കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയന്ത്രണങ്ങൾ എല്ലാം പാളി; കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ എത്തിയത് 1500 പേർ, ആശങ്ക

  • By Desk
Google Oneindia Malayalam News

കൊടുങ്ങല്ലൂർ; കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ സർക്കാരും ആരോഗ്യവകുപ്പും നൽകിയ നിയന്ത്രണങ്ങൾ എല്ലാം ലംഘിച്ച് കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ കോഴിക്കല്ല് മൂടൽ ചടങ്ങ്. 1500 ൽ അധികം പേരാണ് ചടങ്ങിൽ പങ്കെടുത്തത്. കൊറോണയുടെ പശ്ചാത്തലത്തിൽ ചടങ്ങുകൾ മാത്രമായി നടത്തണമെന്ന് മുഖ്യമന്ത്രിയും കൊച്ചിൻ ദേവസ്വം ബോർഡ് ക്ഷേത്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതെല്ലാം തള്ളിക്കൊണ്ടാണ് ചടങ്ങ് നടന്നത്.

 kodungallur

പാരമ്പര്യ അവകാശികളായ വടക്കേ മലബാറില്‍നിന്നുള്ള തച്ചോളി തറവാട്ടുകാരും കൊടുങ്ങല്ലൂര്‍ ഭഗവതി വീട്ടുകാരും ചേര്‍ന്നാണ് ചടങ്ങുകള്‍ നടത്തിയത്. കൊടുങ്ങല്ലൂർ ഭരണി മഹോത്സവം ഭക്തരും കോമരങ്ങളും ഒഴിഞ്ഞ് നിൽക്കണമെന്നായിരുന്നു സർക്കാർ നിർദ്ദേശം. എന്നാൽ ഇതെല്ലാം തള്ളികൊണ്ടാണ് മാസ്ക് ഉൾപ്പെടെ ധരിക്കാതെ ജനം എത്തിയത്. അതേസമയം ചടങ്ങിന്റെ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും അടക്കം തഹസിൽദാർ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകി.അതേസമയം കൊടുങ്ങല്ലൂർ ഭരണി മഹോത്സവത്തിന് ആൾക്കൂട്ടം ഒഴിവാക്കണമെന്ന് നഗരസഭ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. ഈ മാസം 26, 27, 28 തീയതികളിലാണ് കൊടുങ്ങല്ലൂർ ഭരണി ഉത്സവം നടക്കുന്നത്.

Recommended Video

cmsvideo
ട്വിറ്ററിൽ ട്രെൻഡിങ്ങായി മലയാളികൾ | Oneindia Malayalam

അതിനിടെ സർക്കാരിന്റെ നിയന്ത്രണങ്ങൾ ലംഘിച്ച് ഉത്സവ ചടങ്ങുകളിൽ ആളുകളെ പങ്കെടുപ്പിച്ച കണ്ണൂർ തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്ര അധികൃതർക്കെതിരെ പോലീസ് കേസെടുത്തു. ഉത്സവത്തിന്റെ സമാപനമായ കൂടിപ്പിരിയൽ ചടങ്ങിന് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. കൂടിപ്പിരിയല്‍ ചടങ്ങ് ഉച്ചയ്ക്ക് രണ്ടിന് ആരംഭിച്ച് വൈകീട്ട് നാലിന് ഇടയില്‍ അവസാനിപ്പിക്കണമെന്നായിരുന്നു സർക്കാർ നിർദ്ദേശം.എന്നാല്‍ ഇരുന്നൂറിലേറെ പേരാണ്‌ ചടങ്ങിനെത്തിയത്‌. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ ഇല്ലാതെ തിങ്ങിക്കൂടിയതിന് പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം തളിപ്പറമ്പ് പോലീസാണ് കേസെടുത്തത്.

സംസ്ഥാനത്ത് ഇന്നലെ മാത്രം കൊവിഡ്-19 ബാധ സ്ഥിരീകരിച്ചിരിക്കുന്നത് 12 പേർക്കാണ്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 40 ആയി ഉയര്‍ന്നു. കൊച്ചിയിൽ 5 വിദേശികൾക്കും കാസര്‍കോഡ് ജില്ലയില്‍ 6 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലയില്‍ ഒരാള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ മാത്രം 55 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന് മുഖ്യമന്ത്രി അറിയിച്ചിരുന്നു.

ഇന്ത്യയിൽ കൊറോണ ബാധിതരുടെ എണ്ണം 258 ആയി!! മധ്യപ്രദേശിലും ഹിമാചലിലും പുതിയ കേസുകൾഇന്ത്യയിൽ കൊറോണ ബാധിതരുടെ എണ്ണം 258 ആയി!! മധ്യപ്രദേശിലും ഹിമാചലിലും പുതിയ കേസുകൾ

കനിക കപൂറിന് കൊവിഡ്;'പെട്ടത്' പ്രസിഡന്റ് രാംനാഥ് കോവിന്ദും!!ആശങ്കയിൽ എംപിമാർ

'നമ്മൾ മനുഷ്യർ ബാക്കിയായാൽ മാത്രമെ നാളെയും നമുക്ക് രാഷ്ട്രീയം കളിക്കാൻ പറ്റു'; കുറിപ്പ്

English summary
Amid Corona restriction 1500 people gatherd in Kodungallur Bharani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X