കൊടുംകുറ്റവാളിയെ നടിയ്ക്ക് എവിടുന്ന് ഡ്രൈവറായി കിട്ടി!!! കൊലക്കേസിലും പ്രതി!!രക്ഷപ്പെട്ടത് ഭാഗ്യം..
സുനിയുടെ ക്രിമിനല്‍ പശ്ചാത്തലം മനസ്സിലാക്കിയത് കൊണ്ടാണ് ഇയാളെ ജോലിയില്‍ നിന്ന് പുറത്താക്കിയത്. ഈ പകയാണ് ആക്രമണത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.

പെരുമ്പാവൂര്‍ സ്വദേശിയായ സുനിയുടെ പേരില്‍ പിടിച്ചുപറി മുതല്‍ ക്വട്ടേഷന്‍വരെയുള്ള കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൊലക്കേസിലും ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറയുന്നു.

സുനിയുടെ ക്രിമിനല്‍ പശ്ചാത്തലത്തെ കുറിച്ച് നടിയ്ക്ക് അറിവുണ്ടായിരുന്നില്ല. അങ്ങനെയാണ് ഇയാളെ ഡ്രൈവറായി നിയമിച്ചത്. എന്നാല്‍ പിന്നീട് ഇതേ കുറിച്ച് അറിഞ്ഞപ്പോള്‍ ഇയാളെ ജോലിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു.

ജോലിയില്‍ നിന്ന് പുറത്താക്കിയതിനെ തുടര്‍ന്ന് സുനിയും നടിയും തമ്മില്‍വാക്ക് തര്‍ക്കം നടന്നിരുന്നു. തുടര്‍ന്നാണ് ഇവരെ ബ്ലാക്ക്‌മെയില്‍ ചെയ്യാനായി ഇവര്‍ തീരുമാനിച്ചത്. ഇതിന് സ്വകാര്യ ചിത്രങ്ങള്‍ എടുക്കാനാണ് തട്ടിക്കൊണ്ട് പോകല്‍ നാടകം നടത്തിയത്.

സിനിമാക്കാരുമായി വളരെ അടുപ്പം സൂക്ഷിയ്ക്കുന്ന ആളാണ് സുനി. ഈ സ്വാധീനം ഉപയോഗിച്ചാണ് ഇപ്പോള്‍ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്റെ ഡ്രൈവര്‍ സംഘത്തില്‍ ഇയാള്‍ കയറിപ്പറ്റിയത്.

സുനിയെ പുറത്താക്കിയ ശേഷം നടി നിയമിച്ച മാര്‍ട്ടിന്‍ എന്ന ഡ്രൈവര്‍ സുനിയുടെ സുഹൃത്തായിരുന്നു. ഇവര്‍ ചേര്‍ന്നാണ് തട്ടിക്കൊണ്ട് പോകല്‍ പദ്ധതി തയ്യാറാക്കിയത്.

ഷൂട്ടിംഗ് കഴിഞ്ഞ് നടി വീട്ടിലേക്ക് എത്തുന്നതിന്റെ വിവരങ്ങള്‍ മാര്‍ട്ടിന്‍ കൃത്യമായി സുനിയ്ക്ക് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ വഴയില്‍ കാത്ത് നിന്ന് സംഘം നടിയെ ആക്രമിയ്ക്കുകയായിരുന്നു.

തന്റെ സ്വകാര്യ ചിത്രങ്ങള്‍ സംഘം എടുത്തിട്ടുണ്ടെന്നാണ് നടി മൊഴി നല്‍കിയിരിക്കുന്നത്. ഒളിവില്‍ കഴിയുന്ന പ്രതികള്‍ ഉടന്‍ അറസ്റ്റിലാവുമെന്ന് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications