ദിലീപിന് പിന്നാലെ അജു വര്‍ഗീസും..!! അജുവിനെ അറസ്റ്റ് ചെയ്യും..?? കുറ്റം സമ്മതിച്ചു..!!

  • By: Anamika
Subscribe to Oneindia Malayalam

കളമശ്ശേരി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ മലയാള സിനിമാലോകം മുഴുവനായും തന്നെ കരിനിഴലില്‍ നില്‍ക്കുകയാണ് എന്ന് പറയേണ്ടി വരും. സിനിമാ രംഗത്തെ സ്ത്രീകളുടെ പ്രശ്‌നങ്ങളും കള്ളപ്പണ ഇടപാടുകളും ക്രിമിനലുകളുടെ സാന്നിധ്യവുമെല്ലാം ചര്‍ച്ചയാക്കപ്പെട്ടു. മലയാളത്തിലെ അതികായനായ നടനായ ദിലീപ് അറസ്റ്റിലാവുകയും ചെയ്തു.

നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയ മാഡം ! ആ വില്ലൻ കഥാപാത്രം ആരെന്ന് വെളിപ്പെടുത്തി പോലീസ് ! ഞെട്ടും!

ദിലീപിന് പിന്നാലെ പുലിവാല്‍ പിടിച്ചിരിക്കുന്നത് നടന്‍ അജുവര്‍ഗീസാണ്. അജുവിനെ പോലീസ് അറസ്റ്റ് ചെയ്യുമെന്നാണ് ന്യൂസ് 18 ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പോസ്റ്റിൽ പണികിട്ടി

പോസ്റ്റിൽ പണികിട്ടി

ആക്രമണത്തിന് ഇരയായ നടിയുടെ പേര് ഫേസ്ബുക്ക് പോസ്റ്റില്‍ പരാമര്‍ശിച്ചതാണ് യുവതാരം അജു വര്‍ഗീസിന് വിനയായിരിക്കുന്നത്. അജു ഫേസ്ബുക്ക് ഉപയോഗിച്ച ഫോണ്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ഫോൺ പിടിച്ചെടുത്തു

ഫോൺ പിടിച്ചെടുത്തു

അജുവിന്റെ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുമെന്ന് കളമശ്ശേരി സിഐ വ്യക്തമാക്കിയിട്ടുണ്ട്. അറസ്റ്റ് അടക്കമുള്ള നടപടികള്‍ പരിശോധനാഫലം ലഭിച്ച ശേഷമാണ് പരിഗണിക്കുകയെന്നും പോലീസ് പറയുന്നു.

ഡിജിപിക്ക് പരാതി

ഡിജിപിക്ക് പരാതി

നടിയുടെ പേര് പരസ്യമാക്കിയതിന് അജുവിനെതിരെ ഡിജിപിക്ക് പരാതി പോയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസും എടുത്തു. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു ആണ് പരാതി നല്‍കിയത്.

ഒരു മണിക്കൂർ മൊഴിയെടുപ്പ്

ഒരു മണിക്കൂർ മൊഴിയെടുപ്പ്

അജു വര്‍ഗീസിനെ പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. കളമശ്ശേരി സിഐ ഓഫീസിലേക്കാണ് അജുവിനെ വിളിച്ച് വരുത്തിയത്. ഒരു മണിക്കൂറോളം അജുവില്‍ നിന്നും പോലീസ് മൊഴിയെടുത്തു.

കുറ്റം സമ്മതിച്ചു

കുറ്റം സമ്മതിച്ചു

നടിയുടെ പേര് വെളിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് അജു കുറ്റം സമ്മതിച്ചതായും പോലീസ് പറയുന്നു. പോസ്റ്റിലെ പിഴവ് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തിരുത്തിയെന്നും നടന്‍ മൊഴി നല്‍കി.

