കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചുവപ്പുനാടയില്‍ കുരുങ്ങി അടിമാലി സര്‍ക്കാര്‍ ആശുപത്രിയിലെ രക്തബാങ്ക് കെട്ടിടം: രക്തബാങ്ക് ഇന്ന്‌ ജീവനക്കാരുടെ ക്വോട്ടേഴ്‌സ്

  • By Desk
Google Oneindia Malayalam News

അടിമാലി:രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അടിമാലി താലൂക്കാശുപത്രിക്കായി അനുവദിച്ച രക്തബാങ്കിപ്പോഴും ചുവപ്പുനാടയില്‍ തന്നെ.1995ല്‍ രക്തബാങ്കിന്റെ ഭാഗമായി ഉദ്ഘാടനം നടത്തിയ കെട്ടിടമിന്ന് ആശുപത്രി ജീവനക്കാരുടെ ക്വോട്ടേഴ്സായി മാറിക്കഴിഞ്ഞു.വിഎം സുധീരന്‍ ആരോഗ്യമന്ത്രിയായിരുന്ന കാലത്തായിരുന്നു അടിമാലി താലൂക്കാശുപത്രിക്കായി രക്തബാങ്ക് അനുവദിക്കപ്പെട്ടത്.

രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അടിമാലി സര്‍ക്കാര്‍ ആശുപത്രിക്കായി അനുവദിച്ച രക്തബാങ്കാണിപ്പോഴും ചുവപ്പുനാടയില്‍ തന്നെ കിടക്കുകയാണെന്ന് ആരോപണവും ഇതിനകം ശക്തമായിരിക്കുകയാണ്. വിഎം സുധീരന്‍ ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് അനുമതി നല്‍കിയ രക്തബാങ്കിനുള്ള കെട്ടിടം 1995 ഡിസംബര്‍ 22ന് അന്നത്തെ തൊഴില്‍ മന്ത്രിയായിരുന്നു ആര്യാടന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.

 hspitl

എന്നാല്‍ ബ്ലോക്ക് പഞ്ചായത്ത് ഭരണസമതി പണികഴിപ്പിച്ച കെട്ടിടമിപ്പോള്‍ ജീവനക്കാരുടെ ക്വോട്ടേഴ്സായി മാറിയിരിക്കുന്ന അവസ്ഥയാണ്.ആരോഗ്യ വകുപ്പിന്റെ നിബന്ധനകള്‍ക്ക് അനുസൃതമായല്ല കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളതെന്ന കാരണത്താലായിരുന്നു രക്തബാങ്കിന്റെ പ്രവര്‍ത്തനം അനിശ്ചിതത്വത്തിലായത്.

ഇതോടെ ആരോഗ്യവകുപ്പില്‍ നിന്നും ലഭിക്കേണ്ടുന്ന ഉപകരണങ്ങളും മറ്റ് യന്ത്രസാമഗ്രികളും അടിമാലിയില്‍ നിന്നും മറ്റ് ജില്ലകളിലേക്ക് മാറ്റപ്പെട്ടു.പിന്നീട് ഇതു സംബന്ധിച്ചുള്ള നടപടി ക്രമങ്ങള്‍ ചുവപ്പ് നാടയില്‍ കുരുങ്ങിയതോടെ പണിപൂര്‍ത്തീകരിച്ച കെട്ടിടം ജീവനക്കാരുടെ കോട്ടേഴ്സായി മാറി.ഹൈറേഞ്ചില്‍ റോഡപകടങ്ങള്‍ കൂടുതലായി നടക്കുന്ന ദേശിയപാത 49 നോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന പ്രധാന ആശുപത്രിയാണ് അടിമാലി സര്‍ക്കാര്‍ ആശുപത്രി.

ജില്ലയില്‍ ഏറ്റവും അധികം പ്രസവങ്ങള്‍ നടക്കുന്ന ഇടം കൂടിയാണ് ഈ പൊതു ആതുരാലയം.ദിവസവും രക്തം ആവശ്യമായി വരുന്ന സാഹചര്യത്തില്‍ വാട്സപ്പ് കൂട്ടായ്മയിലൂടെയുള്ള യുവാക്കളുടെ സഹായമാണ് രോഗികള്‍ക്ക് കൈതാങ്ങായി മാറുന്നത്.ക്രോസ് മാച്ചിംങ്ങിനുള്ള സൗകര്യം ഇല്ലാത്തതും രോഗികളെ വലക്കുന്നുണ്ട്.ഇത്തരം സാഹചര്യത്തില്‍ താലൂക്കാശുപത്രിക്കായി അനുവദിച്ച രക്തബാങ്കിന്റെ പ്രവര്‍ത്തനം സജ്ജമാക്കുന്നതിനുള്ള നടപടി ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്ന ആവശ്യമാണ് വിവിധ കോണുകളില്‍ നിന്നുയരുന്നത്.

English summary
adimali hospital building construction delayed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X