Get Updates
Get notified of breaking news, exclusive insights, and must-see stories!

മറ്റെന്ത് കുറഞ്ഞെന്ന് പറഞ്ഞാലും സര്‍ക്കാരിന് കരുണയില്ലെന്ന് ആരും പറയില്ലെന്ന് ജയശങ്കര്‍

കണ്ണൂര്‍ , കരുണ മെഡിക്കല്‍ കോളേജുകളിലെ നിയമവിരുദ്ധ മെഡിക്കല്‍ പ്രവേശനങ്ങള്‍ ക്രമപ്പെടുത്താന്‍ നിയമസഭ ബില്ല് പാസാക്കിയതില്‍ വിമര്‍ശനവുമായി അഡ്വ ജയശങ്കര്‍, പ്രതിപക്ഷത്തിന്റെ പിന്തുണയോട് കൂടിയാണ് രണ്ട് മെഡിക്കൽ കോളേജുകളിലെ വിദ്യാർത്ഥി പ്രവേശനം സാധുവാക്കുന്ന ബിൽ നിയമസഭ പാസാക്കിയത്.കേരള സർക്കാരിനും നിയമസഭയ്ക്കും മറ്റെന്തു കുറവുണ്ടെന്നു പറഞ്ഞാലും, കരുണയില്ല എന്ന് ആരും പറയില്ല എന്ന പരിഹാസത്തോടെ തന്‍റെ ഫേസ്ബുക്കിലൂടെയാണ് ജയശങ്കര്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. പേസ്റ്റ് വായിക്കാം

jayasankar

അന്നത്തിനും പഞ്ഞമില്ല
സ്വർണത്തിനും പഞ്ഞമില്ല
മണ്ണിതിൽ കരുണയ്ക്കാണു പഞ്ഞം.. (പി ഭാസ്‌കരൻ എഴുതിയ പഴയൊരു സിനിമാ ഗാനം)

കേരള സർക്കാരിനും നിയമസഭയ്ക്കും മറ്റെന്തു കുറവുണ്ടെന്നു പറഞ്ഞാലും, കരുണയില്ല എന്ന് ആരും പറയില്ല. കണ്ണൂർ അഞ്ചരക്കണ്ടി കരുണാ മെഡിക്കൽ കോളേജിനെയും വിദ്യാർത്ഥികളെയും കരകയറ്റാൻ കാരുണ്യപൂർവം പാസാക്കിയ നിയമം തന്നെ ഉത്തമ ദൃഷ്ടാന്തം.ഇതേ വിഷയത്തിൽ നേരത്തെ പുറപ്പെടുവിച്ച ഓർഡിനൻസ് സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. ഇക്കഴിഞ്ഞ ദിവസം കോടതി സർക്കാരിനെ കഠിനമായി വിമർശിച്ചതുമാണ്. അതൊന്നും വകവെക്കാതെയാണ് ആരോഗ്യ മന്ത്രി നിയമസഭയിൽ ബില്ല് അവതരിപ്പിച്ചത്.

ഇടതുപക്ഷ സർക്കാരിൻ്റെ ജനക്ഷേമ നടപടികളെ മൊത്തമായി എതിർക്കുന്നവരാണ് പ്രതിപക്ഷ അംഗങ്ങൾ. ഇത്തവണ അതുണ്ടായില്ല. കോൺഗ്രസും ലീഗും ബിജെപിയും കേരള കോൺഗ്രസ് മാണിഗ്രൂപ്പും പിസി ജോർജും വരെ ബില്ലിനെ അനുകൂലിച്ചു. വിടി ബലറാം ചില തടസവാദങ്ങൾ ഉന്നയിച്ചു എങ്കിലും രമേശ്ജി കണ്ണുരുട്ടിയപ്പോൾ അടങ്ങി. അങ്ങനെ കാരുണ്യ സഹായ ബില്ല് സർവ്വസമ്മതമായി പാസായി.

എംഎൽഎമാരുടെ ശമ്പളവും അലവൻസുകളും വർദ്ധിപ്പിക്കുന്ന കാര്യത്തിൽ മാത്രമേ ഇത്രയും ഐക്യം ഭരണ പ്രതിപക്ഷ കക്ഷികൾ പ്രകടിപ്പിക്കാറുളളൂ.യുഡിഎഫ് സർക്കാരാണ് ഇതുപോലെ കാരുണ്യം കാണിച്ചതെങ്കിൽ കേരളം കത്തുമായിരുന്നു എന്നു കരുതുന്നവരുണ്ട്. അതിൽ കുറച്ചു കാര്യവുമുണ്ട്. ഏതായാലും ഇപ്പോൾ എൽഡിഎഫ് ഭരണമാണ്. കാരുണ്യ വാരിധികളാണ് മുഖ്യനും ആരോഗ്യ മന്ത്രിണിയും. നല്ലകാര്യം.കേരള സർക്കാരിനെയും നിയമസഭയെയും പടച്ചതമ്പുരാൻ അനുഗ്രഹിക്കും. സുപ്രീം കോടതി ജഡ്ജിമാർക്കും സദ്ബുദ്ധി തോന്നിക്കട്ടെ ജയശങ്കരര്‍ കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+