Get Updates
Get notified of breaking news, exclusive insights, and must-see stories!

ലൗ ജിഹാദും നാർകോട്ടിക് ജിഹാദും മാത്രമല്ല 'ഈഴവ ജിഹാദ്'... വീണ്ടും ആരോപണം, അടിപതറി ബിജെപി!

കോട്ടയം: പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടായിരുന്നു ലൗ ജിഹാദിന് പുറമേ നാർകോട്ടിക് ജിഹാദ് എന്ന ഒരു ആരോപണം ഉന്നയിച്ചത്. ആ വിവാദത്തിന്റെ മേലുള്ള ചർച്ചകൾ ഇനിയും അവസാനിച്ചിട്ടില്ല. പാലാ ബിഷപ് ഇത്തരം ഒരു ആരോപണം ഉന്നയിച്ചപ്പോൾ തന്നെ പിന്തുണയുമായി ചാടിയെത്തിയത് ബിജെപി ആയിരുന്നു. എന്നാൽ ഇപ്പോൾ ബിജെപിയെ കൂടി പ്രതിരോധത്തിലാക്കുന്ന മറ്റൊരു ആരോപണം ആണ് വരുന്നത്.

ലൗ ജിഹാദ് മാതൃകയിൽ ക്രിസ്ത്യൻ പെൺകുട്ടികളെ ഈഴവ യുവാക്കൾ തട്ടിയെടുക്കുന്നു എന്നാണ് ആരോപണം. കത്തോലിക്കാ വൈദികനായ ഫാദർ ഫോയ് കണ്ണൻചിറയാണ് ഇങ്ങനെ ഒരു ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇത്തരത്തിൽ ക്രിസ്ത്യൻ പുരോഹിതരിൽ നിന്ന് ഒരു ആരോപണം വരുന്നത് ആദ്യമാണെന്നും കരുതരുത്. ആറ് വർഷം മുമ്പ് ഇടുക്കി ബിഷപ്പും സമാനമായ ആരോപണം ഉന്നയിച്ചിരുന്നു.

1

അടുത്തുള്ള സിറോ മലബാർ ഇടവകയിൽ നിന്ന് ഒരു മാസത്തിനുള്ളിൽ ഒമ്പത് ക്രിസ്ത്യൻ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയത് ഈഴവരായ യുവാക്കൾ ആണെന്നാണ് ഫാദർ റോയി കണ്ണൻചിറ പറയുന്നത്. ഇതിനായി ഈഴവരായ ചെറുപ്പക്കാർക്ക് സ്ട്രാറ്റജിക് ആയ പദ്ധതികൾ ആവിഷ്‌കരിച്ച് പരിശീലനം നൽകുന്നുണ്ട് എന്നൊരു ഗുരുതരമായ ആരോപണവും വൈദികൻ നടത്തിയിട്ടുണ്ട്.

2

'ലവ് ജിഹാദിനെ പറ്റിയും നാർക്കോട്ടിക് ജിഹാദിനെ പറ്റിയും നമ്മൾ കൂടുതൽ സംസാരിക്കുന്നുണ്ട്. അതോടൊപ്പം തന്നെ, മറ്റ് ഇതര കമ്മ്യൂണിറ്റികളിലേക്കും നമ്മുടെ മക്കളെ ആകർശിക്കുന്നതിനുള്ള സ്ട്രാറ്റജിക് ആയിട്ടുള്ള പദ്ധതികൾ ആവിഷ്‌കരിച്ച് കൊണ്ട് ചെറുപ്പക്കാരെ പരിശീലിപ്പിക്കുന്നുണ്ട് എന്ന വിവരം നമുക്ക് ലഭിച്ചിട്ടുണ്ട്. ജാഗ്രത ഇല്ലാത്തവരായിരിക്കുന്നതാണ് നമ്മൾ നേരിടുന്ന വലിയൊരു ക്രൈസിസ്. നമ്മുടെ മക്കളെ തട്ടിക്കൊണ്ട് പോവാൻ ശത്രുക്കൾ, ഞാൻ ആ വാക്ക് ഉപയോഗിക്കുയാണ്, പ്രണയം നടിച്ചും അല്ലാതെയും നമ്മുടെ മക്കളെ സ്വന്തമാക്കുവാൻ സഭയുടെ എതിർപക്ഷത്ത് നിൽക്കുന്നവർ ഒരുക്കുന്ന മുന്നൊരുക്കത്തിന്റെ പത്തിലൊന്ന് പോലും, നമ്മുടെ മക്കളെ വിശ്വാസത്തിൽ നില നിർത്തുവാനും നമ്മുടെ മക്കളെ മാതാപിതാക്കളോടൊപ്പം ചേർത്തി നിർത്തികൊണ്ട് കത്തോലിക്ക സമുദായ രൂപീകരണത്തിന്റെ ഭദ്രത ഉറപ്പ് വരുത്തുവാനും ഇതിന് വേണ്ടി മാത്രം ജീവിതം സമർപ്പിച്ചിരിക്കുന്ന മതാധ്യാപകർക്ക് വൈദികർക്ക് കഴിയുന്നില്ല എന്നത് ഈ വർത്തമാന കാലത്ത് കത്തോലിക്ക സഭ നേരിടുന്ന ഒരു വലിയ പ്രതിസന്ധിയാണ്'- വൈദികന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു.

3

ഏതെങ്കിലും ഒരു വൈദികൻ എന്ന് പറഞ്ഞ് ലളിതവത്കരിക്കാൻ പറ്റുന്ന ഒരാൾ അല്ല ഫാദർ റോയ് കണ്ണൻചിറ. ദീപിക ബാലസഖ്യത്തിന്റെ ഡയറക്ടർ ആണ് ഇദ്ദേഹം. മാത്രമല്ല, കുട്ടികളുടെ ദീപികയുടെ ചീഫ് എഡിറ്ററും ണ്. ചിൽഡ്രൻസ് ഡൈജസ്റ്റിന്റെ അസോസിയേറ്റ് എഡിറ്ററും ആണ്. ചങ്ങനാശേരി അതിരൂപയുടെ കീഴിൽ സൺഡേ സ്‌കൂൾ അധ്യാപകർക്കുള്ള ഓൺലൈൻ പരിശീലനത്തിനിടയിൽ ആയിരുന്നു വൈദികന്റെ പരാമർശങ്ങൾ. കത്തോലിക്കാ സഭയുടെ മുഖ്യ വൈദിക പ്രഭാഷകരിലും ഒരാളാണ് ഫാദർ റോയ് കണ്ണൻചിറ.

4

പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നാർകോട്ടിക് ജിഹാദ് ആരോപണം ഉന്നയിച്ചതുമുതൽ, ഇത്തരമൊരു ആരോപണ സാധ്യതകളും പലരും മുന്നോട്ട് വച്ചിരുന്നു. 2015 ൽ ഇടുക്കി ബിഷപ് ആയിരുന്ന മാർ മാത്യു ആനിക്കുഴിക്കാട്ടിൽ ഉന്നയിച്ച ആരോപണം ആയിരുന്നു ഇതിന് അടിസ്ഥാനം. പെൺകുട്ടികൾ സ്വന്തം വിശ്വാസത്തെ ഉപേക്ഷിച്ച് മുസ്ലീമിന്റേയോ ഓട്ടോക്കാരന്റേയോ എസ്എൻഡിപി കാരന്റേയോ കൂടെ പോകുന്ന അവസ്ഥയുണ്ട് എന്നും ഇത് ക്രൈസ്തവ വിശ്വാസങ്ങൾക്ക് എതിരാണെന്നും ആയിരുന്നു അന്ന് ഇടുക്കി ബിഷപ് പറഞ്ഞത്.

5

അന്ന് ഈ വിവാദത്തിന് അവസാനം കണ്ടത് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കുറിക്കുകൊള്ളുന്ന മറുപടികളോടെ ആയിരുന്നു. ഒടുവിൽ സഭയ്ക്ക് തന്നെ ഈ വിഷയത്തിൽ എസ്എൻഡിപിയോട് ഖേദം പ്രകടിപ്പിക്കേണ്ട സാഹചര്യവും ഉണ്ടായിരുന്നു. മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ പൂർവ്വികർ ഈഴവരാണെന്നായിരുന്നു അന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞത്. ബിഷപ്പിനെ കണ്ടാൽ എംഎം മണിയുടെ ചേട്ടനാണെന്ന് തോന്നുമെന്നും കൂടി പറഞ്ഞിരുന്നു അദ്ദേഹം.

