കൊച്ചി മെട്രോയില്‍ പിണറായി സര്‍ക്കാര്‍ ചെയ്തത് പെയിന്റിങ്ങും പൂച്ചെടി നടലും മാത്രം!! അത് കലക്കി !!

  • By: Anamika
Subscribe to Oneindia Malayalam

കോഴിക്കോട്: അതിവേഗത്തിലും അന്താരാഷ്ട്ര നിലവാരത്തിലും പൂര്‍ത്തിയായ കൊച്ചി മെട്രോ കേരളം രാജ്യത്തിന് മുന്നില്‍ സമര്‍പ്പിക്കുന്നത് ഏറെ അഭിമാനത്തോടെയാണ്. അതേസമയം കൊച്ചി മെട്രോയുടെ പിതൃത്വം ഏറ്റെടുക്കാനുള്ള ശ്രമം സിപിഎമ്മും കോണ്‍ഗ്രസ്സും എന്തിന് ബിജെപി പോലും ആഞ്ഞ് പിടിച്ച് നടത്തുന്നുമുണ്ട്. കൊച്ചി മെട്രോ യാഥാര്‍ത്ഥ്യമാക്കിയത് കുമ്മനമാണ് എന്നുപോലും സംഘികള്‍ അടിച്ച് വിടുന്നുമുണ്ട്. പോയാലൊരു വാക്ക്, കിട്ടിയാല്‍ നാല് വോട്ട്. അത്ര തന്നെ. പക്ഷേ കൊച്ചി മെട്രോ യാഥാര്‍ത്ഥ്യമായതിന്റെ യഥാര്‍ത്ഥ അവകാശി ആരാണ് ? അത് അഡ്വ.ജയശങ്കര്‍ പറഞ്ഞ് തരും.

നടിയുടെ അഴുകിയ മൃതദേഹം...!! താരം കൊല്ലപ്പെട്ടതിന് പിന്നിൽ...!! ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്..!!

വൻ ട്വിസ്റ്റ്..!! ഇ ശ്രീധരനെ ഒഴിവാക്കിയത് പ്രധാനമന്ത്രി നേരിട്ട് ഇടപെട്ട്...!! കാരണം ഇതാണ്..!!

അവകാശി ഉമ്മൻചാണ്ടി

അവകാശി ഉമ്മൻചാണ്ടി

കൊച്ചി മെട്രോയുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ 4 വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയായത്. അതായത് രാജ്യത്തെ മറ്റേത് മെട്രോ നിര്‍മ്മാണത്തേക്കാളും വേഗത്തില്‍. മെട്രോയുടെ പണി തുടങ്ങിയതും പൂര്‍ത്തീകരിച്ചതും ഉമ്മന്‍ചാണ്ടി ഭരണത്തിന്‍കീഴിലാണെന്ന് അഡ്വക്കേറ്റ് ജയശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ഓര്‍മ്മപ്പെടുത്തുന്നു.

സദ്യയ്ക്ക് പോലും ക്ഷണമില്ല

സദ്യയ്ക്ക് പോലും ക്ഷണമില്ല

പക്ഷേ മെട്രോയുടെ ഉദ്ഘാടനത്തിന് ഉമ്മന്‍ചാണ്ടിക്ക് ക്ഷണമില്ല. കാരണം അദ്ദേഹമിപ്പോള്‍ അധികാര സ്ഥാനത്തല്ല. പ്രതിപക്ഷ നേതാവുമല്ല. രമേശ് ചെന്നിത്തലയ്ക്ക് വേദിയില്‍ ഇടം കൊടുത്ത സംഘാടകര്‍ ഉമ്മച്ചനെ സര്‍വ്വാണി സദ്യയ്ക്ക് കൂടി ക്ഷണിച്ചതുമില്ലെന്ന് ജയശങ്കര്‍ പരിഹസിക്കുന്നു.

പിതൃത്വത്തിന് തർക്കം

പിതൃത്വത്തിന് തർക്കം

കൊച്ചി മെട്രോയുടെ പിതൃത്വം സിപിഎമ്മും ബിജെപിയും അവകാശപ്പെടുന്നതിനേയും ജയശങ്കര്‍ പരിഹസിക്കുന്നു. മെട്രോയുടെ ആലോചന തുടങ്ങിയത് ഇകെ നായനാരാണ്, പ്ലാന്‍ വരപ്പിച്ചത് അച്യുതാനന്ദനാണ് എന്നൊക്കെ ന്യായീകരണത്തൊഴിലാളികള്‍ പറയുന്നുണ്ട്. മോദിയുടെ കേമത്തമാണെന്ന് ബിജെപിക്കാരും ഫ്‌ളക്‌സ് വെച്ചിരിക്കുന്നു.

പിണറായിക്ക് ട്രോൾ

പിണറായിക്ക് ട്രോൾ

പിണറായി സര്‍ക്കാരിന്റെ കാലത്ത് നടന്നത് പെയിന്റിംഗും പൂച്ചെടി വെച്ചുപിടിപ്പിക്കലുമാണെന്നും ജയശങ്കര്‍ പരിഹസിക്കുന്നു. ഉമ്മന്‍ചാണ്ടിയെ ക്ഷണിച്ചില്ലെന്ന് കരുതി ഉദ്ഘാടനച്ചടങ്ങ് അലങ്കോലമാക്കാനൊന്നും കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നില്ലത്രേ.

ടിക്കറ്റെടുത്ത് യാത്ര

ടിക്കറ്റെടുത്ത് യാത്ര

ജൂണ്‍ 20ന് കുഞ്ഞൂഞ്ഞും കൂട്ടരും ആലുവായില്‍ നിന്നും പാലാരിവട്ടം വരെ മെട്രോയില്‍ ടിക്കറ്റെടുത്ത് യാത്ര ചെയ്യാനാണത്രേ തീരുമാനം. കെപിസിസി പ്രസിഡണ്ട് എംഎം ഹസ്സനും മുന്‍ ഗതാഗത മന്ത്രി ആര്യാടന്‍ മുഹദും യാത്രയില്‍ ഉമ്മന്‍ചാണ്ടിക്കൊപ്പമുണ്ടാകുമെന്നും ജയശങ്കര്‍ പറയുന്നു.

പ്രതിഷേധവും വരുമാനവും

പ്രതിഷേധവും വരുമാനവും

ഉമ്മന്‍ചാണ്ടിയെ നൈസായ്ട്ട് ഒഴിവാക്കിയതിന് എതിരെയുള്ള കോണ്‍ഗ്രസിന്റെ പ്രതിഷേധമായി ടിക്കറ്റ് എടുത്ത് ജനകീയ യാത്ര നടത്താനുള്ള തീരുമാനത്തെ ജയശങ്കര്‍ പ്രകീര്‍ത്തിക്കുന്നുമുണ്ട്. പ്രതിഷേധവും നടക്കും ഒപ്പം മെട്രോയ്ക്ക് വരുമാനവും ഉണ്ടാവുമെന്ന്.

ഫേസ്ബുക്ക് പോസ്റ്റ്

അഡ്വക്കേറ്റ് ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

English summary
Advocate Jayashankar's facebook post mocking Pinarayi Government in Kochi Metro controversy
Please Wait while comments are loading...