Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒടുവില്‍ വിജയം സുധാകരന് തന്നെ: എഐസിസിയുടെ ശക്തമായ പിന്തുണ; പട്ടിക ഉടന്‍ പുറത്തിറങ്ങും

തിരുവനന്തപുരം: ഒക്ടോബര്‍ ആദ്യവാരം പ്രഖ്യാപിക്കുമെന്ന പറഞ്ഞ കെ പി സി സി ഭാരവാഹി പട്ടിക മാസം കഴിയാറായിട്ടും ഇതുവരെ പുറത്തിറക്കിയിട്ടില്ല. അവസാന നിമിഷം ഉണ്ടായ ചില തര്‍ക്കങ്ങളാണ് പട്ടിക വൈകിപ്പിച്ചത്. മാനദണ്ഡങ്ങളില്‍ ചിലര്‍ക്ക് മാത്രം ഇളവ് നല്‍ക്കുന്നുവെന്ന പരാതിയുമായി ഗ്രൂപ്പുകള്‍ രംഗത്ത് എത്തിയതായിരുന്നു പ്രതിസന്ധി സൃഷ്ടിച്ചത്. പട്ടികയില്‍ സാമുദായിക സന്തുലനം പാലിച്ചില്ലെന്ന വിമര്‍ശനവും ഇവര്‍ ഉയര്‍ത്തി.

ഇതോടെയാണ് ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി പ്രഖ്യാപിക്കാനിരുന്ന പട്ടികയില്‍ വീണ്ടും മാറ്റങ്ങള്‍ വന്നത്. ഒടുവില്‍ തര്‍ക്കം തീര്‍ത്ത് പട്ടിക ദേശീയ നേതൃത്വത്തിന് കൈമാറിയെന്നാണ് കെ പി സി സി വ്യക്തമാക്കുന്നത്. എന്നാല്‍ ഇതിനിടയിലാണ് ഹൈക്കമാന്‍ഡ് സംഘടന തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ചില ആശയക്കുഴപ്പങ്ങല്‍ വീണ്ടും കടന്ന് വന്നിരിക്കുന്നത്.

എ ഐ സി സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറിന്

കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറിന് നേരത്തെ തന്നെ പട്ടിക കൈമാറിയിരുന്നെങ്കിലും നേതാക്കള്‍ നിരന്തരം തിരുത്തലുകള്‍ നിര്‍ദേശിച്ചിരുന്നു. രണ്ട് മുന്‍ ഡി സി സി പ്രസിഡന്റുമാരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയായിരുന്നു ആദ്യം പട്ടിക കൈമാറിയത്. എന്നാല്‍ ഇതിനെതിരെ ശക്തമായ നിലപാടുമായി ഗ്രൂപ്പുകള്‍ രംഗത്ത് വന്നതോടെ ഈ പേരുകള്‍ മാറ്റി പകരക്കാരെ തീരുമാനിച്ചു.

കിടിലന്‍ ലുക്കില്‍ ബിഗ് ബോസ് താരം റിതു മന്ത്ര: ചിത്രം ഏറ്റെടുത്ത് ആരാധകര്‍

രമേശ് ചെന്നിത്തലയ്ക്കും ഉമ്മന്‍ചാണ്ടിക്കും

ഇതിനിടെയാണ് , ദളിത്, യുവ പ്രാതിനിധ്യത്തില്‍ തട്ടി ചില ഭേദഗതികള്‍ ഹൈക്കമാന്‍ഡും നിര്‍ദ്ദേശിച്ചത്. ആദ്യ ഘട്ടത്തില്‍ ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നെങ്കിലും അവസാന ഘട്ടമായതോടെ മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തലയ്ക്കും ഉമ്മന്‍ചാണ്ടിക്കും പട്ടികയെ ചൊല്ലി ഒരു പിടിയും ഇല്ലാതായി. ഇരുവരും നേരത്തെ ചില പേരുകള്‍ നിര്‍ദേശിച്ചിരുന്നെങ്കിലും വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്നാണ് സൂചന.

