'എല്ലാ പ്രശ്നങ്ങൾക്കും കാരണം ഫ്രൈഡേ ഫിലിംസിലെ തിരിമറി': പ്രചരിച്ചതല്ല സത്യം, സാന്ദ്രാ തോമസ്
മലയാളത്തിൽ ആട്, ആട് 2, സക്കറിയയുടെ ഗർഭിണികൾ, മങ്കിപെൻ എന്നിങ്ങനെ നിരവധി ചിത്രങ്ങളാണ് ഫ്രൈഡൈ ഹൌസിന്റെ ബാനറിൽ പുറത്തിറങ്ങിയത്. ഇതിനിടെയാണ് ഫ്രൈഡേ ഫിലിം ഹൌസിൽ പ്രശ്നങ്ങൾ ഉടലെടുക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ഉടമസ്ഥതയെ ചൊല്ലി വിജയ് ബാബുവിനും സാന്ദ്ര തോമസിനുമിടയില്‍ ഉടലെടുത്ത അഭിപ്രായ ഭിന്നത മൂലമാണ് ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയതെന്നായിരുന്നു അന്ന് പുറത്തുവന്ന റിപ്പോര്‍ട്ടുകൾ.
എന്നാൽ ഇതെക്കുറിച്ച് തുറന്നുപറയുകയാണ് സാന്ദ്രാതോമസ്. നടനും സഹനിർമാതാവുമായ വിജയ് ബാബുവും സാന്ദ്രാ തോമസും ചേർന്ന് ആരംഭിച്ച ഫ്രൈഡേ ഫിലിംസിൽ പ്രശ്നങ്ങൾ ഉടലെടുക്കുന്നത് 2017ലാണ്. മലയാളത്തിൽ ആട്, ആട് 2, സക്കറിയയുടെ ഗർഭിണികൾ, മങ്കിപെൻ എന്നിങ്ങനെ നിരവധി ചിത്രങ്ങളാണ് ഫ്രൈഡൈ ഹൌസിന്റെ ബാനറിൽ പുറത്തിറങ്ങിയത്.
പുല്‍തകിടില്‍ മാലാഖയെ പോലെ സുന്ദരിയായി നടി എസ്തര്‍ അനില്‍; ഗ്ലാമറസ് ഫോട്ടോഷൂട്ട് വൈറല്‍

ഫ്രൈഡേ ഫിലിംസിൽ കുറച്ച് വർഷങ്ങൾക്ക് മുമ്പുണ്ടായ പ്രശ്നങ്ങൾക്ക് കാരണം സാമ്പത്തിക തിരിമറിയാണെന്നാണ് സാന്ദ്രാ തോമസിന്റെ വെളിപ്പെടുത്തൽ. ഈ വിഷയം ചോദ്യം ചെയ്തെന്നും പ്രശ്നത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയ വ്യക്തിയെ ഓഫീസിൽ നിന്ന് പുറത്താക്കുകയും ചെയ്തു. അതേ സമയം തന്നെ വിജയ് ബാബുവിന് വേണ്ടപ്പെട്ട ആളെയായിരുന്നു അന്ന് പുറത്താക്കിയത്. ഇയാൾക്ക് പങ്കുള്ള തിരിമറി പുറത്തുവന്നതോടെ വ്യക്തിപരമായി നിരവധി പ്രശ്നങ്ങൾ ഉടലെടുത്തുവെന്നും സാന്ദ്രാ തോമസ് പറയുന്നു. ഏഷ്യാനെറ്റിന് അനുവദിച്ച അഭിമുഖത്തിലാണ് ഏറെക്കാലത്തിന് ശേഷം ഈ വിഷയത്തെക്കുറിച്ച് സാന്ദ്ര വെളിപ്പെടുത്തുന്നത്.

പ്രശ്നം ഉടലെടുത്ത സമയത്ത് ഒന്നും പറഞ്ഞില്ലെങ്കിൽപ്പോലും കുറച്ച് ദിവസങ്ങൾക്ക് ശേഷം ഫ്രൈഡേ ഫിലിംസിലെ പ്രശ്നങ്ങൾ വഷളായി വരികയായിരുന്നു. അതേ സമയം വിജയ് ബാബുവുമായി തനിക്ക് മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും സാന്ദ്ര പറയുന്നു. തങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിൽ അത് സിനിമയുടെ കാര്യത്തിലാണ് വിജയയ്ക്ക് ഇഷ്ടുന്ന സിനികളായിരിക്കില്ല തനിക്ക് ഇഷ്ടപ്പെടുന്നത്. അല്ലാതെ സ്വത്ത് സംബന്ധിച്ച് തങ്ങൾക്കിടയിൽ തർക്കങ്ങളൊന്നും ഉടലെടുത്തിട്ടില്ലെന്നും അതായിരുന്നു ഫ്രൈഡേ ഫിലിംസിന്റെ വിജയമെന്നും സാന്ദ്ര പറയുന്നു.

ഫ്രൈഡേ ഫിലിംസിലുണ്ടായ പ്രശ്നങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് പെട്ടെന്നുണ്ടായ ഒരു വികാരത്തിന്റെ പുറത്ത് അങ്ങോട്ടും ഇങ്ങോട്ടും അടിയായതാണെന്ന മറുപടിയാണ് സാന്ദ്രതോമസ് നൽകുന്നത്. ഇതിന് ശേഷം ആശുപത്രിയിലെത്തിയ ശേഷമാണ് കയ്യേറ്റം ചെയ്യലാണെന്നും കേസ് കൊടുക്കണമെന്നും അറിയുന്നത്. പിന്നീട് നടന്ന സംഭവങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നും സാന്ദ്ര പറയുന്നു. മറുഭാഗത്തുള്ളവർ അവര്‍ കേസ് കൊടുത്തതും പൊലീസ് സ്റ്റേഷനില്‍ നിന്ന് ഈ വിവരം മാധ്യമങ്ങള്‍ അറിഞ്ഞതുമൊന്നും താൻ അറിഞ്ഞിരുന്നില്ല. സംഭവങ്ങളറിഞ്ഞതോടെ പരിഭ്രമത്തിലായെന്നും സാന്ദ്രപറയുന്നു. തന്നെപ്പോലെ തന്നെ വിജയ് യും പാനിക്കായിക്കാണണം. ഇതിനിടെ വിജയ് ഇട്ട ഫേസ്ബുക്ക് പോസ്റ്റിനെക്കുറിച്ചും സാന്ദ്ര വെളിപ്പെടുത്തുന്നുണ്ട്.

ഫ്രൈഡേ ഫിലിംസിൽ പ്രശ്നങ്ങൾ ഉടലെടുത്തതോടെ സാന്ദ്രാ തോമസും വിജയ് ബാബുവും തമ്മിലുള്ള പ്രശ്നമാണെന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് ഉണ്ടായിരുന്നത്. എന്നാൽ ആളുകള്‍ വിചാരിക്കുന്നതുപോലെ ഒരു പ്രശ്‌നമല്ലായിരുന്നു ഞങ്ങള്‍ തമ്മിലുണ്ടായിരുന്നതെന്നാണ് സാന്ദ്ര തോമസ് ചൂണ്ടിക്കാണിക്കുന്നത്. തന്നെ സംബന്ധിച്ചിടത്തോളം എന്റെ ഫസ്റ്റ് ബേബിയാണ് ഫ്രൈഡേ ഫിലിം ഹൗസ്. എന്റെ കുട്ടിയോട് ആരെങ്കിലും എന്തെങ്കിലും ചെയ്താല്‍ എനിക്ക് സഹിക്കാന്‍ പറ്റുമോ എന്ന് ചോദിക്കുന്ന സാന്ദ്ര ഞാന്‍ മുഖം നോക്കാതെ നടപടിയെടുത്തുവെന്നും പറയുന്നു. അതാണ് വിജയ് ബാബുവിന് വിജയിക്ക് വേദനയുണ്ടാക്കിയത്. യഥാർത്ഥത്തിൽ അതായിരുന്നു നിർമാണ കമ്പനിയിൽ സംഭവിച്ചതെന്നും സാന്ദ്ര തോമസ് പറയുന്നു.

ഫ്രൈ ഡേ ഫിലിംസിലുണ്ടായ പ്രശ്നങ്ങൾക്ക് ശേഷം സിനിമ തന്നെ വേണ്ടെന്ന അവസ്ഥയായെന്നും അതോടെ എല്ലാം വിജയ് ബാബുവിന് വിട്ടുകൊടുക്കുകയായിരുന്നു. എല്ലാരും പറഞ്ഞു ഫ്രൈഡേ ഫിലിം ഹൗസ് നിന്റെ ബേബിയല്ലേ നീ കൂടി ഉണ്ടാക്കിക്കൊണ്ടുവന്നതല്ലേ എന്ന് തന്നോട് പറഞ്ഞുവെന്നും എന്ന്. വിജയ് പോലും പറഞ്ഞുവെങ്കിലും തീരുമാനം മാറ്റിയില്ലെന്നും സാന്ദ്ര പറയുന്നു. ഫ്രൈഡേ ഫിലിം ഹൗസില്‍ കുറച്ച് ശതമാനം ഷെയർ വെയ്ക്കാനുള്ള നിർദേശം പലരും മുന്നിൽവെച്ചെങ്കിലും സിനിമയേ വേണ്ടെന്ന തീരുമാനമെടുത്തത് താനായിരുന്നുവെന്നും അപ്പോഴേക്ക് ഞാന്‍ ശരിക്കും മടുത്തിരുന്നുവെന്നും സാന്ദ്ര പറയുന്നു. ആറ് വര്‍ഷം കൊണ്ട് 60 വര്‍ഷത്തെ ജീവിതാനുഭവം സിനിമ തന്നിരിക്കുന്നതെന്നും സാന്ദ്ര ഓർക്കുന്നു.

സിനിമയുടെ പ്രൊഡ്യൂസറെന്ന നിലയിൽ പണം നൽകിക്കഴിഞ്ഞാൽ പിന്നെ നമ്മള്‍ അവിടെ അടിമയായിരിക്കും. പിന്നെ നമുക്ക് എങ്ങനെയെങ്കിലും ആ പടം ഇറക്കുകയല്ലേ വേണ്ടത്. എന്നിട്ടുപോലും ചില സന്ദര്‍ഭങ്ങളില്‍ എന്നോട് മാപ്പ് പറഞ്ഞിട്ട് മുന്നോട്ടുപോയാല്‍ മതി എന്ന് നിലപാട് എടുത്തിട്ടുണ്ട്. കൂടെയുള്ളവര്‍ മുഴുവന്‍ എതിരായിട്ടുപോലും. കാരണം അത് എന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന പോലെയാകും. പൈസയുണ്ടാക്കാന്‍ വേണ്ടി സിനിമയില്‍ നില്‍ക്കണ്ട കാര്യമെനിക്കുണ്ടോ? അങ്ങനെ സിനിമ ചെയ്തിട്ട് എന്താണ് കാര്യമെന്നും സാന്ദ്ര ചോദിച്ചു.

പത്ത് വര്‍ഷത്തിനിടയില്‍ സിനിമാ രംഗത്തെ പുരുഷാധിധിപത്യത്തിന് ഒരുപാട് മാറ്റം വന്നെങ്കിലും ഇപ്പോഴും തുടരുന്നുണ്ട്. പ്രൊഡ്യൂസേഴ്ച് അസോസിയേഷനിൽ സ്ത്രീകളില്ലാത്തതിന്റെ പ്രശ്നങ്ങളും സാന്ദ്ര ചൂണ്ടിക്കാണിക്കുന്നുണ്ട്. ഒരു പ്രശ്‌നമുണ്ടായാല്‍ ഞാന്‍ അത് അവതരിപ്പിക്കേണ്ട പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ ഇരിക്കുന്നത് മുഴുവന്‍ ആണുങ്ങളാണെന്നും പക്ഷെ, നമ്മളെ മനസിലാക്കേണ്ട രീതിയില്‍ മനസിലാക്കില്ലെന്നും സാന്ദ്ര പറയുന്നു. പുരുഷന്മാരിൽ നിന്ന് പിന്തുണയില്ലെന്നല്ല മറിച്ച്
ഒരു സ്ത്രീയാണെങ്കില്‍ കുറച്ചുകൂടെ മനസിലാക്കിയേനെയെന്നാണ് സാന്ദ്ര പറയുന്നു.

ആട് സിനിമ ചെയ്യുന്ന സമയത്തുണ്ടായ സംഭവത്തെക്കുറിച്ചും സാന്ദ്ര വെളിപ്പെടുത്തുന്നു. താൻ സിനിമയുടെ പ്രൊഡ്യൂസറായിരിക്കെ. ആട് സിനിമയിൽ മുഴുവൻ ആണുങ്ങളായിരുന്നു ഉണ്ടായിരുന്നത്. താന്‍ മാത്രമേ സ്ത്രീയായിട്ട് ഉണ്ടായിരുന്നു. ഒരു ദിവസത്തേക്ക് ശ്രിന്ദ വന്ന് പോവുകയായിരുന്നു. ഇതോടെ ഒരാള്‍ക്ക് വേണ്ടി മാത്രമെന്തിനാണ് കാരവന്‍ എന്ന് പറഞ്ഞ് കാരവന്‍ എടുത്തിരുന്നില്ല. ഇതോടെ ഇടുക്കി ജില്ലയിലെ എല്ലാ വീടുകളിലും ഞാന്‍ ബാത്‌റൂമില്‍ പോയിട്ടുണ്ടെന്നും അതാണ് സ്ത്രീകൾ നേരിടേണ്ട അവസ്ഥയെന്നും സാന്ദ്ര തോമസ് പറയുന്നു.
-
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ -
അഹാന കൃഷ്ണയ്ക്ക് മോഹൻലാലിൻ്റെ അതേ കഴിവുണ്ട്..പാർവതിയും അഹാനയും വലിയ താരങ്ങളാകേണ്ടവർ';അപ്പ ഹാജ











Click it and Unblock the Notifications