കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യക്തിനിയമങ്ങള്‍ അസാധുവാക്കണം.. ഏകീകൃത സിവില്‍കോഡ് കരട് നിര്‍ദേശങ്ങളായി

  • By Anamika
Google Oneindia Malayalam News

ദില്ലി: ഏകീകൃത സിവില്‍ കോഡിനായുള്ള കരട് നിര്‍ദേശങ്ങള്‍ തയ്യാറായി. നരേന്ദ്ര മോദി സര്‍ക്കാരിന്റേയും ബിജെപിയുടേയും സുപ്രധാന നയമായ ഏകീകൃത സിവില്‍കോഡ് നടപ്പാക്കുന്നതിന് എതിരെ വലിയ വിമര്‍ശനങ്ങള്‍ നിലനില്‍ക്കുന്നത്. ഏകീകൃത സിവില്‍കോഡ് വഴി സംഘപരിവാര്‍ അജണ്ട നടപ്പാക്കുകയാണ് ചെയ്യുന്നത് എന്നാണ് വിമര്‍ശിക്കപ്പെടുന്നത്. മുസ്ലിംകളുടേത് അടക്കം വ്യക്തി നിയമങ്ങള്‍ അസാധുവാക്കുക, വിവാഹം, വിവാഹമോചനം, കുട്ടികളുടെ സംരക്ഷണം, സ്വത്തവകാശം എന്നിവയില്‍ ലിംഗനീതി നടപ്പാക്കുക എന്നീ നിര്‍ദേശങ്ങള്‍ കരടിലുണ്ട്. മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് അറോറ അധ്യക്ഷനായ എട്ടംഗ ഉപസമിതിയാണ് കരട് നിര്‍ദേശങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്.

ദിലീപിന് രക്ഷയായി സോളാർ കേസ്..! എസ്പി സുദർശന് പണി കിട്ടി.. ദിലീപിനെ പൂട്ടാനുള്ള കുറ്റപത്രം വൈകുംദിലീപിന് രക്ഷയായി സോളാർ കേസ്..! എസ്പി സുദർശന് പണി കിട്ടി.. ദിലീപിനെ പൂട്ടാനുള്ള കുറ്റപത്രം വൈകും

civil code

സ്ഫോടനാത്മക വെളിപ്പെടുത്തലുമായി സരിത !! പീഡനം തന്നെ.. കേന്ദ്രത്തിൽ പിടിയുള്ള പ്രമുഖൻ!സ്ഫോടനാത്മക വെളിപ്പെടുത്തലുമായി സരിത !! പീഡനം തന്നെ.. കേന്ദ്രത്തിൽ പിടിയുള്ള പ്രമുഖൻ!

മതം നോക്കാതെ സ്വവര്‍ഗ വിവാഹത്തിന് അനുമതി നല്‍കണമെന്നും ഏകീകൃത സിവില്‍ കോഡിനായുള്ള നിയമ പരിഷ്‌ക്കരണ കമ്മീഷന്‍ ഉപസമിതി ശുപാര്‍ശ ചെയ്തിരിക്കുന്നു. മറ്റ് സമുദായങ്ങളെ അപേക്ഷിച്ച് വിവാഹം, വിവാഹ മോചനം എന്നിവയിലടക്കം മുസ്ലീം സമുദായത്തില്‍ വ്യക്തി നിയമങ്ങള്‍ക്കാണ് പ്രാധാന്യം. ഏകീകൃത സിവില്‍കോഡ് നടപ്പിലാവുന്നതോടെ വ്യക്തി നിയമങ്ങളെല്ലാം അസാധുവാക്കപ്പെടും. അതുകൊണ്ട് തന്നെ ന്യൂനപക്ഷങ്ങള്‍ ആശങ്കയിലുമാണ്. ബിജെപിയുടെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ഏകീകൃത സിവില്‍ കോഡ്. കാലാവധി അവസാനിക്കും മുന്‍പ് ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കാനാണ് മോദി സര്‍ക്കാരിന്റെ നീക്കം.

English summary
Draft Of ‘Progressive Uniform Civil Code is ready
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X