കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹേഷ് ചന്ദ്രന് പിറകേ ഹര്‍ഷനും മാതൃഭൂമിയില്‍ നിന്ന് രാജിവച്ചു; സംഘപരിവാരം മാതൃഭൂമിയെ കൈയ്യടക്കുന്നോ?

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: ഒരാഴ്ച മുമ്പാണ് മാതൃഭൂമി ന്യൂസ് തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്ന മഹേഷ് ചന്ദ്രന്‍ രാജിവച്ചത്. കൃത്യമായി പറഞ്ഞാല്‍ മാര്‍ച്ച് എട്ടിന്. ഫേസ്ബുക്ക് പോസ്റ്റിലൂടെ മഹേഷ് അക്കാര്യം പുറംലോകത്തെ അറിയിക്കുകയും ചെയ്തു.

ഇപ്പോഴിതാ ടിഎം ഹര്‍ഷന്‍കൂടി മാതൃഭൂമി ന്യൂസില്‍ നിന്ന് രാജിവച്ചിരിക്കുന്നത്. സൂപ്പര്‍ പ്രൈം ടൈം അവതരാകനായിരുന്ന ഹര്‍ഷനെ ഇനി മീഡിയ വണില്‍ കാണാം. മഹേഷ് ചന്ദ്രന്‍ ദേവസ്വം, ടൂറിസം, സഹകരണവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്സ് സെക്രട്ടറിയായി ചുമതലയേറ്റുകഴിഞ്ഞു.

മഹേഷിന്റേയും ഹര്‍ഷന്റേയും രാജി ഒരു സാധാരണ ചാനല്‍വാര്‍ത്തയെന്ന് പറഞ്ഞ് അവസാനിപ്പിക്കാന്‍ പറ്റില്ല. നിലപാടുകളുള്ള രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ നിലപാടിന്റെ പേരില്‍ തന്നെ പുറത്തിറങ്ങുന്നത് ഗൗരവപ്പെട്ട സംഗതിയാണ്. പ്രത്യേകിച്ചും സ്വാതന്ത്ര്യസമരകാലത്തിന്റെ ചരിത്രം എപ്പോഴും ആവര്‍ത്തിച്ച് പറയുന്ന ഒരു സ്ഥാപനത്തില്‍ നിന്ന്....

മഹേഷ് ചന്ദ്രന്‍

ഇന്ത്യാവിഷന്‍, ഏഷ്യാനെറ്റ് ന്യൂസ്, മനോരമ ന്യൂസ് എന്നിവയില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചതിന് ശേഷം ആണ് മഹേഷ് ചന്ദ്രന്‍ മാതൃഭൂമി ന്യൂസില്‍ എത്തുന്നത്. ചാനലിന്റെ തുടക്കം മുതല്‍ തിരുവനന്തപുരം ബ്യൂറോ ചീഫിന്റെ ചുമതല വഹിച്ചിരുന്നത് മഹേഷ് ചന്ദ്രന്‍ ആയിരുന്നു.

ഒടുവില്‍ പഴയ ലാവണത്തിലേക്ക്

വിദ്യാഭ്യാസ കാലം മുതലേ ഇടത് രാഷ്ട്രീയത്തിനൊപ്പമായിരുന്ന മഹേഷ് ചന്ദ്രന്‍ ഇനി മുതല്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്സ് സെക്രട്ടറിയാണ്. മാധ്യമ പ്രവര്‍ത്തകനായിരിക്കുമ്പോഴും സിപിഎം പാര്‍ട്ടി അംഗം കൂടി ആയിരുന്നു മഹേഷ് ചന്ദ്രന്‍.

ടിഎം ഹര്‍ഷന്‍

കൈരളി ടിവിയിലൂടെ, ഏഷ്യാനെറ്റ് ന്യൂസിലൂടെ മാതൃഭൂമി ന്യൂസില്‍ എത്തിയ ആളാണ് ടിഎം ഹര്‍ഷന്‍. കേരളത്തിലെ മികച്ച വാര്‍ത്താ അവതാരകരുടെ പട്ടികയില്‍ മുന്‍ നിരയില്‍ തന്നെ ഉള്ള ആളാണ് ഹര്‍ഷന്‍.

നിലപാടുകള്‍ പറയുന്നവര്‍

മഹേഷ് ചന്ദ്രന്‍ ആയാലും ടിഎം ഹര്‍ഷന്‍ ആയാലും തങ്ങളുടെ സ്വകാര്യ, പൊതു ഇടങ്ങളില്‍ കൃത്യമായ രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കുന്നവരാണ്. സോഷ്യല്‍ മീഡിയയില്‍ ആ നിലപാടുകള്‍ പരസ്യമാക്കാനും ഇവര്‍ ഭയപ്പെട്ടിരുന്നില്ല.

ജോലിയില്‍ രാഷ്ട്രീയമില്ല

വ്യക്തിപരമായ നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കുന്നതില്‍ വിട്ടുവീഴ്ച ചെയ്യാത്തവരെങ്കിലും ജോലിയുടെ കാര്യത്തില്‍ ഒരു രാഷ്ട്രീയ ചായ് വും പ്രകടമാക്കാത്ത മാധ്യമ പ്രവര്‍ത്തകര്‍ എന്ന പേര് നേടിയവരാണ് രണ്ട് പേരും.

 മാതൃഭൂമി ന്യൂസില്‍ നിന്ന് രാജിവയ്ക്കുമ്പോള്‍

സ്വാതന്ത്ര്യ സമരത്തിന്റെ പാരമ്പര്യം പേറുന്ന മാതൃഭൂമി കുടുംബത്തില്‍ നിന്ന് തന്നെയാണ് മാതൃഭൂമി ന്യൂസ് ചാനലും രൂപം കൊള്ളുന്നത്. ആ ചാനലിന്റെ തുടക്കം മുതല്‍, അതിനെ ഇന്നത്തെ അവസ്ഥയിലേക്ക് രൂപപ്പെടുത്തി എടുക്കുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ചിരുന്നവരാണ് ഹര്‍ഷനും മഹേഷ് ചന്ദ്രനും. അതുകൊണ്ട് തന്നെയാണ് ഇരുവരുടേയും രാജിവാര്‍ത്ത നിര്‍ണായകമാകുന്നത്.

രാഷ്ട്രീയം പറയുമ്പോള്‍ സംഭവിക്കുന്നത്

മാധ്യമ പ്രവര്‍ത്തകര്‍ക്ക് വ്യക്തി ജീവിതത്തില്‍ രാഷ്ട്രീയം പാടില്ലെന്ന് ആര്‍ക്കെങ്കിലും പറയാനാകുമോ? എന്നാല്‍ മാതൃഭൂമിയിലെ സാചഹര്യങ്ങള്‍ മാറിമറിഞ്ഞപ്പോള്‍ മാധ്യമ പ്രവര്‍ത്തകരുടെ വ്യക്തിപരമായ രാഷ്ട്രീയം പോലും ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യങ്ങള്‍ ഉണ്ടായി എന്നാണ് സൂചനകള്‍.

സംഘപരിപാരം കീഴടക്കുന്നോ?

ചാനലില്‍ അതിവേഗത്തില്‍ സംഘപരിവാര സ്വധീനം വര്‍ദ്ധിക്കുന്നതായും ചില ആരോപണങ്ങളുണ്ട്. ഒരു വിഭാഗം ഈ നിലപാടുമായി ശക്തരായിക്കൊണ്ടിരിക്കുകയാണ് എന്നാണ് സൂചനകള്‍. ഹര്‍ഷന്റേയും മഹേഷ് ചന്ദ്രന്റേയും രാജിക്ക് പിന്നില്‍ ഇത്തരം ചില കാരണങ്ങളുണ്ടെന്നും സൂചനയുണ്ട്.

ചാനല്‍ ഉടമകളോ അതോ മറ്റ് ചിലരോ?

ചാനല്‍ ഉടമകളുടെ രാഷ്ട്രീയത്തിനപ്പുറത്തേക്ക് മറ്റ് ചില ശക്തി കേന്ദ്രങ്ങളാണ് ഇത്തരം രാഷ്ട്രീയ നിലപാടുകള്‍ തിരുകിക്കയറ്റുന്നത് എന്നും ആക്ഷേപം ഉയരുന്നുണ്ട്. ചാനലിന്റെ നിലപാടുകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ചകള്‍ക്കും വഴിവച്ചിരുന്നു.

സിപിഎം വിരുദ്ധതയുടെ കാര്യത്തില്‍

അന്ധമായ സിപിഎം വിരുദ്ധതയാണ് ചാനലിലെ ഒരു വിഭാഗം വച്ചുപുലര്‍ത്തുന്നത് എന്ന ആക്ഷേപവും ഏറെ നാളായി ഉയരുന്നുണ്ട്. ചില വാര്‍ത്തകളുടെ കാര്യത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ തന്നെ പരസ്യമായി രംഗത്ത് വന്ന സാഹചര്യവും അടുത്തിടെ ഉണ്ടായിരുന്നു.

തുടരാകാനാത്ത സാഹചര്യം?

ഇപ്പോഴത്തെ സ്ഥിതിഗതികളില്‍ തുടരാനാകാത്ത സാഹചര്യമാണ് ഉള്ളത് എന്ന് പല മാധ്യമ പ്രവര്‍ത്തകരും കരുതുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. മഹേഷ് ചന്ദ്രന്റേയും ഹര്‍ഷന്റേയും രാജികളും അതിന് ഉദാഹരണമാണ് എന്നാണ് സൂചന.

കൂടുതല്‍ പേര്‍

കാര്യങ്ങള്‍ ഈ നിലയ്ക്കാണ് മുന്നോട്ട് പോകുന്നതെങ്കില്‍ ചാനലില്‍ നിന്ന് കൂടുതല്‍ കൊഴിഞ്ഞുപോക്കുണ്ടായേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. തിരുത്തല്‍ ശക്തികള്‍ ഇല്ലാതാകുന്നതോടെ പലരും പിന്തിരിഞ്ഞേക്കും എന്നും സൂചനകളുണ്ട്.

തിരുകിക്കയറ്റല്‍

തത്പര വാര്‍ത്തകള്‍ക്കായി ചില മാധ്യമ പ്രവര്‍ത്തകരെ ചാനലില്‍ തിരുകിക്കയറ്റിയതായും ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിപ്പോള്‍ വലിയ ആഭ്യന്തര തര്‍ക്കങ്ങളിലേക്കും നയിച്ചുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഹര്‍ഷന്‍ ഇനി മീഡിയ വണില്‍

മാതൃഭൂമി ന്യൂസില്‍ നിന്ന് രാജിവച്ച ടിഎം ഹര്‍ഷന്‍ ഇനി മീഡിയ വണിലായിരിക്കും പ്രവര്‍ത്തിക്കുക. മീഡിയ വണിന്റെ ന്യൂ മീഡിയ വിഭാഗം തലവനായിട്ടാണ് ഹര്‍ഷന്‍ എത്തുക. എന്നാല്‍ വാര്‍ത്ത അവതാരകന്റെ വേഷം പൂര്‍ണമായും ഉപേക്ഷിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

മാധ്യമങ്ങളില്‍ സംഘപരിവാര്‍ അജണ്ട

കേരളത്തലെ പല ദൃശ്യമാധ്യമങ്ങളും സംഘപരിവാര്‍ അജണ്ട നടപ്പാക്കുന്നതായി ആക്ഷേപം ഉയര്‍ന്നിട്ട് അധിക കാലം ആയിട്ടില്ല. ഏഷ്യാനെറ്റ് ന്യൂസ് ചെയര്‍മാര്‍ രാജീവ് ചന്ദ്രശേഖര്‍ എന്‍ഡിഎ കേരളഘടകം വൈസ് ചെയര്‍മാന്‍ ആയി സ്ഥാനമേറ്റെടുത്തത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. അതിന് ശേഷം ഇപ്പോള്‍ മാതൃഭൂമി ന്യൂസിനെ കുറിച്ചും സമാനമായ ആരോപണങ്ങള്‍ ഉയരുന്നത് ഗൗരവം അര്‍ഹിക്കുന്ന കാര്യമാണ്.

English summary
After Mahesh Chandran, TM Harshan also resigned from Mathrubhumi News. Some allege that Sangh Parivar agenda is getting its clutches in the News Channel.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X