കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജീവനക്കാര്‍ ഉറച്ചുനിന്നു; ഒടുവില്‍ ആ 4 ആവശ്യങ്ങളും ബൈജു അംഗീകരിച്ചു....ഒടുവില്‍ വിജയം

Google Oneindia Malayalam News

ബൈജൂസ് തിരുവനന്തപുരത്തെ സെന്ററിലെ ജീവനക്കാരെ പിരിച്ചുവിടില്ലെന്ന് ഉറപ്പുപറഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു ബൈജു രവീന്ദ്രന്‍ ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ വേരുകള്‍ കേരളത്തിലാണെന്ന് ബൈജു പറഞ്ഞിരുന്നു. കുറച്ചുദിവസങ്ങളായി ബൈജൂസ് കേരളത്തിലെ പ്രവര്‍ത്തനം നിര്‍ത്തി ജീിവനക്കാരെ പറഞ്ഞുവിടുകയാണെന്ന വാര്‍ത്തകള്‍ വന്നിരുന്നു.

ഇതിന് പിന്നാലെ ഒരു വിഭാഗം പരാതിയുമായി സര്‍ക്കാരിനെ സമീപിക്കുകയും ചെയ്തിരുന്നു. ബൈജൂസ് മാനേജ്‌മെന്റും ടെക്നോപാര്‍ക്ക് ജീവനക്കാരുടെ വെല്‍ഫെയര്‍ ഓര്‍ഗനൈസേഷനായ പ്രതിധ്വനിയും കേരള ലേബര്‍ കമ്മീഷണര്‍ കെ വാസുകിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടന്നിരുന്നു. ഇതില്‍ ചില ധാരണകള്‍ ഉണ്ടായിട്ടുണ്ട്. ജീവനക്കാരുടെ ഏതൊക്കെ ആവശ്യങ്ങളാണ് ബൈജുസ് സമമ്തിച്ചതെന്ന് വിശദമായി അറിയാം

1

നാല് പ്രധാനപ്പെട്ട ആവശ്യങ്ങള്‍ ബൈജൂസ് സമ്മതിച്ചിട്ടുണ്ട്. സ്റ്റാര്‍ട്ടപ്പിന്റെ മീഡിയ ഡെവലപ്മെന്റ് സെന്റര്‍ തിരുവനന്തപുരത്തെ ടെക്നോപാര്‍ക്ക് ഓഫീസില്‍ നിന്ന് പ്രവര്‍ത്തനം തുടരും എന്നതാണ് അവയില്‍ ആദ്യത്തേത്. 2022 സെപ്തംബര്‍ വരെയുള്ള നിലവിലെ സ്ഥിതി തുടരുമെന്ന് കമ്പനി സമ്മതിച്ചു. ഓഫീസിലെ 170 ജീവനക്കാരില്‍ 70 പേരും രാജിവെക്കാനുള്ള മാനേജ്മെന്റിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഒക്ടോബറില്‍ നോട്ടീസ് നല്‍കിയിരുന്നു. കഴിഞ്ഞ മാസം രാജിവെക്കാന്‍ നിര്‍ബന്ധിതരായ ജീവനക്കാരെ തിരിച്ചെടുക്കാന്‍ ബൈജൂസ് സമ്മതിച്ചു.

ബഹിരാകാശത്ത് നിന്ന് ഒരു 'എ' പടം?; ആഗ്രഹം വെളിപ്പെടുത്തി ജോണി സിന്‍സ്; പക്ഷേ മസ്‌ക് കനിയണംബഹിരാകാശത്ത് നിന്ന് ഒരു 'എ' പടം?; ആഗ്രഹം വെളിപ്പെടുത്തി ജോണി സിന്‍സ്; പക്ഷേ മസ്‌ക് കനിയണം

2

'നവംബര്‍ 2 ഓഫീസിലെ ഞങ്ങളുടെ അവസാന ദിവസമാകുമെന്ന് ഞങ്ങള്‍ കരുതിയിരുന്നു. ഇപ്പോള്‍ അവര്‍ പഴയപടിയാക്കി, നമുക്ക് തുടരാം. ഒക്ടോബറിലെ ശമ്പളം ചൊവ്വാഴ്ച കിട്ടി. രാജിവയ്ക്കാന്‍ നിര്‍ബന്ധിതരായ എല്ലാ ജീവനക്കാരെയും തിരികെ വിളിക്കുമെന്ന് അവര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, ഇതുമായി ബന്ധപ്പെട്ട് ഞങ്ങള്‍ക്ക് ഇതുവരെ ഔദ്യോഗിക ഇമെയിലുകളൊന്നും ലഭിച്ചിട്ടില്ല. ഞങ്ങള്‍ അത് ആവശ്യപ്പെട്ടിട്ടുണ്ട്, അത് ഉടന്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു,'' ജീവനക്കാരിലൊരാള്‍ ദ ന്യൂസ് മിനുട്ടിനോട് പറഞ്ഞു.
'നവംബര്‍ 2 ഓഫീസിലെ ഞങ്ങളുടെ അവസാന ദിവസമാകുമെന്ന് ഞങ്ങള്‍ കരുതിയിരുന്നു. ഇപ്പോള്‍ അവര്‍ പഴയപടിയാക്കി, നമുക്ക് തുടരാം. ഒക്ടോബറിലെ ശമ്പളം ചൊവ്വാഴ്ച കിട്ടി. രാജിവയ്ക്കാന്‍ നിര്‍ബന്ധിതരായ എല്ലാ ജീവനക്കാരെയും തിരികെ വിളിക്കുമെന്ന് അവര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, ഇതുമായി ബന്ധപ്പെട്ട് ഞങ്ങള്‍ക്ക് ഇതുവരെ ഔദ്യോഗിക ഇമെയിലുകളൊന്നും ലഭിച്ചിട്ടില്ല. ഞങ്ങള്‍ അത് ആവശ്യപ്പെട്ടിട്ടുണ്ട്, അത് ഉടന്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു,'' ജീവനക്കാരിലൊരാള്‍ ദ ന്യൂസ് മിനുട്ടിനോട് പറഞ്ഞു.

3

ജീവനക്കാരോട് പ്രതികാര നടപടിയോ പ്രതികാര പെരുമാറ്റമോ ഉണ്ടാകില്ലെന്ന ആവശ്യവും കമ്പനി അംഗീകരിച്ചു. കഴിഞ്ഞ ഒരു മാസമായി പ്രശ്‌നങ്ങള്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നു. രാജി ആവശ്യപ്പെട്ട് മാനേജ്മെന്റുമായി സമ്മര്‍ദം ഉയര്‍ന്നതോടെ ജീവനക്കാരുടെ പ്രതിനിധികള്‍ ഒക്ടോബര്‍ 25ന് തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സംഭവം മാധ്യമശ്രദ്ധ നേടിയിരുന്നു. ഇതോടെ ബൈജൂസിന് സമ്മര്‍ദ്ദവും ഏറി. ഇതിന് പിന്നാലെയാണ് ചര്‍ച്ച നടക്കുന്നത്.

വ്യാജന്‍ കടന്നുകൂടിയോ?; പൂജ ബംബര്‍ വില്‍ക്കാന്‍ മടിച്ച് വില്‍പനക്കാര്‍വ്യാജന്‍ കടന്നുകൂടിയോ?; പൂജ ബംബര്‍ വില്‍ക്കാന്‍ മടിച്ച് വില്‍പനക്കാര്‍

5

ഒടുവില്‍, യോഗത്തില്‍ എടുത്ത തീരുമാനങ്ങളെക്കുറിച്ച് എല്ലാ ജീവനക്കാര്‍ക്കും ഔദ്യോഗിക ആശയവിനിമയം അയക്കാനും ബൈജൂസ് സമ്മതിച്ചു. കഴിഞ്ഞ മാസം ഓഫീസ് അടച്ചുപൂട്ടുന്ന പ്രക്രിയയില്‍, കമ്പനി മാനേജ്മെന്റില്‍ നിന്ന് ഔദ്യോഗികം ആയി ആശയവിനിമയം നടത്തിയിരുന്നില്ല...

English summary
After discussion Byju's accepted 4 important demands of the employees and agreed to take back them, here are the details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X