സൈബർ നിയമപ്രകാരം

സൈബർ നിയമപ്രകാരം

സൈബര്‍ നിയമപ്രകാരമാണ് അജുവിനെതിരെ പോലീസ് കേസെടുത്തത്. അഭിഭാഷകന് ഒപ്പമായിരുന്നു അജു മൊഴി നല്‍കാനെത്തിയത്. ചാനല്‍ ചര്‍ച്ചയില്‍ നടിയുടെ പേര് പറഞ്ഞ തിരക്കഥാകൃത്ത് എസ്എന്‍ സ്വാമിക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ദിലീപിന് പിന്തുണ

ദിലീപിന് പിന്തുണ

ദിലീപിനെ പിന്തുണയ്ക്കുന്നതായിരുന്നു അജുവിന്റെ വിവാദ പോസ്ററ്. ദിലീപിനെ നിര്‍ബന്ധിതമായി പ്രതിയാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പറയാന്‍ അജു ഫേസ്ബുക്കിലിട്ട പോസ്റ്റ് ആക്രമിക്കപ്പെട്ട നടിയുടെ പേരെടുത്ത് പറഞ്ഞുകൊണ്ടുള്ളതായിരുന്നു. പീഡനക്കേസുകളിലെ ഇരയുടെ വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന നിയമത്തിന്റെ ലംഘനമാണിത്.

പോസ്റ്റ് തിരുത്തി

പോസ്റ്റ് തിരുത്തി

ഐപിസി 376 പ്രകാരം രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് അജു വര്‍ഗീസ് ചെയ്തിരിക്കുന്നത്. ഇതോടെ തെററ് മനസ്സിലാക്കി പോസ്റ്റ് അജു തിരുത്തുകയും ചെയ്തു. ആക്രമിക്കപ്പെട്ട നടിയുടെ പേര് ഉപയോഗിച്ച് തെറ്റെന്ന് മനസ്സിലാക്കിയ സാഹചര്യത്തിൽ തിരുത്തുന്നു എന്നായിരുന്നു പുതിയ പോസ്റ്റ്. നടിയോട് മാപ്പും ചോദിച്ചു താരം.

ശുദ്ധ പോക്കിരിത്തരം

ശുദ്ധ പോക്കിരിത്തരം

നടിയോട്, പ്രതി ആരാണോ അവര്‍ ചെയ്തത് ശുദ്ധ പോക്കിരിത്തരമാണ്. അതിന് ഒരു ന്യായീകരണവും ഇല്ലെന്നായിരുന്നു അജു പോസ്റ്റ്.പ്രതിയെ കണ്ടുപിടിക്കുക തന്നെ വേണം. പക്ഷേ ദിലീപേട്ടനോട് ഇപ്പോള്‍ കാണിക്കുന്നത് നിര്‍ബന്ധിതമായി പ്രതിയാക്കാനുള്ള ശ്രമമാണ്. രണ്ടും രണ്ടാണെന്ന് മനസ്സിലാക്കാനുള്ള വിവേകം പൊതുസമൂഹം കാണിക്കണമെന്നും സത്യം തെളിയുന്നത് വരെ ദിലീപിനെ കുറ്റപ്പെടുത്താതിരിക്കാമെന്നും അജു പറയുന്നു.

ദിലീപിനെതിരെ അനീതി

ദിലീപിനെതിരെ അനീതി

ദിലീപിന്റെ പേര് ചിലര്‍ കേസിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും ദിലീപിനെതിരായ അനീതി വളരെ വലുതാണെന്നും അജു വര്‍ഗീസ് അഭിപ്രായപ്പെട്ടിരുന്നു. സത്യം പുറത്ത് വരണമെന്നും നിരപരാധിയായ ഒരാളെ അപകീര്‍ത്തിപ്പെടുത്തരുതെന്നും അജു ഫേസ്ബുക്കില്‍ കുറിച്ചു. ഇതിന് ശേഷമാണ് നടിയുടെ പേര് വെളിപ്പെടുത്തിയുള്ള പോസ്റ്റ് വന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

മാപ്പ് ചോദിച്ച് അജു വർഗീസ്

English summary
Actor Aju Varghese questioned by Police for revealing actress' name in fb post
Please Wait while comments are loading...