'എഡിജിപി അജിത് കുമാറിനെ സസ്പെന്റ് ചെയ്യണം; പി ശശിക്ക് രാഷ്ട്രീയ താത്പര്യങ്ങളുണ്ട്'; പിവി അൻവർ
തിരുവനന്തപുരം: പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ പാർട്ടി സെക്രട്ടറിക്ക് പരാതി നൽകി പിവി അൻവർ എം എൽ എ. പൊളിറ്റിക്കൽ സെക്രട്ടറിക്ക് രാഷ്ട്രീയ താത്പര്യമുണ്ട്. അദ്ദേഹം സർക്കാരിനെ ഇരുട്ടിൽ നിർത്തുകയാണ്. പാർട്ടിയാണ് അദ്ദേഹത്തിനെ കുറിച്ച് അന്വേഷിക്കേണ്ടതെന്നും പിവി അൻവർ മലപ്പുറത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. എഡിജിപി അജിത് കുമാറിനെ സസ്പെന്റ് ചെയ്തുകൊണ്ടുള്ള അന്വേഷണമാണ് ഇനി നടത്തേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അന്വേഷണം ആവശ്യപ്പെട്ടുള്ള പരാതി പാർട്ടിക്ക് കൈമാറിയിട്ടുണ്ട്. പാർട്ടി സെക്രട്ടറി നാട്ടിലെത്തിയാൽ ഉടൻ പരാതി പരിശോധിക്കുകയും ഉചിതമായ നടപടി സ്വീകരിക്കുകയും ചെയ്യും എന്നാണ് അറിയാൻ സാധിച്ചത്. എഡിജിപി അജിത് കുമാറിനെ മാറ്റി നിർത്തേണ്ട സമയം കഴിഞ്ഞു. എഡിജിപിയെ മാറ്റി നിർത്തട്ടെയെന്ന സർക്കാർ നിലപാട് താൻ ആദ്യം അംഗീകരിച്ചിരുന്നു. എസ്ഐടി വിഷയങ്ങൾ അന്വേഷിക്കട്ടെ. ഞാൻ ഉന്നയിച്ച വിഷയങ്ങളിൽ കഴമ്പുണ്ടെന്ന് എസ് ഐ ടിക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണത്തിന് ഡിജിപി ശുപാർശ ചെയ്തിട്ടുള്ളത്.

ഇനി എഡിജിപിയെ താത്കാലികമായി സസ്പെന്റ് ചെയ്തുകൊണ്ടാണ് അന്വേഷണം മുൻപോട്ട് പോകേണ്ടത്. എസ്ഐടി അന്വേഷണം നടക്കവെ തന്നെ മറ്റൊരു സമാന്തര അന്വേഷണം ഇവിടെ നടക്കുന്നുണ്ട്.നിയമപരമല്ലാത്ത അന്വേഷണമാണത്. പോലീസിന്റെ ചട്ടങ്ങളെല്ലാം ലംഘിച്ചുകൊണ്ടാണ് അജിത് കുമാർ ഈ അന്വേഷണം നടത്തുന്നത്. ഞാൻ കൊടുത്ത തെളിവുകൾ എങ്ങനെ എനിക്ക് കിട്ടിയെന്നാണ് അന്വേഷിക്കുന്നത്. തെളിവ് നൽകുന്നവരെയൊക്കെ ഭീഷണിപ്പെടുത്തുകയാണ്. ഇവിടുത്തെ സർക്കാരും ചട്ടങ്ങളുമൊന്നും എനിക്ക് ബാധകമല്ലെന്ന് ആവർത്തിച്ച് തെളിയിക്കുകയാണ് അജിത് കുമാർ. ഈ ചട്ടലംഘനം തന്നെ മതി അദ്ദേഹത്തെ സസ്പെന്റ് ചെയ്യാൻ.
വിജിലൻസ് അന്വേഷണത്തിന് ഇന്നലെ രാത്രിയാണ് മുഖ്യമന്ത്രി അനുമതി നൽകിയത്. ഫയൽ അദ്ദേഹത്തിന് ലഭിച്ചപ്പോൾ തന്നെ നടപടിയെടുത്തുവെന്നാണ് ദേശാഭിമാനിയിൽ പറയുന്നത്. അപ്പോൾ കഴിഞ്ഞ 7 ദിവസം ഈ റിപ്പോർട്ട് എവിടെയായിരുന്നു. എന്തുകൊണ്ട് പൊളിറ്റിക്കൽ ഈ വിഷയത്തിൽ ഒരു പത്രകുറിപ്പ് ഇറങ്ങിയില്ല. എന്തുകൊണ്ടാണ് അന്വേഷണം വൈകുന്നതെന്ന് പറഞ്ഞില്ല. മുഖ്യമന്ത്രിയാണ് ഇതിന് കാരണക്കാരൻ, ഇത്രയും ദിവസമായി അന്വേഷണം പ്രഖ്യാപിച്ചില്ല എന്നൊരു ചർച്ചയ്ക്ക് അദ്ദേഹം കൂട്ടുനിന്നു. ഇതൊക്കെ കൊണ്ടാണ് പൊളിറ്റിക്കൽ സെക്രട്ടറിക്ക് വ്യക്തമായ രാഷ്ട്രീയ താത്പര്യങ്ങളൊക്കെ ഉണ്ടെന്ന് ഞാൻ സംശയിക്കുന്നത്.
പിവി അൻവർ പേരെടുക്കാൻ വേണ്ടി ഇറങ്ങിയതല്ല. ഇത് ജനങ്ങളുടെ വിഷയമാണ്. അതാണ് ഞാൻ ഉയർത്തിക്കൊണ്ടുവന്നത്. സർക്കാരും പാർട്ടിയും ഈ വിഷയങ്ങളെല്ലാം ഗൗരവമായി തന്നെ പരിഗണിക്കുന്നുണ്ട്', അദ്ദേഹം പറഞ്ഞു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications