കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംഎൽഎ കസേരയിലിരിക്കുന്നത് ഞങ്ങളുടെ കൂടെ വിയർപ്പിന്റെ ഫലം, സച്ചിൻ ദേവിനോട് എഐഎസ്എഫ്

Google Oneindia Malayalam News

തിരുവനന്തപുരം: എഐഎസ്എഫ് വ്യാജ പ്രചാരണമാണ് നടത്തുന്നത് എന്നുളള എസ്എഫ്‌ഐയുടെ ആരോപണത്തിന് മറുപടിയുമായി എഐഎസ്എഫ് സംസ്ഥാന പ്രസിഡണ്ട് പി കബീര്‍. വ്യാപകമായ നുണപ്രചാരണമാണ് എസ്എഫ്‌ഐ നടത്തുന്നത് എന്ന് പി കബീര്‍ ആരോപിച്ചു. സച്ചിന്‍ ദേവ് എംഎല്‍എ ആയത് എഐഎസ്എഫുകാരുടെ കൂടെ വിയര്‍പ്പിന്റെ ഫലമായാണ് എന്നും പി കബീര്‍ തുറന്നടിച്ചു.

'ശാരീരികമായും മാനസികമായും ദിലീപേട്ടൻ ഉഷാർ', ഈ ചിരിക്ക് പിന്നിലെ കഥ പറഞ്ഞ് ആർജെ സൂരജ്'ശാരീരികമായും മാനസികമായും ദിലീപേട്ടൻ ഉഷാർ', ഈ ചിരിക്ക് പിന്നിലെ കഥ പറഞ്ഞ് ആർജെ സൂരജ്

പി കബീറിന്റെ പ്രതികരണം ഇങ്ങനെ: '' എം ജി യൂണിവേഴ്സിറ്റി സെനറ്റ് തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ നടത്തിയ അതിക്രൂരമായ ആക്രമണത്തിനു ശേഷം, വ്യാപകമായ നുണ പ്രചാരണമാണ് എസ്എഎഫ്ഐ നടത്തുന്നത്. അക്രമത്തെ മറച്ചു വെയ്ക്കുകയും ജനാധിപത്യ രീതിയിൽ തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ ശ്രമിച്ച എഐഎസ്എഫുകാരെ അധിക്ഷേപിക്കാനുമാണ് എസ്എഫ്ഐയുടെ സംസ്ഥാന സെക്രട്ടറിയും എംഎൽഎയുമായ കെ എം സച്ചിൻ ദേവ് മുതിർന്നത്.

77

വിദ്യാർത്ഥിനി നേതാക്കൾ അടക്കമുള്ള എഐഎസ്എഫ് സഖാക്കളെ ക്രൂരമായി മർദിച്ചതിനെ ന്യായീകരിക്കാൻ , വലതു പക്ഷ കൂട്ടുകെട്ട് എന്നൊക്കെയുള്ള യാതോരു അടിസ്ഥാനവും ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നതും തീർത്തും അപലപനീയമാണ്. പുരോഗമന,ഇടതു വിദ്യാർത്ഥി പ്രസ്ഥാനം എന്ന് വീമ്പിളക്കുന്ന എസ്എഫ്ഐ, എന്തുകൊണ്ടാണ് ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ഇത്രമേൽ പേടിക്കുന്നത്?

കൗൺസിലർമാരുടെ എണ്ണം അവകാശവാദം മാത്രമല്ല എന്നത് എഐഎസ്എഫ് സെനറ്റ് സ്ഥാനാർത്ഥിക്ക് ലഭിച്ച വോട്ട് പരിശോധിക്കുന്ന ഏതൊരു വ്യക്തിക്കും മനസ്സിലാക്കുവാൻ കഴിയുന്നതാണ്. എസ്എഫ്ഐ യുടെ വാദം തീർത്തും തെറ്റാണെന്ന് ഇതിലൂടെ മനസ്സിലാക്കുവാൻ കഴിയും. സൈബർ ഗുണ്ടകളുടെ ഭാഷയിൽ വലതുപക്ഷ ചേരിയിലേക്ക് എഐഎസ്എഫി നെ ചേർക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായി കനയ്യകുമാറിനെ ഉദ്ധരിച്ച് തൻ്റെ വാദം സമർത്ഥിക്കാൻ ശ്രമിക്കുന്ന സച്ചിൻ ദേവ് MLA യുടെ നിലപാട് അടിസ്ഥാനരഹിതമാണ്.

ഇത് മീനൂട്ടിയുടെ മാമാട്ടിക്കുട്ടിയമ്മ, അനിയത്തിക്കുട്ടിയുടെ പിറന്നാൾ ചിത്രവുമായി മീനാക്ഷി ദിലീപ്

എ.പി അബ്ദുള്ളക്കുട്ടിയെന്ന പഴയ എസ് എഫ് ഐ സംസ്ഥാന പ്രസിഡൻ്റിനെയും ഋതബ്രത ബാനർജിയെന്ന മുൻ എസ് എഫ് ഐഅഖിലേന്ത്യാ സെക്രട്ടറിയെയും JNU സ്റ്റുഡൻ്റ്സ് യൂണിയൻ മുൻ പ്രസിഡൻ്റ്മാരും എസ് എഫ് ഐ നേതാക്കളുമായിരുന്ന ഷക്കീൽ അഹമ്മദ് ഖാൻ (1992-93),ബിട്ടലാൽ ബറുവ (1996-97&98), സയ്യിദ് നാസ്സർ ഹുസ്സയിൻ (1999-2000) എന്നിവരുടെ വർത്തമാനകാല രാഷ്ട്രീയം കൂടി പരിശോധിക്കാൻ താങ്കൾ മറന്നതാണെങ്കിൽ സമയം കണ്ടെത്തണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

Recommended Video

cmsvideo
MG കോളേജിലെ AISF വനിതാ നേതാവിനെ ഭീഷണിപ്പെടുത്തി SFI

എഐഎസ്ഫുകാരുടെ കൂടെ വിയർപ്പിന്റെ ഫലമായി ആണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ഇന്ന് എംഎൽഎ കസേരയിൽ ഇരിക്കുന്നതെന്ന കാര്യം നിർഭാഗ്യവശാൽ ഞങ്ങൾക്ക് ഓർമ്മിപ്പിക്കേണ്ടി വരികയാണ്. അക്രമങ്ങളെ ന്യായീകരിക്കുകയല്ല, മറിച്ചു സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്ന മുദ്രാവാക്യത്തിന്റെ മഹത്വം ഇനിയെങ്കിലും എസ്എഫ്ഐ ഗുണ്ടകൾക്ക് പറഞ്ഞു മനസിലാക്കി കൊടുക്കുകയാണ് സച്ചിൻ ദേവ് അടക്കമുള്ള നേതൃത്വം ചെയ്യേണ്ടത്. അതിന് തയ്യാറായില്ലെങ്കിൽ പ്രതിഷേധച്ചൂട് അറിയേണ്ടിവരും എന്നതിലും സംശയമില്ല''.

English summary
AISF state president P Kabeer slams SFI and Sachin Dev MLA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X