സ്വര്‍ണ്ണം കടത്താന്‍ നടിമാരും? ആദ്യം ഗോവയിലേക്ക്, സ്വര്‍ണ്ണം സീറ്റിനടിയിലും ടോയ്ലറ്റിലും,രീതി ഇങ്ങനെ
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസില്‍ പിടിമുറുക്കി എന്‍ഐഎയും കസ്റ്റംസും. കേസിലെ പ്രധാന പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരെ ഇന്ന് കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കും. പത്ത് ദിവസത്തെ കസ്റ്റഡി കാലാവധി കഴിയുന്ന സാഹചര്യത്തിലാണി ഇവരെ വീണ്ടും കോടതിയില്‍ ഹാജരാക്കുന്നത്. ഇരുവരേയും വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന് കസ്റ്റംസും അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. പ്രതികളുടെ ജ്യാമാപേക്ഷയും കോടതി ഇന്ന് തന്നെ പരിഗണിക്കും. കേസിലെ മറ്റ് പ്രതികളുടെ ജ്യാമാപേക്ഷ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള കോടതിയും പരിഗണിക്കുന്നുണ്ട്.

അന്യ സംസ്ഥാനങ്ങളിലേക്ക്
കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങളും സൂചനകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. നയതന്ത്ര ബാഗേജ് വഴി മുമ്പ് കടത്തിയ സ്വര്‍ണ്ണം തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലേക്കും മഹാരാഷ്ട്രയിലെ സാംഗിളിയിലേക്കും കൊണ്ടുപോയന്ന വിവരമാണ് കസ്റ്റഡിയിലുള്ള റമീസില്‍ നിന്നും കസ്റ്റംസിന് കിട്ടിയത്. ചോദ്യം ചെയ്യലിലാണ് റമീസ് ഇക്കാര്യങ്ങള്‍ അന്വേഷണ സംഘത്തോട് വ്യക്തമാക്കിയത്.

നയതന്ത്ര ബാഗേജില്‍
നയതന്ത്ര ബാഗേജില്‍ അവസാനമായി വന്ന 30 കിലോ സ്വര്‍ണ്ണം കസ്റ്റംസ് തടഞ്ഞുവെന്ന് അറിഞ്ഞപ്പോള്‍ നേരത്തെ എത്തിച്ചിരുന്ന സ്വര്‍ണ്ണത്തില്‍ നല്ലൊരു പങ്കും റോഡുമാര്‍ഗ്ഗം കടത്തുകയായിരുന്നു. ജ്വല്ലറികളിലേക്ക് നേരിട്ട് എത്തിക്കാതെ നല്‍കാതെ പരമ്പരാഗത സ്വര്‍ണ്ണ വ്യാപാരികള്‍ക്കാണ് ഈ സ്വര്‍ണ്ണം വിറ്റതെന്നാണ് മൊഴി. സ്വര്‍ണം സൂക്ഷിക്കുന്നതിനുപരി കടത്തിനുള്ള വഴിയായാണ് കേരളത്തെ സംഘങ്ങള്‍ കണ്ടിരുന്നത്.

ഗോവ വഴിയും
ഇതേ സഘം നേരത്തെ ഗോവ വഴിയും സ്വര്‍ണ്ണം കടത്തിയെന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ദുബായില്‍ നിന്നും ബെംഗളുരു, ഹൈദരാബാദ് വിമാനങ്ങളിലെത്തുന്ന സ്വര്‍ണ്ണം ആദ്യം ഗോവയില്‍ ഇറക്കിയ ശേഷം മംഗലാപുരത്തും കേരളത്തിലും എത്തിക്കുകയായിരുന്നു. കെടി റമീസിനായി എത്തിയ സ്വര്‍ണ്ണം വടക്കന്‍ കേരളത്തിലെ വിവിധ ജ്വല്ലറികളില്‍ വിറ്റെന്നാണ് സൂചന.

കിലോക്കണക്കിന് സ്വര്‍ണ്ണം
ഗോവവഴിയുള്ള സ്വര്‍ണ്ണക്കടത്ത് ഏറെ സാഹസം നിറഞ്ഞതായിരുന്നു. പൊലീസുകാര്‍ക്ക് പുറമെ ഒറ്റുകാരുടേയും വെല്ലുവിളി ഒരുപോലെ നേരിടേണ്ടി വന്നു. ഇതോടെയാണ് സ്വര്‍ണ്ണം കേരളത്തിലേക്ക് നേരിട്ട് എത്തിക്കാന്‍ തീരുമാനിച്ചത്. സുരക്ഷിതമായ മാര്‍ഗമെന്ന നിലയില്‍ നയതന്ത്ര കാര്‍ഗോ സൗകര്യം കൂടി ലഭിച്ചതോടെ കിലോക്കണക്കിന് സ്വര്‍ണ്ണം കേരളത്തിലേക്ക് കടത്തി.

