കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

50 ദിവസം പിന്നിട്ട് എകെജി സെന്റര്‍ ആക്രമണം;സോഷ്യല്‍ മീഡിയയില്‍ ട്രോള്‍, മീം മത്സരം

Google Oneindia Malayalam News

തിരുവനന്തപുരം: എകെജി സെന്ററിന് എതിരായ ആക്രമണത്തില്‍ പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിരുന്നതില്‍ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍. മീം മത്സരവും ആരംഭിച്ചിരിക്കുകയാണ്. സംഭവം നടന്ന് 50 ദിവസം പിന്നിട്ടിരിക്കുകയാണ്. എന്നാല്‍ ആരാണ് സ്‌ഫോടക വസ്തു എറിഞ്ഞത് എന്ന കാര്യത്തില്‍ ആര്‍ക്കും വ്യക്തതയില്ല.

1

ഭരണകക്ഷിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെയുള്ള ആക്രമണമായിട്ടുള്ള ഇതുവരെ കേസില്‍ ആരെയും അറസ്റ്റ് ചെയ്ത്തത് സിപിഎമ്മിന് വലിയ തിരിച്ചടിയായത്. @akgbombblast എന്ന ഐഡിയിലുള്ള പേജില്‍ വലിയ ട്രോളാണ് 50 ദിവസം പിന്നിടുന്ന സമയത്ത് ഉയര്‍ന്നിരിക്കുന്നത്.

ട്രോളുകളെല്ലാം വൈറലായിരിക്കുകയാണ്. എകെജി സെന്റര്‍ ആക്രമണത്തിന്റെ നിത്യേനയുള്ള അപ്‌ഡേറ്റാണ് ഈ ട്രോള്‍ പേജിലൂടെ നല്‍കുന്നത്. നിരവധി പേര്‍ ഈ പേജ് ഫോളോ ചെയ്യുന്നുണ്ട്. ആക്രമണം കഴിഞ്ഞ് ഒരു മാസം പിന്നിട്ട സമയത്തായിരുന്നു ട്രോള്‍ പേജ് പ്രത്യക്ഷപ്പെട്ടത്.

ഡെയ്‌ലി അപ്‌ഡേറ്റ്‌സ് ഓണ്‍ ദ എകെജി സെന്റര്‍ ക്രാക്കര്‍ കേസ് എന്നാണ് പേജിന് പേരിട്ടിരിക്കുന്നത്. യുഡിഎഫ് പ്രവര്‍ത്തകരുടെ കിട്ടിയോ എന്ന വാചകമാണ് ഈ പേജില്‍ വ്യാപകമായി ഉപയോഗിക്കുന്നത്. ആക്രമണത്തിലെ പ്രതികളെ കിട്ടിയോ എന്ന് ട്രോള്‍ രൂപേണ യുഡിഎഫ് അണികള്‍ കൊണ്ടുവന്ന വാചകമാണിത്.

ദിവസവും ഈ പേജില്‍ വരുന്ന മീമുകള്‍ വൈറലാവാറുണ്ടായിരുന്നു. 50ാം ദിവസം ഇവര്‍ മീം മത്സരം എന്ന വ്യത്യസ്ത ആശമാണ് അവതരിപ്പിക്കുന്നത്. പേജില്‍ വന്ന പോസ്റ്റിലാണ് ഇക്കാര്യം പറയുന്നു. യോജിച്ച ഒരു 'കിട്ടിയില്ല മീം' തയ്യാറാക്കുകയാണ് മത്സരം. ഉണ്ടാക്കിയ ശേഷം ആ മീം സ്വന്തം വാളില്‍ പോസ്റ്റ് ചെയ്ത് തങ്ങളുടെ പേജിനെ ടാഗ് ചെയ്യാനും ഇവര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

'ബാലചന്ദ്രകുമാറിനെ കുടുക്കാന്‍ നോക്കിയ ഈ 6 പേര്‍ ഉള്ളിലാവും; എല്ലാം ദിലിപ് അനുകൂലികള്‍''ബാലചന്ദ്രകുമാറിനെ കുടുക്കാന്‍ നോക്കിയ ഈ 6 പേര്‍ ഉള്ളിലാവും; എല്ലാം ദിലിപ് അനുകൂലികള്‍'

അതേസമയം വിജയിക്കുന്നവര്‍ക്ക് സമ്മാനവുമുണ്ട്. മൂന്ന് പേര്‍ക്കാണ് ക്യാഷ് പ്രൈസ്. പ്രതിയെ പിടിക്കുന്ന ദിവസം സമ്മാനം വിതരണം ചെയ്യുമെന്നാണ് ട്രോള്‍. നൂറ് ദിവസം വരെയാണ് മത്സരമെന്നും ഇവര്‍ പറയുന്നു. ഇതിനോടകം ഇവരുടെ ട്രോള്‍ വലിയ തരംഗമായിരിക്കുകയാണ്.

അതേസമയം സംഭവത്തിന് കാരണക്കാരന്‍ എന്ന് ആരോപണം നേരിട്ട തട്ടുകടക്കാരനെ കേന്ദ്രീകരിച്ചുള്ള അന്വേഷണം ക്രൈംബ്രാഞ്ച് അവസാനിപ്പിച്ചു. തട്ടുകടക്കാരനെ ചോദ്യം ചെയ്തതോടെ ആക്രമണത്തില്‍ പങ്കില്ലെന്ന് വ്യക്തമായെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. പ്രാദേശിക സിപിഎം നേതാവിന്റെ ഫോണിലേക്ക് ഇയാള്‍ വിളിച്ചിരുവെന്ന ആരോപണവും തെറ്റാണെന്ന് ക്രൈംബ്രാഞ്ച് പറയുന്നു.

സ്‌റ്റൈലിഷ് എന്ന് പറഞ്ഞാല്‍ ഇതാണ്: ലേഡി മമ്മൂക്ക മംമ്ത മോഹന്‍ദാസ് തന്നെ, ക്യൂട്ട് ചിത്രങ്ങള്‍ വൈറല്‍

സിപിഎം തന്നെയാണ് ആക്രമണത്തിന് പിന്നിലെന്നും, പ്രതികളെ പിടിക്കാത്തത് അതുകൊണ്ടാണെന്നും പ്രതിപക്ഷം അടക്കം നിരന്തരം ആക്ഷേപിക്കുന്നുണ്ട്. തട്ടുകടക്കാരനും സിപിഎം പ്രാദേശിക നേതാവുമായുള്ള ബന്ധമായിരുന്നു ആദ്യ ഘട്ടത്തില്‍ ചര്‍ച്ചയായത്.

ഒളിഞ്ഞിരിക്കുന്നത് സുന്ദരിയായ ഒരു യുവതി, 5 സെക്കന്‍ഡില്‍ കണ്ടെത്തിയാല്‍ വേറെ ലെവല്‍, വൈറല്‍ ചിത്രംഒളിഞ്ഞിരിക്കുന്നത് സുന്ദരിയായ ഒരു യുവതി, 5 സെക്കന്‍ഡില്‍ കണ്ടെത്തിയാല്‍ വേറെ ലെവല്‍, വൈറല്‍ ചിത്രം

English summary
akg centre incident: social media page starts a meme contest on 50th day of incident, viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X