മുകേഷ് ചലച്ചിത്ര താരം മാത്രമല്ല, ഇടതുപക്ഷ എംഎൽഎ കൂടിയാണെന്ന് മറക്കരുത്, എഐഎസ്എഫ്
തിരുവനന്തപുരം: സഹായം ആവശ്യപ്പെട്ട് തന്നെ വിളിച്ച വിദ്യാർത്ഥിയോട് ദേഷ്യപ്പെട്ട് സംസാരിച്ച കൊല്ലം എംഎൽഎയും നടനുമായ മുകേഷിനെതിരെ എഐഎഫ് സംസ്ഥാന സെക്രട്ടറി ജെ അരുൺ ബാബു. മുകേഷ് ചലച്ചിത്ര താരം മാത്രമല്ല, മുകേഷ് ഒരു ഇടതുപക്ഷ എംഎൽഎ കൂടിയാണ്. അക്കാര്യം മറക്കരുതെന്നും ജെ അരുൺ ബാബു ഫേസ്ബുക്കിൽ കുറിച്ചു.
ആ വലിയ സ്വപ്‌നം ബാക്കിയാക്കി ജെഫ് ബെസോസ്; ലോകത്തെ ഏറ്റവും വലിയ സമ്പന്നനെ കുറിച്ച് അറിയാം

ഈ സംഭവത്തിൽ മുകേഷിനെതിരെ പരാതിയുമായി വിദ്യാർത്ഥി സംഘടനയായ എംഎസ്എഫും രംഗത്തെത്തിയിട്ടുണ്ട്. പത്താംക്ലാസുകാരനായ വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് ബാലാവകാശ കമ്മീഷന് എംഎസ്എഫ് പരാതി നൽകുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ മുകേഷിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും എംഎസ്എഫ് ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ ആവശ്യപ്പെട്ടിട്ടുണ്ട്. സഹായം ആവശ്യപ്പെട്ട് എംഎൽഎയെ വിളിച്ച വിദ്യാർത്ഥിയെ മാനസികമായി പീഡിപ്പിക്കുകയും തളർത്തുകയും ചെയ്തെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് നിന്നാണ് വിളിക്കുന്നതെന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ടാണ് പത്താംക്ലാസുകാരൻ മുകേഷിനോട് സംസാരിച്ച് തുടങ്ങുന്നത്. ആറ് പ്രാവശ്യമൊക്കെ വിളിക്കുകയെന്ന് പറഞ്ഞാൽ, മീറ്റിങ്ങിൽ ഇരിക്കുകയല്ലേ എന്ന വാക്കുകളോടെയാണ് മുകേഷിന്റെ സംഭാഷണം തുടങ്ങുന്നത്. തുടർന്ന് പാലക്കാട് എംഎൽഎ എന്നയാൾ ജീവനയോടെയില്ലേ, എന്ത് അത്യാവശ്യ കാര്യമായാലും അവിടെ പറഞ്ഞാൽ മതിയല്ലോ. എന്തിനാണ് തന്നെ വിളിച്ചതെന്നും മുകേഷ് ചോദിക്കുന്നുണ്ട്. അത്യാവശ്യ കാര്യത്തിന് വേണ്ടിയാണ് കുട്ടി പലതവണ പറഞ്ഞുവെങ്കിലും ഇതൊന്നും കേൾക്കാനോ ചോദിക്കാനോ മുകേഷ് തയ്യാറായില്ലെന്നും ശബ്ദരേഖയിൽ നിന്ന് വ്യക്തമാണ്. എന്നാൽ കുട്ടിയെ മുകേഷ് ശകാരിക്കുന്നതും ശബ്ദരേഖയിലുണ്ട്.

തന്റെ സുഹൃത്താണ് ഫോൺ നമ്പർ തന്നതെന്ന് പറഞ്ഞപ്പോൾ നമ്പര്‍ തന്നവന്റെ ചെവിക്കുറ്റി അടിച്ചു പൊട്ടിക്കണമായിരുന്നു എന്നും മുകേഷ് പറയുന്നുണ്ട്. തന്റെ മുന്നില്‍ വെച്ചായിരുന്നു സംഭവമെങ്കില്‍ ചൂരല്‍ വെച്ച് അടിക്കുമായിരുന്നു എന്നും മുകേഷ് പറഞ്ഞിരുന്നു. അവിടത്തെ എംഎൽഎയെ കണ്ടുപിടിച്ച് വിളിക്കാനും കുട്ടിയോട് പറയുന്നുണ്ട്. മേലാൽ തന്നെ വിളിക്കരുതെന്ന താക്കീതും നൽകുന്നുണ്ട്.

എന്നാൽ ശബ്ദരേഖ വിവാദമായതോടെ സംഭവത്തിൽ വിശദീകരണവുമായി മുകേഷ് തന്നെ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. തന്നെ പ്രകോപിപ്പിക്കാന്‍ ആരൊക്കെയോ കരുതിക്കൂട്ടി ചെയ്യിപ്പിക്കുന്നതാണെന്നും തനിക്ക് നേരത്തെയും ഇത്തരത്തിലുള്ള അനുഭവം ഉണ്ടായിട്ടുണ്ടെന്നും എംഎൽഎ പറയുന്നു. കുട്ടി ഫോൺ സംഭാഷണം റെക്കോർഡ് ചെയ്തതിനേയും ചോദ്യം ചെയ്യുന്നുണ്ട്.
ബിക്കിനിയില്‍ ഞെട്ടിച്ച് കെനിഷ അശ്വതി; ഗ്ലാമറസ് ഫോട്ടോഷൂട്ട് കാണാം
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications