Get Updates
Get notified of breaking news, exclusive insights, and must-see stories!

കൂടെ അഭിനയിച്ച ചിലര്‍ക്കിട്ട് ഒന്ന് പൊട്ടിക്കാന്‍ തോന്നിയിട്ടുണ്ട്: തെസ്നി ഖാന്‍ തുറന്ന് പറയുന്നു

കൂടെ അഭിനയിച്ച് ആള്‍ക്ക് ഒരു തല്ല് കൊടുക്കണം എന്ന് ഇഷ്ടം പോലെ തവണ തോന്നിയിട്ടുണ്ടെന്ന് സിനിമ താരം തസ്നിഖാന്‍. എന്നാല്‍ അവര്‍ ആരൊക്കെയാണെന്ന് ഇപ്പോള്‍ പറയുന്നില്ല. അഭിനയിക്കുമ്പോള്‍ അടിച്ച കമന്‍റുകള്‍ കേള്‍ക്കുമ്പോഴാണ് ഒന്ന് കൊടുക്കാന്‍ തോന്നിയതെന്നും താരം പറയുന്നു. നിരന്തരം അവസരങ്ങല്‍ ചോദിക്കുന്ന ഒരാളാണ് ഞാന്‍. സിനിമയില്‍ അവസരങ്ങള്‍ എപ്പോഴും ഇങ്ങോട്ട് കൊണ്ടുവന്ന് തരില്ല. ഏത് മേഖലയില്‍ നില്‍ക്കണമെങ്കിലും താന്‍ പാതി ദൈവം പാതിയാണ്. നമ്മള്‍ നന്നായി ശ്രമിക്കണം.

ഒരു പ്രൊജക്ട് തുടങ്ങാന്‍ പോവുന്നു എന്ന് കേള്‍ക്കുമ്പോള്‍ എനിക്ക് പറ്റിയ റോള്‍ നിങ്ങളുടെ പടത്തില്‍ ഉണ്ടെങ്കില്‍ നോക്കണം എന്ന് പറയുന്നതില്‍ എന്താണ്. ഒരു പാട് താരങ്ങള്‍ പറയുന്നുണ്ട് ഞങ്ങളൊന്നും ചാന്‍സ് ചോദിക്കാറേയില്ലെന്ന്. അങ്ങനെ പറ്റുവെന്ന് എനിക്ക് തോന്നുന്നില്ല. ഞാനിപ്പോഴും ചാന്‍സ് ചോദിക്കാറുണ്ട്. ഇനിയും ചോദിക്കുമെന്നും തസ്നി ഖാന്‍ പറുയന്നു. ഗൃഹലക്ഷ്മിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം

യൂട്യൂബ് ജീവിതം

യൂട്യൂബ് ജീവിതം ഒക്കെ വളരെ സന്തോഷത്തോടെ മുന്നോട്ട് പോവുന്നു. വളരെ നേരത്തെ തന്നെ യൂട്യൂബ് ചാനല്‍ തുടങ്ങണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. എന്നാല്‍ അന്നൊന്നും വീഡിയോ എടുത്ത് തരാന്‍ ഉണ്ടായിരുന്നില്ല. നമ്മുടെ ഫ്ലാറ്റില്‍ ചെറിയ കൂറേ കുട്ടികള്‍ ഉണ്ട്. അവര് ടിക് ടോക് വീഡിയോ ഒക്കെ ചെയ്യുന്നതാണ്. അവരുടെ കൂട്ടത്തില്‍ പാത്തു എന്ന് പറയുന്ന ഒരു പെണ്‍കുട്ടിയുണ്ട്. അവളാണ് അന്ന് വീഡിയോ എടുക്കുന്നത്. തുടക്കത്തില്‍ ഒറ്റയ്ക്ക് തുടങ്ങാം എന്ന് തന്നെയായിരുന്നു ഞാനും കരുതിയിരുന്നത്. അങ്ങനെ കുറച്ച് വീഡിയോസ് ഒക്കെ സ്വന്തമായി എടുത്ത് വെച്ചിരുന്നു.

എറണാകുളത്ത് പിസ ഹട്ട്

ആ സമയത്താണ് നമ്മുടെ ഒരു ഫാമിലി ഫ്രണ്ടായ നിയാസ് എറണാകുളത്ത് പിസ ഹട്ട് എന്ന ഒരു ഷോപ്പ് തുടങ്ങുന്നത്. അങ്ങനെ ഒരിക്കല്‍ ഒരു വ്ലോഗ് ചെയ്യാന്‍ ഞാന്‍ അവിടെ പോയി. നടി ബീനയും ഭര്‍ത്താവുമൊക്കെ അവിടെ ഉണ്ടായിരുന്നു. അവിടുന്ന് വീഡിയോ ഓക്കെ ഷൂട്ട് ചെയ്ത് തിരികെ പോരുകയും ചെയ്തു. അന്ന് രാത്രിയുണ്ട് ബീന വിളിച്ച് യൂട്യൂബ് പരിപാടി നമുക്ക് രണ്ട് പേര്‍ക്കും കൂടിയായാലോയെന്ന് ചോദിക്കുന്നത്. അങ്ങനെയാണ് രണ്ട് പേരും കൂടി യൂട്യൂബ് ചാനല്‍ തുടങ്ങുന്നതെന്നും തസ്നിഖാന്‍ പറയുന്നു.

വേദിയില്‍ ഒരുപാട് പരിപാടികള്‍

വേദിയില്‍ ഒരുപാട് പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. അങ്ങനെയിരിക്കെ ഒരിക്കല്‍ വേദിയില്‍ നിന്നും ഇറങ്ങി ഓടിയാലോയെന്ന് വരെ ആലോചിച്ചിച്ച സംഭവം ഉണ്ടായിട്ടുണ്ടെന്നും താരം പറയുന്നു. സംതിങ് സ്പെഷ്യല്‍ എന്ന ബാലചന്ദ്ര മേനോന്റെ ഷോയ്ക്ക് പോയപ്പോള്‍ ഒരു മാജിക് ഞാന്‍ ചെയ്യുന്നുണ്ടായിരുന്നു. ഡാന്‍സിങ് സ്റ്റിക്ക് എന്നായിരുന്നു ആ പരിപാടിയുടെ പേര്. നമ്മള്‍ ഡാന്‍സ് ചെയ്യുന്നത് പോലെ സ്റ്റിക്കും ഡാന്‍സ് ചെയ്യുന്നതാണ് അതിന്റെ ഹൈ

 വേദിയില്‍ ലൈറ്റ് സിസ്റ്റം നിയന്ത്രിക്കുന്നത്

വേദിയില്‍ ലൈറ്റ് സിസ്റ്റം നിയന്ത്രിക്കുന്നത് ഒരു പാകിസ്താനിയാണ്. പരിപാടി കാണിക്കുന്നതിന് മുമ്പ് തന്നെ ബാലചന്ദ്രന്‍ സര്‍ പോയി അദ്ദേഹത്തിന് ചില നിര്‍ദേശങ്ങള്‍ കൊടുത്തിരുന്നു. ഞാന്‍ പരിപാടി കാണിക്കുന്ന സമയത്ത് ലൈറ്റ് ഡിം ആക്കണം എന്നതായിരുന്നു ആ നിര്‍ദേശം. അങ്ങനെ ഞാന്‍ സ്റ്റേജില്‍ എത്തി പരിപാടി ആരംഭിച്ചു. അന്ന് ബീനയാണ് എന്നെ അസിസ്റ്റ് ചെയ്യുന്നത്. ഞാനും സ്റ്റിക്കുമൊക്കെ ഡാന്‍സ് ആരംഭിക്കുകയും ചെയ്തു.

ലൈറ്റ് സിസ്റ്റം നിയന്ത്രിക്കുന്ന ആള്‍ക്കും

പരിപാടി ലൈറ്റ് സിസ്റ്റം നിയന്ത്രിക്കുന്ന ആള്‍ക്കും വളരെ ഇഷ്ടമായി. ഇഷ്ടമായെന്ന് മാത്രമല്ല, പുള്ളി വേദിയിലെ ലൈറ്റ് മൊത്തം ഇടുകയും ചെയ്തു. അതോടെ പരിപാടി പാളി. ഫ്രണ്ടില്‍ ഇരിക്കുന്നവര്‍ ഒക്കെ "അയ്യേ.. നൂല് കാണുന്നേ" എന്നും പറഞ്ഞ് കൂക്കി വിളിക്കാന്‍ തുടങ്ങി. അപ്പോള്‍ എങ്ങനെയെങ്കിലും ഒന്ന് ഇറങ്ങിയോടിയാല്‍ മതിയെന്നായിരുന്നു ചിന്തയെന്നും തസ്നിഖാന്‍ പറയുന്നു.

വല്യ അഭിനേത്രിയൊന്നും അല്ലെങ്കിലും

വല്യ അഭിനേത്രിയൊന്നും അല്ലെങ്കിലും ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്രം ലോഡ്ജ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച അഭിപ്രായം നേടാന്‍ സാധിച്ചു. മലയാളത്തിലെ ഏറ്റവും വലിയ നടിമാരായ സീമ, ശാരദ എന്നിവരൊക്കെ ഞാന്‍ ചെയ്ത കന്യക എന്ന കഥാപാത്രത്തിന് സമാനമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അന്നത്തേയും ഇന്നത്തേയും വസ്ത്രധാരണത്തില്‍ ഒരുപാട് വ്യത്യാസം ഉണ്ട്.

ഇത്തരം കഥപാത്രങ്ങള്‍

അന്ന് ഇത്തരം കഥപാത്രങ്ങള്‍ വസ്ത്ര ധാരണത്തില്‍ ഒരു പാട് എക്സ്പോസ് ആണ്. എന്നാല്‍ എന്നോട് വികെ പ്രകാശ് പറഞ്ഞത് ചുരിദാര്‍ ധരിച്ച് സാധാരണ ഒരു വ്യക്തിയെ പോലെ ചെയ്താല്‍ മതിയെന്നാണ്. ആ സമയത്ത് കാറിലൊക്കെ പോവുമ്പോള്‍ നമ്മള്‍ പുറത്തേക്ക് കൂടുതല്‍ ശ്രദ്ധിക്കും. ഇങ്ങനെയുള്ള ആള്‍ക്കാരുടെ മാനറിസങ്ങള്‍ എങ്ങനെയാണെന്നും അറിയുകയായിരുന്നു ലക്ഷ്യമെന്നും തസ്നിഖാന്‍ അഭിമുഖത്തില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+