കേരളത്തിലേക്ക് എത്തിക്കാന്‍ നടിമാരും
നേരത്തെ ഗോവയില്‍ എത്തിച്ചിരുന്ന സ്വര്‍ണ്ണം കേരളത്തിലേക്ക് എത്തിക്കാന്‍ നടിമാര്‍ ഉള്‍പ്പടേയുള്ള കാരിയര്‍മാരെയാണ് ഉപയോഗിച്ചതെന്ന് റിപ്പോര്‍ട്ടുകളുമുണ്ട്. കഴിഞ്ഞ വര്‍ഷം ആദ്യവും ഇത്തരത്തില്‍ സ്വര്‍ണ്ണം കടത്തിയിരുന്നു. കടത്തിനായി കാരിയര്‍മാര്‍ വന്‍തുക ആവശ്യപ്പെട്ടതും ഗോവ വഴിയുള്ള സ്വര്‍ണ്ണക്കടത്ത് ഉപേക്ഷിക്കാന്‍ കാരണമായി.
Recommended Video

ഒളിപ്പിച്ചു വെക്കുന്നത്
ദുബായില്‍ നിന്നും സ്വര്‍ണ്ണവുമായി എത്തുന്ന വ്യക്തി സീറ്റിനു താഴെ സ്വര്‍ണ്ണം ഒളിപ്പിച്ച ശേഷം ഗോവയില്‍ ഇറങ്ങും. ഗോവയില്‍ എത്തിയ വിമാനം അടുത്തതായി ബംഗളൂരിവിനോ ഹൈദരബാദിനോ ആയിരിക്കും പോവുക. അപ്പോള്‍ 'ആഭ്യന്തര കാരിയര്‍'മാര്‍ വിമാനത്തില്‍ കയറും. സീറ്റിനടിയില്‍ നിന്നും സ്വര്‍ണ്ണം എടുത്ത് സുരക്ഷിതമായി പുറത്തിറക്കേണ്ട ചുമതല ഇവര്‍ക്കാണ്.

പുറത്ത് എത്തിക്കേണ്ട ചുമതല
ആഭ്യന്തര സര്‍വീസായതിനാല്‍ കസ്റ്റംസ് പരിശോധന വലിയ തോതില്‍ ഉണ്ടാവില്ല. കാരിയര്‍ നേരിട്ടും അല്ലാതെയും സ്വര്‍ണ്ണം വിമാനത്താവളത്തിന് പുറത്ത് എത്തിക്കും. കാരിയര്‍ ടോയ്ലറ്റില് കൊണ്ടുവയ്ക്കുന്ന സ്വര്‍ണ്ണം ശുചീകരണത്തൊഴിലാളികളെയോ മറ്റും ഉപയോഗിച്ച് പുറത്ത് എത്തിക്കുന്ന രീതിയും ഇവര്‍ പിന്തുടര്ന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഗോവ വിമാനത്താവളത്തില്‍ എയര്‍ ഇന്റലിജന്സികള് നിരീക്ഷണം ശക്തമാക്കിയതോടോ പ്രതികള്‍ കളം മാറ്റി.

പ്രധാനകണ്ണികള്‍
ദക്ഷിണേന്ത്യയിലെ തന്നെ സ്വര്‍ണക്കടത്ത് റാക്കറ്റിന്റെ പ്രധാനകണ്ണിയാണ് കസ്റ്റംസ് എന്നാണ് പറയുന്നത്. സ്വപ്ന സുരേഷിനും സന്ദീപ് നായര്‍ക്കും ബെംഗളൂരുവില്‍ ഒളിത്താവളമൊരുക്കിയതും റമീസിന്റെ സംഘമാണ്. അതേസമയം, കേസിലെ മൂന്നാംപ്രതിയും തൃശൂര്‍ കൈപ്പമംഗലം സ്വദേശി ഫൈസല്‍ ഫരീദിന് പിന്നിലെ വമ്പന്മാരെ കണ്ടെത്താന്‍ അന്വേഷണ സംഘം ദുബായ് പൊലീസിന്റെ സഹായം തേടും.

ഫൈസല്‍ ഫരീദ്
ഫൈസല്‍ ഫരീദിനെ നാട്ടിലെത്തിക്കാനുള്ള നീക്കം അന്വേഷണം സംഘം സജീവമാക്കുന്നുണ്ട്. ഇദ്ദേഹത്തിന്റെ തൃശൂരിലെ വീട്ടില്‍ എന്‍ഐഎ അറസ്റ്റ് വാറണ്ട് പതിച്ചിട്ടുണ്ട്. ഫൈസല്‍ ഫരീദിനെ യുഎഇയില്‍ നിന്നും കേരളത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള ആദ്യപടിയായിട്ടാണ് എന്‍ഐഎ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഫൈസലിനെതിരായ എന്‍ഐഎയുടെ വാറണ്ട് ഇന്റര്‍പോളിനും കൈമാറാന്‍ തീരുമാനമായിട്ടുണ്ട്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications