കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അലന്‍ ഷുഹൈബ് ജാമ്യവ്യവസ്ഥ ലംഘിച്ചു', എൻഐഎ കോടതിയിൽ റിപ്പോർട്ട്‌ നൽകി പന്നിയങ്കര എസ്എച്ച്ഒ

Google Oneindia Malayalam News

കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസിൽ ജാമ്യത്തിൽ കഴിയുന്ന അലൻ ഷുഹൈബ് ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പൊലീസ് റിപ്പോർട്ട്‌. പന്നിയങ്കര എസ് എച്ച് ഒ, എൻ ഐ എ കോടതിയിൽ റിപ്പോർട്ട്‌ നൽകി.അലനെതിരെ ധർമ്മടം പൊലീസ് എടുത്ത കേസിനെ തുടർന്നാണ് നടപടി.

കണ്ണൂർ പാലയാട് ലോ കോളേജ് ക്യാമ്പസിൽ വച്ച് മർദ്ദിച്ചന്ന എസ്എഫ്ഐയുടെ പരാതിയിലായിരുന്നു കേസ്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പൊലീസ് റിപ്പോർട്ട് നൽകിയത്. അലൻ ജാമ്യവ്യവസ്ഥ ലംഘിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ പന്നിയങ്കര പൊലീസിനോടായിരുന്നു കോടതി ആവശ്യപ്പെട്ടിരുന്നത്.

ഈ മാസം ആദ്യമായിരുന്നു സംഭവം. എസ്എഫ്ഐയുടെ നേതൃത്വത്തിൽ ഒരു വിഭാഗവും അലൻ ഷുഹൈബിന്റെ നേതൃത്വത്തിലുള്ള വിദ്യാർഥി ഐക്യമുന്നണിയും തമ്മിലായിരുന്നു പ്രശ്നം. എസ്എഫ്ഐക്കാരായ എൽഎൽബി വിദ്യാർഥികളെ അലൻ ഷുഹൈബിന്റെ നേതൃത്വത്തിൽ റാഗ് ചെയ്തെന്നായിരുന്നു ആരോപണം. ഇതിനു പിന്നാലെയാണ് അലനെ ഉൾപ്പെടെ കസ്റ്റഡിയിൽ എടുത്തത്.

കണ്ണൂർ യൂണിവേഴ്സിറ്റി പാലയാട് ക്യാമ്പസിലെ നാലാം വർഷ എൽഎൽബി വിദ്യാർത്ഥിയാണ് അലൻ ഷുഹൈബ്. ഒന്നാം വർഷ എൽ എൽ ബി വിദ്യാർത്ഥിയായ അഥിൻ്റെ നേതൃത്വത്തിൽ എസ് എഫ് ഐ പ്രവർത്തകർ രണ്ടാം വർഷ വിദ്യാർത്ഥിയായ ബദ്രുദീനെ മർദ്ദിച്ചുവെന്നാരോപിച്ചാണ് പ്രശ്നങ്ങളുടെ തുടക്കം. മർദ്ദിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് അലൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥി കൂട്ടായ്മ ക്യാംപസിൽ പ്രതിഷേധിച്ചു.

ആവേശക്കൊടുമുടിയിൽ മലയാളികൾ; ലോകകപ്പ് കാണാന്‍ 23 ലക്ഷം കൊടുത്ത് വീടും സ്ഥലവും വാങ്ങി ആരാധകര്‍ആവേശക്കൊടുമുടിയിൽ മലയാളികൾ; ലോകകപ്പ് കാണാന്‍ 23 ലക്ഷം കൊടുത്ത് വീടും സ്ഥലവും വാങ്ങി ആരാധകര്‍

തൊട്ടുപിന്നാലെ അലൻ ഷുഹൈബ്, ബദ്രുദ്ദീൻ എന്നിവർ മർദ്ദിച്ചു എന്ന് കാണിച്ച് അഥിൻ പൊലീസിൽ പരാതി നൽകി. ഇവർ റാഗ് ചെയ്തുവെന്നാരോപിച്ച് കോളജ് പ്രിൻസിപ്പലിനും പരാതി നൽകി. പൊലീസ് കസ്റ്റഡിയിലെടുത്ത അലനെ മർദ്ദനത്തിനുള്ള വകുപ്പുകൾ ചേർത്ത് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയായിരുന്നു.

ചെക്കില്‍ പിഴവ് വരുത്തി കൈക്കൂലി ചോദിച്ചു; പഞ്ചായത്ത് സെക്രട്ടറിയെ കയ്യോടെ പൊക്കി വിജിലന്‍സ്ചെക്കില്‍ പിഴവ് വരുത്തി കൈക്കൂലി ചോദിച്ചു; പഞ്ചായത്ത് സെക്രട്ടറിയെ കയ്യോടെ പൊക്കി വിജിലന്‍സ്

alan new

അതേസമയം, ഇത് വ്യാജപരാതിയാണെന്നും കഴി‍ഞ്ഞ വർഷം എസ്എഫ്ഐക്കാർ റാഗ് ചെയ്തതിനെതിരെ പ്രതികരിച്ചതിൽ പക വീട്ടിയതാണെന്നുമാണ് അലന്റെ ഭാഷ്യം. കൂടുതൽ കേസുകളിൽപ്പെടുത്തി തന്റെ ജാമ്യം റദ്ദാക്കാനാണു ശ്രമമെന്നും അലൻ പറയുന്നു. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത ജയിലിൽ അടച്ച അലൻ ഇപ്പോൾ ജാമ്യത്തിൽ ആണു

English summary
'Alan Shuhaib violated bail', Panniangara SHO reports to NIA court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X