ഒരു സമയമെത്തിയാല്‍ ഏക സിവില്‍കോഡില്‍ എല്ലാവരും യോജിക്കും: ജസ്റ്റിസ് കെടി തോമസ്

  • Posted By: NP Shakeer
Subscribe to Oneindia Malayalam

കോഴിക്കോട്: ഏകീകൃത വ്യക്തിനിയമം നടപ്പാക്കുന്നതില്‍ വിവേകപൂര്‍ണമായ ഇടപെടലുകളാണ് ഉണ്ടാവേണ്ടതെന്ന് ജസ്റ്റിസ് കെടി തോമസ്. രാജ്യത്ത് വ്യക്തിനിയമങ്ങള്‍ ഉടനെയൊന്നും മാറ്റാന്‍ സാധിക്കില്ലെന്നും ഈ നിയമത്തെക്കുറിച്ച് സമൂഹത്തെ പഠിപ്പിക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഷീന ഷുക്കൂര്‍ രചിച്ച യൂനിഫൊം സിവില്‍കോഡ്: എ റിട്ടൊറിക് ഓര്‍ റിയാലിറ്റി എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു കെടി തോമസ്.

രാജ്യസഭാ സ്വപ്നം പൊലിഞ്ഞു! ചെങ്ങന്നൂരിൽ ബിജെപിക്ക് പണി കൊടുക്കാൻ ബിഡിജെഎസ്; എൻഡിഎയും പിളർത്തും?

ഏക സിവില്‍കോഡിനെപ്പറ്റി യാഥാസ്ഥികരെ ബോധ്യപ്പെടുത്താന്‍ സാധിക്കണം. ഇത്തരം വിഷയങ്ങളില്‍ വിവേകമാണ് ഭരിക്കേണ്ടത്. ഒരു സമയമെത്തുമ്പോള്‍ എല്ലാവരും ഈ വിഷയത്തില്‍ ഒന്നാകുമെന്നാണ് പ്രതീക്ഷ. കോടതിവിധിയുടെ അടിസ്ഥാനത്തിലാണ് സ്ത്രീകള്‍ പല അവകാശങ്ങളും നേടിയെടുത്തത്. ക്രിസ്ത്യന്‍ സ്വത്തവകാശത്തില്‍ സ്ത്രീകള്‍ക്ക് തുല്യപ്രാധാന്യം ലഭിച്ചത് മേരി റോയ് അതിനെതിരെ നല്‍കിയ കേസിലെ വിധിയുടെ അടിസ്ഥാനത്തിലാണ്. പുരുഷന് കൂടുതല്‍ ആനുകൂല്യം നല്‍കുന്ന ക്രിസ്ത്യന്‍ വിവാഹനിയമത്തില്‍ മാറ്റം വന്നതും ഒരു സ്ത്രീ നല്‍കിയ കേസിനെ തുടര്‍ന്നാണെന്ന് ജസ്റ്റിസ് കെടി തോമസ് പറഞ്ഞു.

book

മാധ്യമപ്രവര്‍ത്തക സിന്ധു സൂര്യകുമാര്‍ പുസ്തകം ഏറ്റുവാങ്ങി. കെയുഡബ്ല്യൂജെ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ അധ്യക്ഷനായിരുന്നു. കെ.കെ ഷാഹിന പുസ്തകം പരിചയപ്പെടുത്തി. പി. സതീദേവി, പയ്യോളി നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി. കുത്സു, ഹരിപ്രിയ, ഷുക്കൂര്‍ എന്നിവര്‍ സംസാരിച്ചു. പി.കെ ഫിറോസ് സ്വാഗതവും സിദ്ദിഖ് കുറ്റിക്കാട്ടൂര്‍ നന്ദിയും പറഞ്ഞു. വചനം ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

അന്യഗ്രഹ ജീവികള്‍ ഇനി മനുഷ്യനെ പിടിക്കുമോ? ഹോക്കിങ് വിടപറയുമ്പോള്‍ ബാക്കിയാകുന്ന ഭയങ്ങള്‍...

വി മുരളീധരന്റെ രാജ്യസഭാ പ്രവേശനം: ബി ജെ പിയിലും ആര്‍ എസ് എസിലും അസംതൃപ്തി പുകയുന്നു

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
all will join uniform civil code when it reach the time says KT Thomas

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്