• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'നമ്മുടെ മലപ്പുറം സുൽത്താൻ അല്ലാതെ ആരേലും ചെയ്തിട്ടുണ്ടോ? നമ്പർ 1 കൊച്ചാപ്പ,നമ്പർ 1 കേരളം'

തിരുവനന്തപുരം; സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിഭാഗം മന്ത്രി കെടി ജലീലിനെ ചോദ്യം ചെയ്ത പിന്നാലെ മന്ത്രിക്കെതിരെ കടുത്ത പരിഹാസവുമായി അഡ്വ ജയശങ്കർ.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഇന്നുവരെ ഏതെങ്കിലും സംസ്ഥാനത്ത് ഏതെങ്കിലും ഒരു മന്ത്രി യുഎഇ കോൺസുലേറ്റ് വഴി വിശുദ്ധ ഖുർആൻ കൊണ്ടുവന്നു സ്വന്തം മണ്ഡലത്തിൽ വിതരണം ചെയ്തിട്ടുണ്ടോയെന്ന് ജയശങ്കർ പരിഹസിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.

'സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഇന്നുവരെ ഏതെങ്കിലും സംസ്ഥാനത്ത് ഏതെങ്കിലും ഒരു മന്ത്രി യുഎഇ കോൺസുലേറ്റ് വഴി വിശുദ്ധ ഖുർആൻ കൊണ്ടുവന്നു സ്വന്തം മണ്ഡലത്തിൽ വിതരണം ചെയ്തിട്ടുണ്ടോ, നമ്മുടെ മലപ്പുറം സുൽത്താനല്ലാതെ?

ഇന്ത്യാചരിത്രത്തിൽ ഏതെങ്കിലും ഒരു മന്ത്രിയെ എൻഫോഴ്സ്മെൻ്റ് ചോദ്യം ചെയ്തിട്ടുണ്ടോ, നമ്മുടെ കൊച്ചാപ്പയെയല്ലാതെ?

cmsvideo
  Bineesh Kodiyeri Is One Of The directors Of B capital | Oneindia Malayalam

  നമ്പർ വൺ കേരളം,നമ്പർ വൺ കൊച്ചാപ്പ' എന്നായിരുന്നു ജയശങ്കറിന്റെ കുറിപ്പ്.

  നയതന്ത്ര ചാനലുകള്‍ വഴി വന്ന പാക്കേജുകള്‍ സംബന്ധിച്ച് വെള്ളിയാഴ്ച രാവിലെയാണ് മന്ത്രി ജലീലിനെ ഇഡി ചോദ്യം ചെയ്തത്. പ്രാഥമിക ഘട്ടത്തിലുള്ള ചോദ്യം ചെയ്യലാണ് നടന്നിരിക്കുന്നത്. കൊച്ചിയിലെ ഓഫിസിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ. കോണ്‍സുല്‍ ജനറലുമായുളള ബന്ധവും പ്രതികളുമായി ഉളള പരിചയവും അടക്കമുളള വിവരങ്ങളാണ് മന്ത്രിയില്‍ നിന്ന് തേടിയത് എന്നാണ് വിവരം.

  അതേസമയം ഇഡിയുടെ നടപടിക്ക് പിന്നാലെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. ഒരു മന്ത്രിയെ ചോദ്യം ചെയ്യുന്നത് സംസ്ഥാന ചരിത്രത്തിലെ ആദ്യ സംഭവമാണ്. ധാർമ്മികത ഉണ്ടെങ്കിൽ മന്ത്രി രാജിക്ക് തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. രാജിയ്ക്കായി സമരം കടുപ്പിക്കാനാണ് യുഡിഎഫും ബിജെപിയും തിരുമാനിച്ചിരിക്കുന്നത്. എന്നാൽ ചോദ്യം ചെയ്തതിന്റെ പേരിൽ ജലീൽ രാജിവെയ്ക്കേണ്ടതില്ലെന്നാണ് സിപിഎം കേന്ദ്ര, സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. കുറ്റകാരനെന്ന് കോടതി വിധിക്കും വരെ രാജിയുടെ ആവശ്യമില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രപിള്ള പറഞ്ഞു. ഇന്നത്തെ പിബി യോഗം ഇത് സംബന്ധിച്ച കാര്യം ചർച്ച ചെയ്യും.

  കൊവിഡ് വാക്സിന്‍ പരീക്ഷണത്തിന് ആളുകളെ തിരഞ്ഞെടുക്കുന്നത് നിര്‍ത്തി സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

  പുതിയ തന്ത്രങ്ങള്‍..!! വീണ്ടും ഇറങ്ങി അജിത് ഡോവല്‍: അതിര്‍ത്തി സംഘര്‍ഷത്തില്‍ ഉന്നതതല യോഗം വിളിച്ചു

  കേരളത്തിൽ കൊവിഡ് കുതിക്കുന്നു; വില്ലനായത് വൈറസിന്റെ ജനിതക ഘടനയിലെ രണ്ട് മാറ്റങ്ങള്‍, ഇനി ചെയ്യേണ്ടത്

  English summary
  Advocate jayasankar mocks KT jaleel over questioning by ED
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X