈ സംഭവത്തിന് പിന്നാലെയാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി പല താരങ്ങളും രംഗത്തെത്തിയത്. സ്‌ക്രീനില്‍ കാണുന്ന അത്ര നല്ല കാര്യങ്ങളല്ല പിന്നണിയില്‍ നടക്കുന്നതെന്ന് ഇതോടെ വ്യക്തമായതാണ്.

ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി സഹപ്രവര്‍ത്തകര്‍ ഒപ്പമുണ്ടായിരുന്നു. ആരോപണമുനകള്‍ ദിലീപിന് നേരെ നീങ്ങുമ്പോഴും താരസംഘടനയും സഹപ്രവര്‍ത്തകരും ദിലീപിനെ പിന്തുണച്ചിരുന്നു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ താരത്തെ അറസ്റ്റ് ചെയ്തപ്പോള്‍ പല താരങ്ങളും നിലപാട് തിരുത്തുകയായിരുന്നു.

ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍

ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍

യുവനടി ആക്രമണത്തിനിരയായ സംഭവത്തിന് ശേഷമാണ് പല താരങ്ങളും തങ്ങള്‍ നേരിട്ടിട്ടുള്ള അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് പലരും വ്യക്തമാക്കിയത്.

ശ്രീധന്യയുടെ വെളിപ്പെടുത്തല്‍

ശ്രീധന്യയുടെ വെളിപ്പെടുത്തല്‍

മലയാള സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിനിടയില്‍ നേരിട്ട മോശം അനുഭവത്തെക്കുറിച്ച് അവതാരകയും നടിയുമായ ശ്രീധന്യയും വെളിപ്പെടുത്തിയിരുന്നു. കൈരളി ടിവിയിലെ സെല്‍ഫി പരിപാടിക്കിടയിലായിരുന്നു ശ്രീധന്യ കാര്യങ്ങള്‍ വ്യക്തമാക്കിയത്.

മോശമായി സമീപിച്ചു

മോശമായി സമീപിച്ചു

സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന സമയത്ത് സിനിമയിലെ ഒരാള്‍ തന്നെ വളരെ മോശമായ രീതിയില്‍ സമീപിച്ചിരുന്നുവെന്നാണ് ശ്രീധന്യ വെളിപ്പെടുത്തിയത്. ശ്രീധന്യ അവതരിപ്പിക്കുന്ന പരിപാടിയായ സെല്‍ഫിയില്‍ ഇണങ്ങിയാല്‍ പ്രണയം പിണങ്ങിയാല്‍ പീഢനം എന്ന വിഷയത്തില്‍ സംവാദം നടക്കുന്നതിനിടയിലാമ് അവതാരകയുടെ വെളിപ്പെടുത്തല്‍.

പലരും തുറന്നു പറയാറില്ല

പലരും തുറന്നു പറയാറില്ല

സിനിമയ്ക്ക് പിന്നിലെ കാര്യങ്ങളെക്കുറിച്ച് പലരും തുറന്നു പറയാന്‍ തയ്യാറാവില്ല. യുവനടി ആക്രമണത്തിനിരയായതിനു പിന്നാലെ താരത്തിന് പിന്തുണയുമായി സഹതാരങ്ങള്‍ കൂടെയുണ്ടായിരുന്നു. സംഭവമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങളിലൂടെ പലരും അവളെ വേട്ടയാടുമ്പോഴും സഹപ്രവര്‍ത്തകര്‍ ശക്തമായി അവള്‍ക്കൊപ്പം നില നിന്നിരുന്നു.

സമാന അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞ് സീരിയല്‍ താരം

സമാന അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞ് സീരിയല്‍ താരം

കൊച്ചിയില്‍ നടിക്കുണ്ടായ പോലൊരു ദുരനുഭവം താനും നേരിട്ടിരുന്നുവെന്ന് സീരിയല്‍ താരം ദിവ്യ വിശ്വനാഥന്‍ വെളിപ്പെടുത്തിയിരുന്നു. ഈ സംഭവത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ മുതല്‍ താന്‍ വല്ലാതെ അസ്വസ്ഥയായിരുന്നുവെന്നും താരം വ്യക്തമാക്കിയിരുന്നു.

 ശക്തമായി പ്രതികരിച്ചു

ശക്തമായി പ്രതികരിച്ചു

മിനിസ്‌ക്രീന്‍ രംഗത്തെ കാര്യവും അത്ര സുഗമമല്ലെന്നാണ് താരം വ്യക്തമാക്കിയത്. മോശം സംഭവത്തിനെതിരെ വളരെ ശക്തമായാണ് താന്‍ പ്രതികരിക്കുകയും ആ പ്രൊജക്ട് വേണ്ടെന്ന് വെക്കുകയും ചെയ്തുവെന്നും ദിവ്യ പറയുന്നു.

സ്ത്രീ സുരക്ഷയെക്കുറിച്ച്

സ്ത്രീ സുരക്ഷയെക്കുറിച്ച്

കേരളത്തില്‍ എന്നും ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ് സ്ത്രീ സുരക്ഷ. മുന്‍പ് പല സംഭവങ്ങള്‍ വന്നപ്പോഴും ഇക്കാര്യത്തില്‍ ചര്‍ച്ച നടന്നിരുന്നു. തൃശ്ശൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തോടെ സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ സുരക്ഷയിലേക്കും ചര്‍ച്ച വഴിമാറി.

English summary
Actress reveals about her bad experience in cinema.
Please Wait while comments are loading...