കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അധ്യാപികയുടെ ഹര്‍ജി ട്രൈബ്യൂണല്‍ തള്ളി

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: മന്ത്രിയെ വിമര്‍ശിച്ചതിന്റെ പേരില്‍ സ്ഥലം മാറ്റിയ അധ്യാപികയുടെ ഹര്‍ജി അഡ്മിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ തള്ളി. സ്ഥലംമാറ്റ ഉത്തരവ് മരവിപ്പിക്കണം എന്ന ആവശ്യമാണ് ട്രൈബ്യൂണല്‍ നിരാകരിച്ചത്.

സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് കോട്ടണ്‍ ഹില്‍ സ്‌കൂളിലെ പ്രധാനാധ്യാപിക ഊര്‍മിള ദേവി ട്രൈബ്യൂണലിലെ സമീപിച്ചത്. തന്റെ വിശദീകരണം പോലും കേള്‍ക്കാതെയായിരുന്നു നടപടിയെന്ന് അധ്യാപിക ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

Coton Hill

എന്തായാലും അധ്യാപികക്കെതിരെ നടപടിയെടുത്ത സംഭവത്തില്‍ സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കാന്‍ ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ച പൊതുവിദ്യാഭ്യാസ ഡയറക്ടറോട് ഫയല്‍ ഹാജരാക്കണമെന്നും ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അര്‍ബുദ രോഗബാധിതയാണ് സ്ഥലംമാറ്റപ്പെട്ട പ്രധാനാധ്യാപിക. പ്രധാനാധ്യാപികയായി നിയമനം ലഭിച്ച് നാല്‍പത് ദിവസം മാത്രമേ ആയിട്ടുണ്ടായിരുന്നുള്ളൂ ഇവരെ സ്ഥലംമാറ്റുമ്പോള്‍. പട്ടികജാതി വിഭാഗത്തില്‍ പെട്ട അധ്യാപികക്കെതിരെ നടപടിയെടുത്തതിന് പിന്നില്‍ ജാതീയമായ വേര്‍തിരിവുണ്ടെന്നും ആക്ഷേപം ഉണ്ട്.

സംഭവത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും പ്രതികരിച്ചിട്ടുണ്ട്. തന്റെ ഭാഗം ന്യായീകരിച്ചുകൊണ്ട് മന്ത്രി അബ്ദുറബ്ബ് ഫേസ്ബുക്കില്‍ വിശദീകരണം നല്‍കി.

എന്തായാലും സ്ഥലംമാറ്റ വിവാദത്തില്‍ അബ്ദുറബ്ബിന് സ്വന്തം പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ ലഭിച്ചിട്ടുണ്ട്. മന്ത്രിയെ ഒറ്റപ്പെടുത്താനുള്ള നീക്കം അനുവദിക്കില്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് വ്യക്തമാക്കി.

English summary
Administrative Tribunal rejected teachers' plea to freeze transfer order.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X