കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനയുഗത്തില്‍ വീണ്ടും തൊഴില്‍ പ്രശ്‌നം പുകയുന്നു

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം:സിപിഐ നേതൃത്വം നല്‍കുന്ന ജനയുഗം ദിനപ്പത്രത്തില്‍ വീണ്ടും തൊഴില്‍ പ്രശ്‌നങ്ങള്‍ പുകയുന്നു. നോണ്‍ ജേര്‍ണലിസ്റ്റ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന രണ്ട് വനിതാ ജീവനക്കാര്‍ക്കെതിരെയാണ് മാനേജ്‌മെന്റ് ഇപ്പോള്‍ തിരിഞ്ഞിരിക്കുന്നത് എന്നാണ് പറയുന്നത്. നിര്‍ബന്ധിത കരാറില്‍ ഒപ്പുവക്കാത്തവരാണ് രണ്ട് പേരും.

വനിത ജീവനക്കാര്‍ക്ക് നേരെ മോശമായ രീതിയിലുള്ള പെരുമാറ്റവും മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഹെഡ് ഓഫീസിലെ അക്കൗണ്ട്‌സ് വിഭാഗത്തിലെ ജീവനക്കാരിക്കും സര്‍ക്കുലേഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ആയ യുവതിക്കും എതിരെയാണ് നടപടി ഉണ്ടായിട്ടുള്ളത്.

Janayugam

അക്കൌണ്ട്സ് വിഭാഗം ജീവനക്കാരിെ ആദ്യം ഹെഡ് ഓഫീസ് അക്കൗണ്ട്‌സില്‍നിന്ന് യൂണിറ്റ് അക്കൗണ്ട്‌സിലേക്കും പിന്നീട് സര്‍ക്കുലേഷന്‍ വിഭാഗത്തിലേക്കും മാറ്റുകയായിരുന്നു. സര്‍ക്കുലേഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ആയിരുന്ന യുവതിയെ മാര്‍ക്കറ്റിങ് വിഭാഗത്തിലേക്ക് തരംതാഴ്ത്തുകയും ചെയ്തു.

ഇവർക്ക് നേരെ നേരെ സ്വഭാവഹത്യ ആരോപണങ്ങളും മാനേജ്‌മെന്റ് ഉയര്‍ത്തിയതായി പറയപ്പെടുന്നുണ്ട്. ഇതിന്റെ പേരില്‍ സര്‍ക്കുലേഷന്‍ വിഭാഗത്തിലെ ഒരു ജീവനക്കാരന്‍ രാജിവച്ച് പുറത്ത് പോകേണ്ട സാഹചര്യവും ഉണ്ടായിട്ടുണ്ടത്രെ. വിവാഹം നിശ്ചയിച്ചിരിക്കുന്നയുവതിക്ക് നേരെ വേറേയും മോശപ്പെട്ട ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടു െന്നും ആരോപണം ഉണ്ട്.

ഈ പ്രശ്‌നങ്ങള്‍ക്കിടെ ജനറല്‍ മാനേജര്‍ യുവതിയെ ക്യാബിനില്‍ വിളിച്ചുവരുത്തി ചീത്തപറയുകയും ഇതേ തുടര്‍ന്ന് അവർ രാജിക്കത്ത് നല്‍കുകയും ചെയ്തു. എന്നാല്‍ രാജിക്കത്ത് മാനേജ്‌മെന്റ് സ്വീകരിച്ചില്ല. ഈ സാഹചര്യത്തിലാണ് ഇവരെ തരം താഴ്ത്തിയത്.

രാജിക്കത്ത് സ്വീകരിക്കാത്ത സാഹചര്യത്തില്‍ ജീവനക്കാരി വീണ്ടും ജോലിക്ക് എത്തിയിരുന്നു. 2013 നവംബര്‍ 13 ന് രാവിലെ ജോലിക്കത്തിയയപ്പോള്‍ അറ്റന്‍ഡന്‍സ് രജിസ്റ്ററില്‍ ആബ്‌സന്റ് എന്ന് രേഖപ്പെടുത്തിയിരിക്കുകയായിരുന്നു എന്നാണ് പറയുന്നത്.. ജനയുഗത്തെ അട്ടിമറിക്കാനുള്ള ശ്രമം നടത്തുന്നു എന്നാണത്രെ ഇവർക്ക് നേരെ ഉള്ള ആരോപണം.

സര്‍ക്കുലേഷനുമായി ബന്ധപ്പെട്ട ദൈനംദിന റിപ്പോര്‍ട്ടുകള്‍ അയക്കുന്ന ജോലി യുവതിയാണ് നിര്‍വ്വഹിച്ചിരുന്നത്. രജിസ്റ്ററില്‍ ആബ്‌സന്റ് മാര്‍ക്ക് ചെയതെങ്കിലും റിപ്പോര്‍ട്ട് ഉടന്‍ തയ്യാറാക്കിത്തരണം എന്ന് ജനറല്‍ മാനേജര്‍ ആവശ്യപ്പെട്ടുവത്രെ. മാര്‍ക്കറ്റിങ് വിഭാഗത്തിലേക്ക് തരം താഴ്ത്തപ്പെട്ട സ്ഥിതിക്ക് സര്‍ക്കുലേഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കണമെങ്കില്‍ രേഖാമുലമുള്ള നിര്‍ദ്ദേശം വേണമെന്ന് ജീവനക്കാരി ശഠിച്ചു. ഇക്കാര്യം അറിയിച്ച് ജനറല്‍ മാനേജര്‍ക്ക് കത്ത് നല്‍കുകയും ചെയ്തു.

എന്നാല്‍ കത്ത് കീറി മുഖത്ത് വലിച്ചെറിഞ്ഞ് ശകാരിക്കുകയാണ് ജനറല്‍ മാനേജര്‍ ചെയ്തത് എന്നാണ് ആരോപണം. പട്ടികജാതി-പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ പെടുന്ന യുവതിയെ ജാതിപ്പേര് പറഞ്ഞ് ആക്ഷേപിച്ചതായും ആരോപണം ഉണ്ട്.

രാവിലെ ഓഫീസില്‍ എത്തിയ യുവതിയുടെ കാര്യത്തില്‍ തീരുനമാനമാകാന്‍ പിന്നെയും മണിക്കൂറുകള്‍ എടുത്തു. വൈകുന്നേരത്തോടെ പത്രത്തിന്റെ മാനേജിങ് ഡയറക്ടറും സിപിഐ നേതാവും ആയ പി രാമചന്ദ്രന്‍ സ്ഥലത്തെത്തി, രാജിക്കത്ത് സ്വീകരിച്ചു എന്നതിനുള്ള രേഖ കൈമാറി. പ്രശ്‌നത്തില്‍ പരാതിയുമായി മുന്നോട്ട് പോകരുതെന്ന് രാമചന്ദ്രന്‍ നായര്‍ ആവശ്യപ്പെട്ടതായാണ് വിവരം. പക്ഷേ പരാതിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് യുവതിയുടെ തീരുമാനം.

English summary
Labour issues again hits Janayugam Newspaper.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X