6

ഫാദർ റോയ് കണ്ണൻചിറയുടെ പരാമർശത്തോടെ ശരിക്കും വെട്ടിലായത് കേരളത്തിലെ ബിജെപി നേതൃത്വമാണ്. നാർകോട്ടിക് ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പിന് പിന്തുണ പ്രഖ്യാപിച്ച് ആദ്യം രംഗത്ത് വന്നത് ബിജെപി നേതാക്കളായിരുന്നു. ബിഷപ്പ് പറയുന്നതിൽ കാര്യമുണ്ടെന്ന് പറയുക മാത്രമല്ല, ബിഷപ്പിന് സുരക്ഷയൊരുക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തെഴുതുകയും ചെയ്തു. സാമൂഹ്യ മാധ്യമങ്ങളിലും ബിജെപി, സംഘപരിവാർ പ്രവർത്തകർ പാലാ ബിഷപ്പിനെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു.

7

ഈഴവ സമുദായത്തിനെതിരെ ഫാദർ റോയ് കണ്ണൻചിറ നടത്തിയ പരാമർശത്തെ കുറിച്ച് ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ വി മുരളീധരനിൽ നിന്ന് മാധ്യമ പ്രവർത്തകർ പ്രതികരണം തേടിയിരുന്നു. അങ്ങനെയൊരു പ്രസ്താവന താൻ കണ്ടിട്ടില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇങ്ങനെ ഒരു ആരോപണത്തിന് എന്തെങ്കിലും തെളിവുണ്ടെങ്കിൽ അത് നിയമ സംവിധാനങ്ങൾക്ക് മുന്നിൽ നൽകുകയാണ് വേണ്ടത് എന്ന് കൂടി വി മുരളീധരൻ പറഞ്ഞു. അങ്ങനെ പറയുമ്പോഴും, പാലാ ബിഷപ്പിനുള്ള പിന്തുണ അദ്ദേഹം പിൻവലിക്കുന്നില്ല. പാലാ ബിഷപ്പിനെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അപമാനിക്കുകയാണെന്ന കുറ്റപ്പെടുത്തലും മുരളീധരൻ നടത്തുന്നുണ്ട്.

Recommended Video

cmsvideo
    Suresh Gopi supports Pala Bishop's narcotics jihad
    8

    കേരള സമൂഹത്തിൽ വലിയ വിവാദങ്ങൾക്കാണ് നാർകോട്ടിക് ജിഹാദ് എന്ന മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ ആരോപണം വഴിവച്ചിട്ടുള്ളത്. അത് സംബന്ധിച്ച് നടക്കുന്ന ചർച്ചകളിൽ മതംതിരിച്ചുള്ള വെല്ലുവിളികളും ആരോപണങ്ങളും എല്ലാം പരസ്പരം ഉന്നയിക്കപ്പെട്ടുകൊണ്ടിരിക്കുന്നും ഉണ്ട്. എന്തായാലും ഇന്ത്യയിൽ ലൗ ജിഹാദ് എന്നൊരു സംഗതി ഇല്ലെന്നാണ് കേന്ദ്ര സർക്കാർ പോലും വ്യക്തമാക്കിയിട്ടുള്ളത്. കേന്ദ്ര ഏജൻസികൾ നടത്തിയ അന്വേഷണങ്ങളിലും അത്തരം ഒരു സംഗതി ഉള്ളതായി എവിടേയും കണ്ടെത്തപ്പെട്ടിട്ടില്ല. പാലാ ബിഷപ്പിന്റെ നാർകോട്ടിക് ജിഹാദ് പരാമർശത്തിനെതിരെയുള്ള നിലപാടാണ് പൊതുസമൂഹത്തിലെ ഭൂരിപക്ഷം പേരും സ്വീകരിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഇതിൽ സിപിഎമ്മോ കോൺഗ്രസോ കൃത്യമായ ഒരു നിലപാട് സ്വീകരിച്ചിട്ടില്ല എന്നതും ചർച്ചാ വിഷയമാണ്.

    ഗ്ലാമറസ് വിട്ട് ഒരു കളിയുമില്ല; ട്രെന്‍ഡിംഗായി പാര്‍വ്വതി നായരുടെ ഫോട്ടോഷൂട്ട്

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+