വള്ളംകളിക്കിടെ പുട്ടുകച്ചവടവുമായി മന്ത്രി..സ്വന്തം റിസോര്‍ട്ടിലേക്കുള്ള റോഡ് പുതുക്കിപ്പണിതു

  • By: Nihara
Subscribe to Oneindia Malayalam

തിരുവനന്തപുരം : നെഹ്‌റു ട്രോഫി വള്ളംകള്ളിയെ മുന്‍നിര്‍ത്തി സ്വന്തം റിസോര്‍ട്ടിലേക്കുള്ള റോഡ് ലക്ഷങ്ങള്‍ മുടക്കി ടാര്‍ ചെയ്ത ഗതാഗത മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം. അനധികൃതമായാണ് ടാറിങ്ങ് നടത്തിയതെന്നുള്ള ആരോപണങ്ങളും പ്രചരിക്കുന്നുണ്ട്. ടെണ്ടര്‍ വിളിക്കാതെയാണ് എംപി മാരുടെ ഫണ്ട് ഉപയോഗിച്ച് ഒരു കിലോ മീറ്റര്‍ റോഡ് നിര്‍മ്മിച്ചത്. തോമസ് ചാണ്ടിയുടെ ഓഫീസിലെ ജീവനക്കാരനായിരുന്നു ഗുണഭോക്തൃ കമ്മിറ്റിയുടെ കണ്‍വീനര്‍.

നെഹ്‌റു ട്രോഫി വള്ളംകളി മുന്‍നിര്‍ത്തി വിഐപികളെയും അതിഥികളെയും പരിഗണിച്ചാണ് പാലസ് റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടത്തിയത്. റിസോര്‍ട്ടിലേക്ക് കായല്‍ മാര്‍ഗമല്ലാതെ പോവാന്‍ കഴിയാത്തതിനെത്തുടര്‍ന്നാണ് എംപിമാരുടെ ഫണ്ട് ഉപയോഗിച്ച് പാടം നികത്തി റോഡുണ്ടാക്കിയത്.

വള്ളംകളിയെ മുന്‍നിര്‍ത്തി റോഡ് നിര്‍മ്മാണം

വള്ളംകളിയെ മുന്‍നിര്‍ത്തി റോഡ് നിര്‍മ്മാണം

നെഹ്‌റു ട്രോഫി വള്ളംകളി വീക്ഷിക്കാനെത്തുന്ന അതിഥികളെയും വിഐപികളെയും പരിഗണിച്ചാണ് പാലസ് റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മ്മിച്ചത്. പൊതു ഫണ്ടില്‍ നിന്നുള്ള പണമാണ് റോഡ് നിര്‍മ്മാണത്തിന് ഉപയോഗിച്ചത്.

റിസോര്‍ട്ടിലേക്ക് പോകാന്‍ റോഡ് നിര്‍മ്മിച്ചു

റിസോര്‍ട്ടിലേക്ക് പോകാന്‍ റോഡ് നിര്‍മ്മിച്ചു

ഗതാഗത മന്ത്രിയുടെ റിസോര്‍ട്ടിലേക്ക് പോകുന്നതിനായി കായലല്ലാത്ത വഴിയില്ലാത്തതിനാല്‍ പാടം നികത്തിയാണ് റോഡുണ്ടാക്കിയത്. പിജെ കുര്യന്‍, കെഇ ഇസ്മായിലും നല്‍കിയ ഫണ്ടുപയോഗിച്ച് അഞ്ചു ഭാഗങ്ങളാക്കി തിരിച്ചാണ് റോഡ് പണി നടത്തിയത്.

ജനങ്ങളുടെ ദുരിതം പരിഗണിക്കാതെ

ജനങ്ങളുടെ ദുരിതം പരിഗണിക്കാതെ

250 ലേറെ കുടുംബങ്ങള്‍ താമസിക്കുന്ന കായലോരത്ത് താമസിക്കുന്നുണ്ട്. ഇവരുടെ ദുരിതം പരിഗണിക്കാതെയാണ് മന്ത്രി റോഡ് നിര്‍മ്മാണം നടത്തിയതെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു.

വാര്‍ഡ് കൗണ്‍സിലര്‍ അറിഞ്ഞില്ല

വാര്‍ഡ് കൗണ്‍സിലര്‍ അറിഞ്ഞില്ല

ഇത്തരത്തിലൊരു റോഡ് നിര്‍മ്മിക്കുന്ന കാര്യത്തെക്കുറിച്ച് വാര്‍ഡ് കൗണ്‍സിലര്‍ പോലും അറിഞ്ഞിരുന്നില്ല. ഗുണഭോക്തൃ യോഗം ചേരാതെയാണ് നിര്‍മ്മാണ പ്രവൃത്തികളെല്ലാം തുടങ്ങിയത്.

യോഗം ചേര്‍ന്നില്ല

യോഗം ചേര്‍ന്നില്ല

റോഡ് നിര്‍മ്മാണത്തെക്കുറിച്ച് യാതൊരുതരത്തിലുള്ള യോഗവും ചേര്‍ന്നിരുന്നില്ലെന്നും ആരോപണമുണ്ട്. അതത് പ്രദേശത്ത് താമസിക്കുന്ന ഗുണഭോക്താവാണ് റോഡ് കണ്‍വീനര്‍ ആവേണ്ടത്. എന്നാല്‍ മന്ത്രിയുടെ ഓഫീസിലെ ജീവനക്കാരാണ് കണ്‍വീനറായതെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു.

English summary
Allegations against transport minister.
Please Wait while comments are loading...