കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിൽ പിടിമുറുക്കി എഐസിസി; സുപ്രധാന നീക്കത്തിന് നിർദ്ദേശം.. ജില്ലകളെ നയിക്കാൻ വമ്പൻ യുവനിര?

Google Oneindia Malayalam News

തിരുവനന്തപുരം; ഗ്രൂപ്പ് അതീതമായി പുതിയ കെപിസിസി അധ്യക്ഷനേയും പ്രതിപക്ഷ നേതാവിനേയും നിയമിച്ചിരിക്കുകയാണ് എഐസിസി. സംസ്ഥാനത്തെ ഗ്രൂപ്പ് തർക്കങ്ങൾ തിരഞ്ഞെടുപ്പ് പരാജയത്തിൽ സുപ്രധാന ഘടകമായെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഗ്രൂപ്പ് സമവാക്യങ്ങൾ അപ്രസക്തമാക്കി കൊണ്ടുള്ള ഹൈക്കമാന്റ് ഇടപെടൽ ഉണ്ടായത്. ഇപ്പോഴിതാ ഡിസിസി അധ്യക്ഷൻമാരുടെ നിയമനത്തിലും എഐസിസി നേരിട്ട് ഇടപെടാൻ ഒരുങ്ങുകയാണ്. ഇതോടെ ജില്ലാ നേതൃനിരയിലേക്ക് അപ്രതീക്ഷിത പേരുകൾ ഉയർന്ന് വന്നേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. പ്രധാനമായും ഉയരുന്ന നിർദ്ദേശങ്ങൾ ഇങ്ങനെ

പഞ്ചാബിലെ അമൃതസറിലെ കര്‍ഷകര്‍- കണ്ണിന് കുളിര്‍മയേകുന്ന ചിത്രങ്ങള്‍ കാണാം

അതൃപ്തിയിൽ

അതൃപ്തിയിൽ

ഗ്രൂപ്പുകളെ തള്ളിക്കൊണ്ടുള്ള ഹൈക്കമാന്റ് നീക്കത്തിൽ ഇതിനോടകം തന്നെ സംസ്ഥാന ഘടകത്തിനുള്ളിൽ അതൃപ്തികൾ ശക്തമാണ്. തങ്ങളുടെ അഭിപ്രായങ്ങൾ പരിഗണിക്കാതെയാണ് ദേശീയ നേതൃത്വത്തിന്റെ ഇടപെടൽ എന്ന ആക്ഷേപമാണ് ഇരു ഗ്രൂപ്പ് നേതൃത്വങ്ങളും ഉയർത്തുന്നത്. പുതിയ അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും പരസ്യ പിന്തുണ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും വരും ദിവസങ്ങളിൽ കൂടുതൽ പൊട്ടിത്തെറികൾ ഉണ്ടാകുമെന്ന സൂചനകളാണ് കോൺഗ്രസ് ക്യാമ്പിൽ നിന്നും പുറത്തുവരുന്നത്.

പ്രത്യേക സമിതി

പ്രത്യേക സമിതി


എന്നാൽ ഗ്രൂപ്പ് സമവാക്യങ്ങൾ തുടർന്നും പരിഗണിക്കില്ലെന്ന വ്യക്തമായ സൂചനയാണ് എഐസിസി നേതൃത്വം നൽകുന്നത്. ഗ്രൂപ്പ് പരിഗണനകൾ വകവെയ്ക്കാതെ ഡിസിസി അധ്യക്ഷൻമാരെ കണ്ടെത്താൻ ഹൈക്കമാന്റ് പുതിയ അധ്യക്ഷൻ സുധാകരന് നിർദ്ദേശം നൽകി കഴിഞ്ഞു. പ്രത്യേക സമിതിയേയും ഇതിനായി ചുമതലപ്പെടുത്തും.

ചുമതല നൽകിയത്

ചുമതല നൽകിയത്

എഐസിസിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിക്കാണ് ഡിസിസി അധ്യക്ഷൻമാരെ കണ്ടെത്തുന്നതിനുള്ള ചുമതല. നേരത്തേ തിരഞ്ഞെടുപ്പ് പരാജയത്തിൽ ജില്ലാ നേതൃത്വത്തിനെതിരെ കടുത്ത വിമർശനം കൂടി ഉയർന്ന പശ്ചാത്തലത്തിലാണ് പഴുതുകൾ അടച്ചുള്ള നിയമനത്തിന് നേതൃത്വം ഒരുങ്ങുന്നത്. ജില്ലാ തലത്തിൽ വലിയ വീഴ്ചകൾ സംഭവിച്ചതായി ഹൈക്കമാന്റ് നിയോഗിച്ച സമിതികൾ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

ഗ്രൂപ്പ് അടിസ്ഥാനത്തിൽ

ഗ്രൂപ്പ് അടിസ്ഥാനത്തിൽ

നിലവിൽ ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് 14 ജില്ലകളിലേയും ഡിസിസി അധ്യക്ഷൻമാരുടെ വീതം വെയ്പ് നടക്കുന്നത്. സാധാരണ 7 വീതം ഇരു ഗ്രൂപ്പുകളും പങ്കിടും. നിലവിൽ 14 ഡിസിസികളിൽ 9 എണ്ണം ഐ വിഭാഗത്തിനും 5 എണ്ണം എ വിഭാഗത്തിനുമാണ് ഉള്ളത്. തങ്ങളുടെ 9 പദവികൾ ഇക്കുറിയും നിലനിർത്താനുള്ള ശ്രമങ്ങളാണ് ഐ വിഭാഗം നടത്തുന്നത്. കുറഞ്ഞത് 7 എങ്കിലും നേടിയെടുക്കാൻ എ വിഭാഗവും ശ്രമം തുടങ്ങിയിട്ടുണ്ട്

 ഒഴിവാക്കണം

ഒഴിവാക്കണം


എന്നാൽ ഗ്രൂപ്പല്ല പ്രവർത്തന മികവ് മാത്രമായിരിക്കും ഡിസിസി അധ്യക്ഷൻമാരെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം എന്ന് എഐസിസി നിർദ്ദേശിക്കുന്നു. ജനങ്ങളുമായുള്ള നേതാക്കളുടെ ഇടപെടൽ, സ്വീകാര്യത തുടങ്ങിയ കാര്യങ്ങൾ കൂടി പരിഗണിച്ചാകണം നേതാക്കളെ കണ്ടെത്തേണ്ടത്. തിരഞ്ഞെടുപ്പുകളിൽ സീറ്റ് ലക്ഷ്യം വെച്ച് ഡിസിസി പദവികളിൽ അള്ളിപിടിച്ചിരിക്കുന്ന പ്രവണത ഒഴിവാക്കണമെന്നും എഐസിസി നിർദ്ദേശിച്ചിട്ടുണ്ട്.

അംഗീകരിക്കണം

അംഗീകരിക്കണം

നേതാക്കളെ കണ്ടെത്താൻ ജില്ലാ അടിസ്ഥാനത്തിൽ പ്രവർത്തകരിൽ നിന്നും അഭിപ്രായം തേടുകയാണ് വേണ്ടത്. ഇവർ മുഴുവൻ സമയവും പാർട്ടിക്കായി പ്രവർത്തിക്കാൻ തയ്യാറായിരിക്കണം. ഇത്തരം പേരുകൾ കണ്ടെത്തി സമിതിക്ക് സമർപ്പിക്കണം. തുടർന്ന് കെപിസിസി തലത്തിൽ ചർച്ച നടത്തി പേരുകൾ കണ്ടെത്തും. ഇത് ദേശീയ നേതൃത്വം അംഗീകരിക്കണം.

ചരടുവലിച്ച് നേതാക്കൾ

ചരടുവലിച്ച് നേതാക്കൾ

നിലവിൽ സംസ്ഥാന നേതാക്കളെ പരിഗണിക്കുന്നില്ലെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്. ഇത് കൂടി മറി കടന്ന് കൊണ്ടായിരിക്കും നേതാക്കളെ കണ്ടെത്തുക. മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടി,രമേശ് ചെന്നിത്തല എന്നിവരുടെ അഭിപ്രായം കൂടി തേടിയാകും ചർച്ചകൾ നടത്തുക. അതേസമയം ഇതിനോടകം തന്നെ 10 ഓളം നേതാക്കൾ ഡിസിസി അധ്യക്ഷ പദത്തിനായുള്ള ചരടുവലികൾ നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

