Get Updates
Get notified of breaking news, exclusive insights, and must-see stories!

'സംഘി'യായി തുടരാൻ ഉറച്ച് അലി അക്ബർ... പെറ്റമ്മയാണേ ബിജെപിയിലെ പക്ഷങ്ങൾ അറിയില്ല! ഒരു പക്ഷത്തോടും അടുപ്പമില്ല

കോഴിക്കോട്: ബിജെപി നേതാവും സംവിധായകനും ആയ അലി അക്ബര്‍ പാര്‍ട്ടിയിലെ ഔദ്യോഗിക സ്ഥാനങ്ങള്‍ രാജിവച്ചിരിക്കുകയാണ്. പാര്‍ട്ടിയിലെ പുന:സംഘടനയിലെ അതൃപ്തിയും എകെ നസീറിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതും ഒക്കെയാണ് ഇപ്പോഴത്തെ പ്രതികരണത്തിന് പിന്നില്‍ എന്നാണ് അലി അക്ബര്‍ പറയുന്നത്.

ഉത്തരവാദിത്തങ്ങള്‍ ഒഴിയുന്നു എന്ന് പ്രഖ്യാപിച്ചതോടെ അലി അക്ബര്‍ ബിജെപി വിട്ടു എന്ന നിലയിലും പ്രചാരണങ്ങള്‍ തുടങ്ങി. ഇതിനൊരു വിശദീകരണം നല്‍കുന്നതിനായി അദ്ദേഹം ഫേസ്ബുക്ക് ലൈവില്‍ എത്തുകയായിരുന്നു.

1

'നുണ ലോകം ചുറ്റി വരുന്നതിന് മുമ്പേ, സത്യം നിങ്ങളുടെ മുന്നിലേക്ക് എത്തണമല്ലോ' എന്ന് പറഞ്ഞുകൊണ്ടായിരുന്നു അലി അക്ബറിന്റെ ഫേസ്ബുക്ക് ലൈവിന്റെ തുടക്കം. പെരും നുണകളാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ബിജെപി സംസ്ഥാന സമിതി അംഗത്വം രാജിവച്ചിട്ടുണ്ട് എന്നത് സത്യമാണ്. അതേസമയം തന്നെ ബിജെപിയുടെ ഒരു സാധാരണ അംഗമായി തുടരുമെന്നും അലി അക്ബര്‍ വ്യക്തമാക്കി.

2

ഇക്കാര്യത്തില്‍ കുറച്ച് കൂടി വ്യക്തത വരുത്തുന്നുണ്ട് അദ്ദേഹം. താന്‍ ഒരു 'സംഘിയായി' തുടരും എന്നതില്‍ യാതൊരു സംശയവും വേണ്ട എന്നാണ് പറയുന്നത്. അലി അക്ബര്‍ ഒരിക്കലും ബിജെപി വിട്ടുപോയിട്ടില്ല, അങ്ങനെ ഉദ്ദേശിക്കുന്നും ഇല്ല എന്ന് കൂടി പറയുന്നുണ്ട്. സംഘ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും വ്യക്തമാക്കി.

3

എകെ നസീറിനെ സംബന്ധിച്ചുള്ള തന്റെ ഫേസ്ബുക്ക് പോസ്റ്റ് തികച്ചും വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. തന്നെ പോലെ അടുത്ത കാലത്ത് ബിജെപിയില്‍ വന്ന ആളല്ല നസീര്‍. ബിജെപിയില്‍ ആള്‍ക്കൂട്ടം ഉണ്ടാകുന്നതിന് മുമ്പ് പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തനം തുടങ്ങിയ മുസ്ലീം യുവാവായിരുന്നു അദ്ദേഹം. നസീറിനെതിരെ നടപടി എടുത്തതില്‍ തനിക്ക് വിഷമമുണ്ട്. എന്നാല്‍ കമ്മിറ്റിയുടെ ഭാഗമായി നിന്നുകൊണ്ട് അത് പ്രകടിപ്പിക്കാന്‍ ആവില്ല. സ്വതന്ത്രമായി നിന്നുകൊണ്ടേ അക്കാര്യം പറയാന്‍ ആകൂ. അതുകൊണ്ടാണ് സംസ്ഥാന സമിതി അംഗത്വം രാജിവച്ചത് എന്നാണ് വിശദീകരണം.

4

പാര്‍ട്ടിയ്ക്ക് വേണ്ടി യാതന യും കഷ്ടപ്പാടും അനുഭവിക്കുകയും തല്ലുകൊള്ളുകയും ചെയ്തിട്ടുള്ളവര്‍ക്ക് പുറത്തേക്കുള്ള വഴി കാണിച്ചുകൊടുക്കാന്‍ പാടില്ല എന്നതാണ് തന്റെ അഭിപ്രായം. ഒരുപക്ഷേ, അവരുടെ ഭാഗത്ത് തെറ്റുകുറ്റങ്ങള്‍ ഒക്കെ ഉണ്ടായിരിക്കാം. എന്നാലും അവര്‍ പാര്‍ട്ടി വിട്ടുപോകുന്ന സാഹചര്യം ഉണ്ടാക്കരുത് എന്നും അലി അക്ബര്‍ പറയുന്നുണ്ട്. ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ടതായിരുന്നു നസീര്‍ വിഷയം എന്നും അദ്ദേഹം പറഞ്ഞു.

5

പാര്‍ട്ടിയിലെ ഒരു സംസ്ഥാന നേതാവിനോടും തനിക്ക് പ്രശ്‌നമില്ല. വെറുപ്പും ഇല്ല. പാര്‍ട്ടിയ്ക്കുള്ളില്‍ എത്ര പക്ഷമുണ്ട് എന്ന് അറിയില്ലെന്ന് പെറ്റമ്മയെ വിളിച്ച് ആണയിട്ടുകൊണ്ട് അലി അക്ബര്‍ പറയുന്നുണ്ട്. അതിനെ പരിഹസിച്ച് പലരും ഇപ്പോള്‍ തന്നെ രംഗത്ത് വന്നിട്ടുണ്ട്. ബിജെപിയില്‍ ഏതൊക്കെ പക്ഷമുണ്ടെന്ന് പോലും അറിയാതെ, ആ പാര്‍ട്ടിയുടെ സംസ്ഥാന സമിതിയില്‍ ഇരിക്കുന്നതിനേക്കാള്‍ നല്ലത് രാജിവയ്ക്കുന്നത് തന്നെ ആണെന്നാണ് പരിഹാസം.

6

എന്തുകൊണ്ടാണ് ബിജെപിയിലെ പക്ഷങ്ങളെ കുറിച്ച് അറിയാത്തത് എന്ന് കൂടി വിശദീകരിക്കുന്നുണ്ട് അലി അക്ബര്‍. താന്‍ ഒരിക്കലും അത്തരം കാര്യങ്ങളിലേക്ക് പോയിട്ടില്ല. രാഷ്ട്രീയത്തിന്റെ ഉള്ളുകള്ളികളിലേക്ക് സഞ്ചരിക്കാവുന്ന ഒരു രാഷ്ട്രീയക്കാരന്‍ അല്ല താന്‍. ഒരു സാധാരണ വ്യക്തിയാണ്. ഒരു കാലാകാരന്‍ എന്ന നിലയ്ക്ക് അപ്പപ്പോള്‍ പ്രതികരിക്കുന്ന ഒരു സ്വഭാവമുണ്ട്. അങ്ങനെ പ്രതികരിച്ചു എന്നേ ഉള്ളൂ. പാര്‍ട്ടിയിലെ പക്ഷങ്ങളുടെ ഭാഗമാകാത്തതുകൊണ്ടോ, സ്ഥാനമാനങ്ങള്‍ ലഭിക്കാത്തതുകൊണ്ടോ ഒന്നും അല്ല താന്‍ സംസ്ഥാന സമിതി അംഗത്വം രാജിവച്ചത് എന്നും അദ്ദേഹം വ്യക്തമാക്കി.

7

എല്ലാവരോടും സമചിത്തതയോടെയാണ് ഇടപെട്ടിട്ടുള്ളത്. ആരോടും ഒരു വെറുപ്പും ഇല്ല. ഒന്നിനോടും അങ്ങനെ അടുപ്പവും ഇല്ല എന്ന് കൂടി വ്യക്തമാക്കുന്നുണ്ട്. ഒരു പക്ഷത്തോടും പ്രത്യേക അടുപ്പമില്ലെന്ന് ഒന്നുകൂടി ഉറപ്പിച്ച് പറയുന്നും ഉണ്ട്. അപ്പോള്‍ പിന്നെ, പാര്‍ട്ടിയിലെ പക്ഷങ്ങളെ കുറിച്ച് അറിയില്ലെന്ന് നേരത്തേ പറഞ്ഞത് എന്തിന്റെ അടിസ്ഥാനത്തില്‍ ആണെന്ന് ചിലര്‍ വീണ്ടും പരിഹാസവുമായി എത്തിയിട്ടുണ്ട്.

8

പാര്‍ട്ടി നന്നായി പോകണം എന്നേ ആഗ്രഹമുള്ളു. ഒരു സാധാരണ പ്രവര്‍ത്തകനായി താമരയും പിടിച്ചു നില്‍ക്കാന്‍ ഏറെ സന്തോഷമുണ്ട്. അതില്‍ നിന്ന് ഒരു ശക്തിക്കും തന്നെ പിന്‍മാറ്റാന്‍ കഴിയുകയും ഇല്ല എന്ന് കൂടി പറയുന്നുണ്ട് അലി അക്ബര്‍. ഇത് അദ്ദേഹം ബിജെപിയ്ക്കുള്ളിലെ ചിലരെ ലക്ഷ്യമിട്ട് പറഞ്ഞതാണ് എന്നാണ് വിലയിരുത്തല്‍. മൂന്ന് ദിവസം മുമ്പ് തന്നെ സംസ്ഥാന സമിതി അംഗത്വം രാജിവച്ചിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. അത് താന്‍ ആയിട്ട് ആരേയും അറിയിച്ചതല്ല, എവിടെനിന്നോ ചോര്‍ന്നതാണെന്ന കുറ്റപ്പെടുത്തലും നടത്തുന്നുണ്ട് അലി അക്ബര്‍.

9

പുന:സംഘടയില്‍ പ്രതിഷേധിച്ചുകൊണ്ടാണ് തന്റെ രാജി അന്ന വാര്‍ത്തകളേയും അലി അക്ബര്‍ നിഷേധിക്കുന്നുണ്ട്. പുന:സംഘടനയെ സംബന്ധിച്ച് തനിക്ക് ഒരു പ്രതിഷേധവും ഇല്ല. ആരൊക്കെയാണ് പുതിയ കമ്മിറ്റിയില്‍ ഉള്ളത് എന്ന് നോക്കാന്‍ സമയം പോലും കിട്ടിയിട്ടില്ല. സിനിമയുടെ തിരക്കിലാണ്. പക്ഷേ, ചില കാര്യങ്ങളില്‍ അഭിപ്രായം പറയാതിരിക്കാന്‍ പറ്റില്ല. എകെ നസീറിന്റെ കാര്യം പലയാവര്‍ത്തി ആവര്‍ത്തിക്കുന്നുണ്ട് അലി അക്ബര്‍. നസീറിന്റെ കാര്യത്തിലുള്ള വിഷമം പലവട്ടം അദ്ദേഹം ലൈവില്‍ പ്രകടിപ്പിച്ചു.

ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളിലും ബിജെപിയ്ക്ക് വലിയ വളര്‍ച്ചയുണ്ടായി. എന്നാല്‍ അത് അനുസരിച്ച് കേരളത്തില്‍ വളര്‍ച്ചയുണ്ടായില്ല എന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നുണ്ട് അലി അക്ബര്‍.

Recommended Video

cmsvideo
    ശോഭ സുരേന്ദ്രന്‍ ഔട്ട്; മെട്രോമാന്‍ ഇന്‍..ചെയ്തത് കൊടും ചതി | Oneindia Malayalam
    10

    നേരത്തേ ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുള്ള ആളാണ് അലി അക്ബര്‍. അതിന് ശേഷം ആയിരുന്നു ബിജെപിയിലേക്കുള്ള വരവ്. പിന്നീട് ബിജെപിയുടെ സാമൂഹ്യ മാധ്യമങ്ങളിലെ നാവായി മാറുകയും ചെയ്തു. 2016 ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിക്കുകയും ചെയ്തിരുന്നു. ഇതിനിടെ, പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു 'വാരിയംകുന്നന്‍' എന്ന പേരില്‍ മലബാര്‍ കലാപ നായകന്‍ വാര്യംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ച് സിനിമ പ്രഖ്യാപിച്ചു. മലബാര്‍ കലാപം വര്‍ഗ്ഗീയ കലാപമായിരുന്നു എന്ന സംഘപരിവാര്‍ ഭാഷ്യത്തിനൊപ്പം നിന്ന് ആ കഥ സിനിമയാക്കുമെന്ന് അലി അക്ബര്‍ പ്രഖ്യാപിച്ചു. ഇതിനായി ക്രൗഡ് ഫണ്ടിങ് നടത്തി. 'പുഴ മുതല്‍ പുഴ വരെ' എന്നാണ് സിനിമയുടെ പേര്. സംഘപരിവാര്‍ അനുകൂലികള്‍ ആണ് വലിയ തോതില്‍ ഇതിനായി പണം നല്‍കിയത്.

    ഭ്രമിപ്പിക്കുന്ന ലുക്കില്‍ ഭ്രമം നായിക; റാഷി ഖന്നയുടെ പുത്തന്‍ ചിത്രങ്ങള്‍

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+