വിഎസിന് സെക്രട്ടറിയേറ്റിന് പുറത്ത് ഓഫീസ് അനുവദിക്കുന്നത് അനൗചിത്യം; നിലപാട് വ്യക്തമാക്കി സര്‍ക്കാര്‍
തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മിഷന്‍ വിഎസ് അച്യുതാനന്ദന്റെ ഓഫീസ് സെക്രട്ടേറിയറ്റിന് പുറത്ത് ഓഫീസ് അനുവദിക്കുന്നത് അനൗചിത്യമെന്ന് സര്‍ക്കാര്‍. ഐഎംജിിയില്‍ അനുവദിച്ചുകൊണ്ടുള്ള ചീഫ് സെക്രട്ടറിയുടെ തീരുമാനത്തിനെതിരെ വിഎസ് അതൃപ്തി പ്രകടിപ്പിച്ചതോടെയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
സെക്രട്ടേറിയറ്റ് അനക്‌സില്‍ വിഎസിന്റെ ഓഫീസ് അനുവദിക്കുന്നത് അനൗചിത്യമാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. മുന്‍ മുഖ്യമന്ത്രിയായതുകൊണ്ടാണ് അനക്‌സിലല്ലാതെ മെച്ചപ്പെട്ട മറ്റൊരിടത്ത് ഓഫിസ് നല്‍കിയത്. വിഎസിന്റെ സൗകര്യം കൂടി പരിഗമിച്ചാണ് ഇതെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. മന്ത്രിമാരുടേതിനു തുല്യമായ വീടും സൗകര്യങ്ങളും ഉടന്‍ നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

ഓഫീസ് അനുവദിച്ചതിലും ഔദ്യോഗിക വസതി അനുവദിക്കത്തിലും അമര്‍ഷം പ്രകടിപ്പിച്ച് വിഎസ് ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണം. ഔദ്യോഗിക വസതിയും ഓഫീസും അനുവദിക്കാത്തതുകൊണ്ടാണ് താന്‍ സഥാനമേല്‍ക്കാത്തതെന്ന സൂചന നേരത്തെ വിഎസ് നല്‍കിയിരുന്നു.
ഭരണപരിഷ്‌കാര കമ്മീഷന്റെ നിയമനവും സ്റ്റാഫുകളെ നിശ്ചയിക്കുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇതുവരെയും വിഎസുമായി ആലോചിച്ചിട്ടില്ലെന്നാണ് വിവരം. കമ്മിഷനെ സര്‍ക്കാര്‍ കാര്യങ്ങളൊന്നും അറിയിക്കുന്നില്ലെന്നായിരുന്നു വിഎസിന്റെ പരാതി. സെക്രട്ടേറിയറ്റിലോ അനക്‌സിലോ ഓഫിസ് അനുവദിക്കണമെന്നാണ് വിഎസ് ആവശ്യപ്പെട്ടിരുന്നത്. കൂടാതെ, കവടിയാര്‍ ഹൗസ് ഔദ്യോഗിക വസതിയായി നല്‍കണമെന്നും വിഎസ് ആവശ്യപ്പെട്ടിരുന്നു.
Read Also: വിഎസ് സെക്രട്ടേറിയറ്റിന് പുറത്ത്; നടപടിക്രമങ്ങളില്‍ വീഴ്ചയെന്നാരോപിച്ച് ചീഫ് സെക്രട്ടറിക്ക് കത്ത്...
തന്റെ സ്റ്റാഫിന്റെ അംഗബലവും മറ്റും സര്‍ക്കാര്‍ നിശ്ചയിക്കുന്നതിനു മുന്‍പ് തന്നോട് ആലോചിക്കാത്തതില്‍ വിഎസ് കടുത്ത അമര്‍ഷത്തിലാണ്. മന്ത്രിമാര്‍ക്ക് 25 പേരെ പഴ്‌സനല്‍ സ്റ്റാഫില്‍ നിയോഗിക്കാമെങ്കിലും കാബിനറ്റ് പദവിയുള്ള വിഎസിനു 15 പേരെയാണു നിശ്ചയിച്ചത്. അതില്‍ തന്നെ അദ്ദേഹം ആഗ്രഹിക്കുന്ന ചിലരെ നിയമിക്കുന്നതിലും പാര്‍ട്ടി ഉടക്കിട്ടിട്ടുണ്ട്.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications