കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എകെജി സെന്റര്‍ ആക്രമണം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റിൽ

Google Oneindia Malayalam News

തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണത്തിൽ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കസ്റ്റഡിയിൽ.. തിരുവനന്തപുരം മണ്‍വിള സ്വദേശിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിനെയാണ് കസ്റ്റഡിയിൽ എടുത്തത്. കവടിയാറിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ജിതിന്റെ ചോദ്യം ചെയ്യൽ തുടരുകയാണ്.ഏറെ വിവാദമായ കേസിൽ രണ്ട് മാസങ്ങൾക്ക് ശേഷമാണ് ഒരാൾ കസ്റ്റഡിയിൽ ആകുന്നത്.

photo-2022-09-22

ജൂൺ 30 ന് രാത്രി 11.45 ഓടെയായിരുന്നു ഇരുചക്രവാഹനത്തില്‍ എത്തിയയാള്‍ എകെജി സെന്ററിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞത്. എകെജി സെന്ററിന്റെ രണ്ടാമത്തെ ഗേറ്റിലായിരുന്നു സംഭവം. പിന്നാലെ ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് ആണെന്ന ആരോപണവുമായി എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ രംഗത്തെത്തിയതോടെ സംഭവം വലിയ വിവാദമായി. കോൺഗ്രസ്- സി പി എം പ്രവർത്തകർ തമ്മിലുള്ള ഏറ്റുമുട്ടലിനും പരസ്പരം ഓഫീസുകൾ ആക്രമിക്കുന്ന നിലയിലേക്കും കാര്യങ്ങൾ എത്തി. എന്നാൽ പ്രതിയാരെന്ന് മാത്രം കണ്ടെത്താൻ പോലീസിന് സാധിച്ചില്ല.

'എല്ലാം ഞാന്‍ മറക്കാം': കോണ്‍ഗ്രസിനെക്കുറിച്ച് മമത പറഞ്ഞത് വ്യക്തമാക്കി പവാർ, ലക്ഷ്യം ബിജെപി മാത്രം'എല്ലാം ഞാന്‍ മറക്കാം': കോണ്‍ഗ്രസിനെക്കുറിച്ച് മമത പറഞ്ഞത് വ്യക്തമാക്കി പവാർ, ലക്ഷ്യം ബിജെപി മാത്രം

ചുവന്ന സ്കൂട്ടറിൽ എത്തിയ ആളാണ് സ്ഫോടക വസ്തു എറിഞ്ഞതെന്ന് മാത്രമായിരുന്നു അന്വേഷണ സംഘത്തിന് ആദ്യഘട്ടത്തിൽ കണ്ടെത്താനായത്.എ കെ ജി സെൻ്ററിൻ്റെ സി സി ടി വിയിൽ നിന്നും കിട്ടിയ ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ദശ്യത്തിന്റെ പിക്‌സല്‍ കുറവായതിനാല്‍ ആ വഴിക്കുള്ള അന്വേഷണത്തിലും പുരോഗതി ഉണ്ടായില്ല.

വിധി അനുകൂലമായെങ്കിൽ ജഡ്ജി സ്വാധീനിക്കപ്പെട്ടുവെന്ന് വന്നേനെയെന്ന് രാഹുൽ ഈശ്വർ,അതിജീവിത സുപ്രീം കോടതിയിലേക്ക്?വിധി അനുകൂലമായെങ്കിൽ ജഡ്ജി സ്വാധീനിക്കപ്പെട്ടുവെന്ന് വന്നേനെയെന്ന് രാഹുൽ ഈശ്വർ,അതിജീവിത സുപ്രീം കോടതിയിലേക്ക്?

സമീപത്തെ നൂറിലധികം സിസിടിവികളും ക്യാമറകളും പോലീസ് പരിശോധിച്ചിരുന്നു. ഇതുവരെ 250 ലധികം ആളുകളെയാണ് പോലീസ് ചോദ്യം ചെയ്തത്. അയ്യായിരത്തില്‍ അധികം മൊബൈല്‍ ഫോണ്‍രേഖകളും പരിശോധിച്ചിരുന്നു.. പ്രതി സഞ്ചരിച്ചെന്ന സംശയിക്കുന്ന മോഡൽ ഡിയോ സ്കൂട്ടർ ഉടമകളേയും ചോദ്യം ചെയ്തിരുന്നു. ഇതിനിടയിൽ എകെജി സെന്‍ററിന് കല്ലെറിയുമെന്ന് പോസ്റ്റിട്ട യുവാവിനെ കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യം ചെയ്തിരുന്നു. എന്നാൽ ഇത് വിവാദമായതോടെ വിട്ടയച്ചു. പ്രതികളെ കണ്ടെത്താത്ത പോലീസ് വീഴ്ചക്കെതിരെ പ്രതിപക്ഷം അടക്കം വിമർശനം ഉയർത്തിനിടയിലായിരുന്നു കേസ് ക്രൈംബ്രാഞ്ചിന് വിട്ടത്.

'ദിലീപിന് വേണ്ടി കോടികൾ മുടക്കാൻ നിർമ്മാതാക്കൾ, നിരവധി സിനിമ, പിന്നിൽ ആ ഉറപ്പോ?'; ബൈജു കൊട്ടാരക്കര'ദിലീപിന് വേണ്ടി കോടികൾ മുടക്കാൻ നിർമ്മാതാക്കൾ, നിരവധി സിനിമ, പിന്നിൽ ആ ഉറപ്പോ?'; ബൈജു കൊട്ടാരക്കര

English summary
AKG centre Case; Youth Congress leader taken into custody
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X