രാഹുലിന്റെ നിർദ്ദേശം

രാഹുലിന്റെ നിർദ്ദേശം

സംസ്ഥാനത്തെ നേതൃ നിയമനങ്ങളിൽ ശക്തമായ ഇടപെടലാണ് കോൺഗ്രസ് മുൻ അധ്യക്ഷൻ കൂടിയായ രാഹുൽ ഗാന്ധി നടത്തുന്നത്. ഡിസിസി അധ്യക്ഷൻമാരുടെ കാര്യത്തിലും രാഹുലിന്റെ ഇടപെടൽ നിർണായകമായേക്കും.യുവ നേതാക്കൾ അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്നതാണ് രാഹുൽ ഗാന്ധിയുടെ നിർദ്ദേശം.

അപ്രതീക്ഷിത പേരുകൾ

അപ്രതീക്ഷിത പേരുകൾ

ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തിരിച്ചടികൾ നേരിട്ട വിടി ബൽറാം, കെഎസ് ശബരീനാഥൻ എന്നിവരുടെ പേരുകൾ പരിഗണിക്കപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. മാത്രമല്ല എംഎൽഎമാരായ സിആർ മഹേഷ്, പിസി വിഷ്ണുനാഥ്, എംപി ഹൈബി ഈഡൻ എന്നിവരുടെ പേരിനും മുൻതൂക്കം ലഭിച്ചേക്കും. എന്നാൽ എംഎൽഎമാർക്ക് ഇരട്ട പദവി എന്ന പരാതി ഉയർന്നാൽ മറ്റ് ചില അപ്രതീക്ഷിത പേരുകളും ഉയരാനുള്ള സാധ്യത ഉണ്ട്.

വിജയം കാണുന്നില്ലെന്ന്

വിജയം കാണുന്നില്ലെന്ന്

അതേസമയം മുതിർന്ന നേതാക്കളെ തഴഞ്ഞ് കൊണ്ടുള്ള രാഹുൽ ഗാന്ധിയുടെ പരീക്ഷണങ്ങൾ വിജയം കാണുന്നില്ലെന്ന വിമർശനം പാർട്ടിയിൽ ശക്തമാണ്. ദേശീയ തലത്തിൽ വിശ്വസ്തരായ നേതാക്കളുടെ കൊഴിഞ്ഞ് പോക്ക് രാഹുൽ ഗാന്ധിയെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് യുവ നേതാക്കൾ. ഈ ഘട്ടത്തിൽ മുതിർന്ന പരിചയ സമ്പത്തുള്ള നേതാക്കളേയും പരിഗണിക്കാനുള്ള സാധ്യത തള്ളിക്കളായാനികില്ല.

Recommended Video

cmsvideo
Congress focusing on 7 states to improve its performance in 2022 including UP and Gujarat
പ്രതിസന്ധി

പ്രതിസന്ധി

അതിനിടെ സംസ്ഥാന കോൺഗ്രസിൽ ഉയർന്ന് വരാനിടയുള്ള മറ്റൊരു പ്രതിസന്ധി സ്ഥാനമൊഴിയുന്ന ഡിസിസി അധ്യക്ഷൻമാരെ പുനരധിവസിപ്പിക്കുന്നത് സംബന്ധിച്ചാകും. പദവി ഇല്ലാതായാൽ നിലവിലെ സ്ഥിതിയിൽ 'വഴിയാധാരമായി' പോകുമെന്ന അവസ്ഥ ഉള്ളതിനാൽ മറ്റ് പദവികൾ നേടിയെടുക്കാനുള്ള ശ്രമങ്ങൾ ഇക്കൂട്ടരും ആരംഭിച്ചിട്ടുണ്ട്.

കറുപ്പിൽ അഴകായി മധു ശാലിനി; തെന്നിന്ത്യൻ താരത്തിന്റെ ഹോട്ട്, ക്യൂട്ട് ചിത്രങ്ങൾ വൈറലാകുന്നു

English summary
AICC to form special committee to find new DCC presidents in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X