കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമങ്ങള്‍ ബിജെപിയുടെ കുഴലൂത്തുകാരായി... ക്ലച്ചുപിടിക്കാതെ സിപിഎം എന്ന് അഡ്വ ജയശങ്കര്‍

  • By Desk
Google Oneindia Malayalam News

ത്രിപുരയിലെ ചെങ്കോട്ട പെളിഞ്ഞത് ചെറുതായൊന്നുമല്ല സിപിഎം നേതൃത്വത്തെ അസ്വസ്ഥത പെടുത്തുന്നത്. 25 വര്‍ഷത്തെ ഭരണമാണ് സിപിഎമ്മിന് ത്രിപുരയില്‍ നഷ്ടമായത്. ഇതോടെ സിപിഎം ഭരിക്കുന്ന ഏക സംസ്ഥാനമായി കേരളം മാറി. ബിജെപിയെ നേരിടാന്‍ സിപിഎമ്മിനെ കൊണ്ട് ഒറ്റയ്ക്ക് സാധിക്കില്ലെന്നും കോണ്‍ഗ്രസുമായുള്ള സഹകരണത്തെ കുറിച്ച് ഇനിയെങ്കിലും ചിന്തിച്ചില്ലേങ്കില്‍ ഒരുപക്ഷേ സിപിഎം ചിത്രത്തില്‍ നിന്നേ തുടച്ചുമാറ്റപ്പെടും ​എന്നും നേതൃത്വം തന്നെ വ്യക്തമാക്കുന്നുണ്ട്.

ഇതിനിടയില്‍ ത്രിപുര ഫലത്തില്‍ വിലയിരുത്തലും ഓര്‍മ്മപ്പെടുത്തലുമായി അഡ്വ ജയശങ്കറിന്‍റെ ഫേസ്ബുക്ക് പോസ്റ്റെത്തി.കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കാം എന്ന ആശയം മണിക് സര്‍ക്കാരും സീതാറാം യെച്ചൂരിയും മുന്നോട്ടു വെച്ചുവെങ്കിലും ക്ലച്ചു പിടിച്ചില്ല. സിപിഎം കേന്ദ്രകമ്മറ്റി അതു തളളിക്കളഞ്ഞു. അങ്ങനെ മാര്‍ക്‌സിസ്റ്റ് ത്രിപുര ചരിത്രമായി എന്ന് ജയശങ്കര്‍ തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. പോസ്റ്റ് ഇങ്ങനെ

ജനവിധിയുടെ ആകെ തുക

ജനവിധിയുടെ ആകെ തുക

ത്രിപുരയിൽ ചെങ്കൊടി താഴുന്നു. മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ ബിജെപി മുന്നണി അധികാരത്തിലേറുകയാണ്. 25 കൊല്ലം തുടർച്ചയായി ഭരിച്ച പാർട്ടിയോട് ജനങ്ങൾക്കു സ്വാഭാവികമായും തോന്നുന്ന വിപരീത വികാരമാണ് ജനവിധിയുടെ ആകെത്തുക.

ഒന്നും ഏശിയില്ല

ഒന്നും ഏശിയില്ല

മണിക് സർക്കാരിന്‍റെ പ്രതിച്ഛായക്കോ സിപിഎമ്മിന്‍റെ സംഘടനാ സംവിധാനത്തിനോ ജനവികാരത്തെ ചെറുത്തുനിൽക്കാൻ കഴിഞ്ഞില്ല.

മാധ്യമങ്ങള്‍ കുഴലൂത്തുകാരായി

മാധ്യമങ്ങള്‍ കുഴലൂത്തുകാരായി

മറുവശത്ത് ബിജെപി, വിഘടനവാദികളായ ഐപിഎഫ്ടിയുമായി സഖ്യമുണ്ടാക്കി, കോൺഗ്രസ്, തൃണമൂൽ നേതാക്കളെയും മാർക്സിസ്റ്റ് വിമതരെയും മൊത്തമായി പാർട്ടിയിൽ ചേർത്തു. വികസന മുദ്രാവാക്യം ഉയർത്തി കാടിളക്കി പ്രചരണം നടത്തി, പണം പച്ചവെള്ളം പോലെ ഒഴുക്കി. മാധ്യമങ്ങൾ മൊത്തം ബിജെപിയുടെ കുഴലൂത്തുകാരായി.

ക്ലച്ചുപിടിച്ചില്ല

ക്ലച്ചുപിടിച്ചില്ല

കോൺഗ്രസുമായി ധാരണയുണ്ടാക്കാം എന്ന ആശയം മണിക് സർക്കാരും സീതാറാം യെച്ചൂരിയും മുന്നോട്ടു വെച്ചുവെങ്കിലും ക്ലച്ചു പിടിച്ചില്ല. സിപിഎം കേന്ദ്രകമ്മറ്റി അതു തളളിക്കളഞ്ഞു. അങ്ങനെ മാർക്സിസ്റ്റ് ത്രിപുര ചരിത്രമായി.

പാര്‍ട്ടി എന്ത് പാഠം പഠിക്കും

പാര്‍ട്ടി എന്ത് പാഠം പഠിക്കും

ഈ പരാജയത്തിൽ നിന്ന് പാർട്ടി എന്തു പാഠം പഠിക്കും? കോൺഗ്രസിനെയും ബിജെപിയെയും ഒന്നിച്ചെതിർക്കും എന്ന ശാഠ്യത്തിൽ ഉറച്ചു നിൽക്കുമോ അതോ പ്രായോഗിക സമീപനം സ്വീകരിക്കുമോ?

കാത്തിരിക്കുകയേ വഴിയുളളൂ

ഏപ്രിൽ 18മുതൽ 22വരെ ഹൈദരാബാദിൽ നടക്കുന്ന ഇരുപത്തിരണ്ടാം പാർട്ടി കോൺഗ്രസ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊളളും. അതുവരെ കാത്തിരിക്കുകയേ വഴിയുളളൂ.

സിപിഎമ്മിൽ ഉൾപ്പോര് തുടങ്ങി; കോൺഗ്രസ് തന്നെ രക്ഷ!!സിപിഎമ്മിൽ ഉൾപ്പോര് തുടങ്ങി; കോൺഗ്രസ് തന്നെ രക്ഷ!!

ത്രിപുരയിൽ കമ്മ്യൂണിസം തുടച്ചുനീക്കി ബി.ജെ.പി..... ഇടതിന്‍റെ തകർച്ചയിലേക്ക് നയിച്ച കാരണങ്ങളിവത്രിപുരയിൽ കമ്മ്യൂണിസം തുടച്ചുനീക്കി ബി.ജെ.പി..... ഇടതിന്‍റെ തകർച്ചയിലേക്ക് നയിച്ച കാരണങ്ങളിവ

ത്രിപുരയിൽ തോറ്റത് കൊണ്ട് സിപിഎം മണ്ണടിഞ്ഞ് പോയിട്ടില്ല! കൊടി മടക്കി വീട്ടിലിരിപ്പുമല്ലെന്ന് സ്വരാജ്ത്രിപുരയിൽ തോറ്റത് കൊണ്ട് സിപിഎം മണ്ണടിഞ്ഞ് പോയിട്ടില്ല! കൊടി മടക്കി വീട്ടിലിരിപ്പുമല്ലെന്ന് സ്വരാജ്

English summary
adv jayasankars post about thripura election results
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X