Get Updates
Get notified of breaking news, exclusive insights, and must-see stories!

ലക്ഷദ്വീപിൽ അബ്ദുള്ളക്കുട്ടി ഹീറോയെന്ന് കമന്റ്; വായടപ്പിച്ച കമന്റുമായി ഐഷ സുൽത്താന..വൈറൽ

തിരുവനന്തപുരം; ഫേസ്ബുക്കിൽ തന്റെ പോസ്റ്റിന് കീഴിൽ ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടിയെ പുകഴ്തത്തിക്കൊണ്ടുള്ള കമന്റിന് ചുട്ട മറുപടിയുമായി സിനിമാ പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ഐഷ സുല്‍ത്താന.'ദ്വീപില്‍ അബ്ദുള്ള കുട്ടി ആണല്ലോ ഇപ്പോള്‍ ഹീറോ' എന്നാണ് പോസ്റ്റില്‍ ഒരാള്‍ കമന്റ് ചെയ്തത്. എന്നാല്‍ അബ്ദുള്ളക്കുട്ടി ഹീറോയല്ല വെറും സീറോയാണെന്നാണ് ഐഷയുടെ മറുപടി.

1

'ദ്വീപിൽ അബ്ദുള്ള കുട്ടി ആണല്ലോ ഇപ്പോൾ ഹീറോ താത്ത കേരളത്തിൽ ഇരിക്കാതെ വല്ലപ്പോഴും ആ മനോഹര രാജ്യത്തേക്കു ഒന്ന് ചെല്ല് അല്ലേൽ ഔട്ട്‌ ആവും',എന്നായിരുന്നു ഒരാൾ കമന്റ് ഇട്ടത്. ഇതിന് അബ്ദുള്ളക്കുട്ടി ഹീറോയല്ല വെറും സീറോയാണെന്നാണ് ഐഷയുടെ മറുപടി നൽകി.

2

ലക്ഷദ്വീപുക്കാർക്ക് മര്യാദ എന്നൊന്നുണ്ട്, ഹോസ്പിറ്റാലിറ്റിടെ കാര്യത്തിൽ അവരെ വെല്ലാൻ ഇന്നി ലോകത്ത് വേറെ ആരും കാണില്ല, അവരെ ഉപദ്രവിച്ച ആളുകൾക്ക് പോലും ദാഹിച്ചാൽ അവർ വെള്ളം കൊടുക്കും... അതാണ്‌ അവരുടെ മനസ്സ്, പടച്ചോന്റെ മനസ്സാണെന്നാണ് ഞാനവരെ വിശേഷിപ്പിക്കുന്നത്, ആ അവരുടെ മുമ്പിൽ അബ്‌ദുള്ള കുട്ടി പോയി ഞെരുങ്ങിയാൽ ഹീറോ അല്ലാ വെറും സിറോയെ ആവു...അവരെ തീവ്രവാദി എന്നും മയക്കുമരുന്നിനു അടിമകലെന്നും പറഞ്ഞു നടന്ന അബ്‌ദുള്ള കുട്ടി പോലും ആ പറഞ്ഞ വാക്ക് തിരിച്ചെടുക്കും...
യഥാർത്ഥ ഹീറോ ദ്വീപ് ആണ് മിസ്റ്റർ, എന്നും ഐഷ മറുപടി നൽകി.

ഇതെന്ത് സുന്ദരിയാ ഈ അന്ന... ചുവപ്പഴകിൽ അന്ന ബെൻ..വൈറലായി പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ

3

നേരത്തേ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ ദ്വീപിൽ നടപ്പാക്കിയ പുതിയ നയങ്ങൾക്കെതിരെ ഉയർന്ന പ്രതിഷേധങ്ങളിൽ രൂക്ഷ വിമർശനവുമായി വന്ന നേതാവായിരുന്നു അബ്ദുള്ളക്കുട്ടി.മോദിയുടെ സ്വപ്നത്തിലെ ഒരു ലക്ഷദ്വീപ് ഉണ്ട്. അത് ലോകോത്തര നിലവാരമുള്ള ടൂറിസ്റ്റ് ഡെസ്സ്റ്റിനേഷൻ ആക്കി മാറ്റുക എന്നതാണ്. പ്രതിഷേധങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ഇടം കിട്ടാതെ നിരാശരായ കമ്മ്യൂണിസ്റ്റ്, മുസ്ലീംലീഗ് ഗ്രൂപ്പുകളാണെന്നും അബ്ദുള്ളക്കുട്ടി ആരോപിച്ചിരുന്നു. ഐഷ സുൽത്താനയ്ക്കെതിരായ രാജ്യദ്രോഹ കുറ്റം നിലനിൽക്കുമെന്നും അബ്ദുള്ള കുട്ടി പറഞ്ഞിരുനന്നു.

4

അതേസമയം ബിഹാറിലും ഹൈദരാബാധദിലും മതരാഷ്ടീയം കളിച്ച് അസ്ഹറുദ്ദീൻ ഉവൈസി ബിജെപിയെ വളർത്തിയത് പോലെ ലക്ഷ്യ ദ്വീപിലും വളർത്താൻ പ്ലാൻ ഉണ്ടോയെന്ന് കമന്റുമായെത്തിയ മറ്റൊരാൾക്കും ഐഷ മറുപടി നൽകി.'ഇതൊക്കെ രാഷ്രിയക്കാരോട് ചോദിക്കു... ഇതിന്റെ ഉത്തരം അബ്‌ദുള്ള കുട്ടിയല്ലേ പറയേണ്ടത്...
തല്ക്കാലം ബീഫ് ബിരിയാണി കഴിക്കാനാണ് എന്റെ പ്ലാൻ' എന്നായിരുന്നു ഐഷയുടെ പ്രതികരണം.

5

അതേസമയം ലക്ഷദ്വീപിലെ ബിജെപി ഇടപെടലിനെ വിമർശിച്ച് നിരവധി കമന്റുകൾ പോസ്റ്റിന് താഴെ ഉയരുന്നുണ്ട്. അതിലൊന്ന് ഇങ്ങനെ 'ബി.ജെ.പിക്ക് വളരാനാവുന്നത് ഹിന്ദു വർഗ്ഗീയതക്കളിക്കത്തിച്ച് മാത്രമേ സാധിക്കു. ഗുജറാത്തിൽ സ്വന്തം ആൾക്കാരെ ട്രെയിൻ ബോഗിയിലിട്ട് കത്തിച്ച് അവിടെ വൈകാരിക കലാപങ്ങളുണ്ടാക്കി അധികാരത്തിൽ വന്ന പോലെ. പശുഭക്തർ കൂടുതലുകളിടത്ത് അതിനെ ട്രാൻസ്പോർട്ട് ചെയ്യുന്നവരെ തെരുവിൽ അടിച്ച് കൊന്ന് അവിടെയും വൈകാരികത ആളിക്കത്തിച്ച് അധികാരത്തിൽ വരുന്നു.

ലക്ഷദ്വീപിൽ ആളിക്കത്തിക്കാൻ ഒത്തുമില്ലാത്തത് കാരണം അടിമത്തം എന്ന അജണ്ടയുമായാണ് പോടാ പട്ടേൽ എത്തിയത്. ഉദ്ദേശിച്ച പോലെ വർക്ക് ഔട്ട് ആയില്ലെന്ന് മാത്രം.അത് കൊണ്ട് കേരളത്തിൽ ബിഷപ്പിനെ പർച്ചേസ് ചെയ്ത് ഒരു വൈകാരിക പ്രശ്നം ഉണ്ടാക്കാനായ് ഒരു ശ്രമം നടത്തി പാളിപ്പോയത് കണ്ടില്ലേ. വൈകാരിക വർഗ്ഗീയതയിലൂടെയേ ബി.ജെ.പിക്ക് വളരാനാവു. അല്ലെങ്കിൽ ഗോവയിൽ പെട്ടിക്കകത്ത് പൂട്ടിവച്ചേക്കുവല്ലേ ബീഫ് നിരോധനം - മതപരിവർത്തനം ഒക്കെ ?'. എന്തായാലും പോസ്റ്റിന് കീഴെ ചർച്ചകൾ ഇപ്പോഴും പുരോഗമിക്കുകയാണ്.

Recommended Video

cmsvideo
    Suresh Gopi to replace Surendran as BJP chief in Kerala?

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+