അടൂര്‍ കേസ്: അമ്മയുടെ ഒത്താശയോടെ പീഡനം, പെണ്‍കുട്ടിയെ വിട്ടുകിട്ടിയത് പണം നല്‍കിയതിന് ശേഷം
അടൂര്‍ : പീഡനത്തിന് ഇരയായ പത്താം ക്ലാസ്സ് വിദ്യാര്‍ഥിയുടെ അമ്മ പ്രതികളുടെ കൈയ്യില്‍ നിന്നു പണം വാങ്ങിയാണ് കുട്ടിയെ വിട്ടു നല്‍കിയതെന്ന് ആരോപണം. പീഡന വിവരം പുറത്തു പറഞ്ഞാല്‍ കുടുംബത്തെ അടക്കം കൊന്നുകളയുമെന്ന് രണ്ടാമത്തെ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു.
എന്നാല്‍ കുട്ടിയുടെ അമ്മ പണം വാങ്ങിയെന്ന് പ്രതികളും പോലിസിനോട് സമ്മതിച്ചിരുന്നു. ഈ മൊഴി രേഖപ്പെടുത്താനോ കുട്ടിയുടെ അമ്മയ്ക്ക് പ്രതികളുമായുള്ള ബന്ധം അന്വേഷിക്കാനോ പോലിസ് തയാറായില്ലെന്ന് പീഡനത്തിനിരയായ രണ്ടാമത്തെ കുട്ടിയുടെ അമ്മ റിപ്പോര്‍ട്ടര്‍ ഓണ്‍ലൈനിനോട് പറഞ്ഞു.

പ്രതികളുമായി ബന്ധം
പെണ്‍കുട്ടിയുടെ അമ്മയ്ക്ക് പ്രതികളുമായി ബന്ധമുണ്ട്. നിരവധി തവണ ഇവര്‍ തങ്ങളുടെ കൈയ്യില്‍ നിന്നും പണം വാങ്ങിയിട്ടുണ്ടെന്ന് പ്രതികള്‍ പോലിസിനോട് പറഞ്ഞു.

പോലിസ് അന്വേഷിക്കുന്നില്ല
അമ്മയ്ക്ക് പ്രതികളുമായി ബന്ധമുണ്ടെന്ന കാര്യം പോലിസ് അന്വേഷിക്കുന്നില്ലെന്ന് പീഡനത്തിനിരയായ രണ്ടാമത്തെ പെണ്‍കുട്ടിയുടെ അമ്മ ആരോപിച്ചു.

പോലിസമായി അടുത്ത ബന്ധം
പീഡനത്തിനിരയായ കുട്ടിയുടെ അമ്മയ്ക്ക് പ്രതികളുമായി അടുപ്പമുണ്ട്. അതേസമയം പോലിസ് സ്‌റ്റേഷനിലും വലിയ സ്വാധീനമാണുള്ളതെന്നും രണ്ടാമത്തെ കുട്ടിയുടെ അമ്മ ആരോപിച്ചു.

ഭീഷണിപ്പെടുത്തി
പീഡന വിവരം വീട്ടില്‍ പറഞ്ഞാല്‍ കൊന്നുകളയുമെന്ന് കുട്ടിയെ ഇവര്‍ ഭീഷണിപ്പെടുത്തുകയായിരന്നു. പോലിസും പല നമ്പറുകളില്‍ നിന്ന് വിളിച്ച് ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ആരോപണമുണ്ട്.

ഹൈക്കോടതിയെ സമീപിക്കും
സ്ഥലം മാറ്റപ്പെട്ട ഡി വൈ എസ് പി ചുമതല ഒഴിയാതെ ഭീഷണിപ്പെടുത്തുകയാണെന്നും സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ടുക്കൊണ്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും ഇവരുടെ അഭിഭാഷകന്‍ പറഞ്ഞു.

കുട്ടിയെ വിട്ടു നല്‍കണം
കേസില്‍ കുട്ടിയെ വിട്ടു നല്‍കണം എന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരുന്നു. ഇത് വെള്ളാഴ്ച കോടതി പരിഗണിക്കും.












Click it and Unblock the Notifications