പട്ടിക കൈമാറിയെന്നല്ലാതെ ഗ്രൂപ്പുകളുടെ പ്രാതിനിധ്യം എങ്ങനെ എന്നത്

പട്ടിക കൈമാറിയെന്നല്ലാതെ ഗ്രൂപ്പുകളുടെ പ്രാതിനിധ്യം എങ്ങനെ എന്നത് സംബന്ധിച്ച് ഒരു ചിത്രവും ഇരുവര്‍ക്കും കിട്ടിയിട്ടില്ല എന്നതാണ് പ്രത്യേക. മുന്‍ തവണകളില്‍ ഗ്രൂപ്പുകള്‍ നിശ്ചയിക്കുന്നതിന് അപ്പുറത്തേക്ക് കാര്യങ്ങള്‍ പോവാറുണ്ടായിരുന്നില്ല. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ ആകെ കൈവിട്ടു. മൂന്ന് പേര്‍ മാത്രമാണ് കാര്യങ്ങള്‍ നിശ്ചയിക്കുന്നതെന്ന ആരോപണം ഗ്രൂപ്പുകള്‍ മുന്നോട്ട് വെച്ചത് അങ്ങനെയാണ് . സംഘടന ചുമതലുയള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ എന്നിവരെയാണ് ഗ്രൂപ്പുകള്‍ ലക്ഷ്യം വെച്ചത്.

എ ഐ സി സി സംഘടന തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത്.

പട്ടിക ഇങ്ങനെ അനന്തമായി നീളുന്നതിനിടയിലാണ് എ ഐ സി സി സംഘടന തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത്. ഇതോടെ പുനഃസംഘടിയിലൂടെ ഭാരവാഹികളെ വയ്ക്കുന്നത് ചോദ്യം ചെയ്ത ചില മുതിര്‍ന്ന നേതാക്കള്‍ രംഗത്ത് എത്തി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ പുതിയ നിയമനങ്ങളോ അച്ചടക്ക നടപടിയോ പാടില്ലെന്ന പാര്‍ട്ടി ഭരണഘടന ചൂണ്ടിക്കാട്ടിയാണ് ഇവരുടെ നീക്കം. ഇക്കാര്യത്തില്‍ കോടതിയെ സമീപിക്കാനുള്ള ആലോചനവരെയുണ്ടായെന്ന സൂചനകളും ശക്തമായിരുന്നു.

കെ പി സി സി പുനഃസംഘടനയില്‍ കെ സുധാകരന് നല്‍കിയ ശക്തമായ പിന്തുണ

എന്നാല്‍ കെ പി സി സി പുനഃസംഘടനയില്‍ കെ സുധാകരന് നല്‍കിയ ശക്തമായ പിന്തുണ എ ഐ സി സി തുടരുന്നാണ് കണ്ടത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും ഭാരവാഹി പ്രഖ്യാപനവുമായി മുന്നോട്ട് പോവാന്‍ നേതൃത്വം സുധാകരന് പച്ചക്കൊടി നല്‍കി. പുനഃസംഘടനയ്ക്കെതിരായി നീങ്ങിയവര്‍ക്കുള്ള ശക്തമായ തിരിച്ചടിയായിട്ടാണ് ഇതിനെ കാണുന്നത്. പുതിയ കെ പി സി സി ഭാരവാഹി പട്ടിക ഈയാഴ്ച പ്രഖ്യാപിക്കുമെന്നാണ് താരിഖ് അൻവർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

സംസ്ഥാന നേതൃത്വം കഴിഞ്ഞയാഴ്ച പട്ടിക സമർപ്പിച്ചെങ്കിലും

സംസ്ഥാന നേതൃത്വം കഴിഞ്ഞയാഴ്ച പട്ടിക സമർപ്പിച്ചെങ്കിലും ഇതുവരെ സോണിയ ഗാന്ധിക്കു കൈമാറാൻ സാധിച്ചിട്ടില്ലെന്ന കാര്യവും അദ്ദേഹം വെളിപ്പെടുത്തി. ജാര്‍ഖണ്ഡിലായിരുന്നതിനാലാണ് പട്ടിക പാര്‍ട്ടി അധ്യക്ഷയ്ക്ക് കൈമാറാന്‍ വൈകിയത്. ഇന്ന് ദില്ലിയിലേക്ക് തിരിച്ചെത്തും. വന്നാലുടൻ പട്ടിക സോണിയയ്ക്ക് കൈമാറും. സാമുദായിക സന്തുലനം, ദലിത്, വനിതാ പ്രാതിനിധ്യം എന്നിവ ഉറപ്പാക്കി പട്ടിക പ്രഖ്യാപിക്കാനാണു ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി.

സംഘടന തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും പട്ടിക മരവിപ്പിക്കില്ലെന്ന ഉറപ്പ്

സംഘടന തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും പട്ടിക മരവിപ്പിക്കില്ലെന്ന ഉറപ്പ് സുധാകരന് ലഭിച്ചിട്ടുണ്ടെന്നാണ് പാര്‍ട്ടി വൃത്തങ്ങല്‍ നല്‍കുന്ന സൂചന. യുപി അടക്കമുള്ള സംസ്ഥാനങ്ങളിലെ പിസിസി ഭാരവാഹികളെ കഴിഞ്ഞ ദിവസങ്ങളിൽ പ്രഖ്യാപിച്ചിരുന്നു. കുറഞ്ഞ കാലയളവിലേക്ക് ആണെങ്കിലും കേരളത്തിലും പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കാനാണ് തീരുമാനം. പുനഃസംഘടനാ നടപടികൾ അന്തിമ ഘട്ടത്തിലെത്തി നില്‍ക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം.

ഭാരവാഹികളുടെ കാര്യത്തില്‍ മാനദണ്ഡങ്ങളില്‍ ഇളവ്

ഭാരവാഹികളുടെ കാര്യത്തില്‍ മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കിയിരിക്കുന്നത് പത്മജ വേണുഗോപാലിന് മാത്രമാണ്. ദീർഘകാലം കെപിസിസി ഭാരവാഹികളായിരുന്നവരെ വീണ്ടും ഭാരവാഹിത്വത്തിലേക്കു പരിഗണിക്കേണ്ടെന്ന മാനദണ്ഡത്തിലാണ് പത്മജ വേണുഗോപാലിന് ഇളവ് നല്‍കിയിരിക്കുന്നത്.പുതിയ പട്ടികയില്‍ പത്മജ വേണുഗോപാലിനെ വൈസ് പ്രസിഡന്റാക്കിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം ഇളവ് നല്‍കുന്ന കാര്യം കേന്ദ്ര നേതൃത്വത്തിന്റെ കൂടി പരിഗണന വിഷയമാവും. കേന്ദ്രം ഇളവ് അനുവദിച്ചില്ലെങ്കിൽ പത്മജയെ നിർവാഹകസമിതിയിൽ ഉൾപ്പെടുത്തും

സാധ്യത പട്ടിക ഇങ്ങനെ

വൈസ് പ്രസിഡന്റ്:- വിപി സജീന്ദ്രൻ, കെ മോഹൻകുമാർ, പത്മജ വേണുഗോപാൽ അല്ലെങ്കില്‍ സുമ ബാലകൃഷ്ണൻ

ജനറല്‍ സെക്രട്ടറിമാര്‍:-
കെ ശിവദാസൻ നായർ, എ എ ഷുക്കൂർ, റോയ് കെ പൗലോസ്, വി ടി ബൽറാം, അനിൽ അക്കര, പി എം നിയാസ്, ജ്യോതികുമാർ ചാമക്കാല, ഷാനവാസ് ഖാൻ, പഴകുളം മധു, ജോസി സെബാസ്റ്റ്യൻ, ജയ്‌സൺ ജോസഫ്, ജമാൽ മണക്കാടൻ, കെ പി ശ്രീകുമാർ, എം ജെ ജോബ്, പി എ സലീം, രമണി പി നായർ, പി കെ ജയലക്ഷ്മി, ഫാത്തിമ റോസ്ന എന്നിവരാണ്

കിടിലന്‍ ലുക്കില്‍ ബിഗ് ബോസ് താരം റിതു മന്ത്ര: ചിത്രം ഏറ്റെടുത്ത് ആരാധകര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+